സംസ്ഥാനത്തിന്റെ വികസനത്തിനായി ജനങ്ങളിൽ നിന്ന് ആശയങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ച നവകേരളം സിറ്റിസൺസ് റെസ്പോൺസ് പ്രോഗ്രാമിന് തുടക്കമായി. സന്നദ്ധ പ്രവർത്തകർ വ്യാഴാഴ്ച മുതൽ ഗൃഹസന്ദർശനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ ഒ. രാജഗോപാൽ, നടൻ മധു, അടൂർ ഗോപാലകൃഷ്ണൻ എന്നിവരുടെ വീടുകളിൽ സന്നദ്ധപ്രവർത്തകർ എത്തി വിവരം ശേഖരിച്ചു. നെടുമങ്ങാട് നഗരസഭയിൽ നടന്ന പഠനകിറ്റ് വിതരണ ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ കർമസേനാംഗങ്ങൾക്കുള്ള കിറ്റുകൾ വിതരണം ചെയ്തു. ശുചീകരണ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടപ്പെട്ട ജോയിയുടെ വീട്ടിൽ […]
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും ജനുവരി 12 നകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓൺലൈനായി സമർപ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. കമ്മീഷന്റെ ഉത്തരവ് തീയതി മുതൽ 5 വർഷത്തേക്കായിരിക്കും അയോഗ്യത വരിക. 2025 ലെ പൊതുതിരഞ്ഞെടുപ്പിൽ ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23573 വാർഡുകളിലായി ആകെ 75627 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. പത്രികാസമർപ്പണം മുതൽ വോട്ടെണ്ണൽ വരെ നടത്തിയ ചെലവ് കണക്കാണ് നൽകേണ്ടത്. […]
വർണ്ണച്ചിറകുകൾ ചിൽഡ്രൻസ് ഫെസ്റ്റിന്റെയും ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണത്തിന്റെയും ഉദ്ഘാടനം വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. കുടുംബാധിഷ്ഠിത സംരക്ഷണം 500 കുട്ടികൾക്ക് 2 വർഷത്തിനകം സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സാധ്യമാക്കിയതായി മന്ത്രി പറഞ്ഞു. ആരോഗ്യ രാജ്യത്ത് ഏറ്റവും കൂടുതൽ കുടുംബാധിഷ്ഠിത പരിചരണം ഉറപ്പാക്കിയ സംസ്ഥാനമാണ് കേരളം. ബാലസുരക്ഷിത കേരളം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. മികച്ച പ്രവർത്തനം നടത്തിയതിന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പിന്റെ കാവൽ പ്ലസ് പദ്ധതിയെ സുപ്രീംകോടതി പ്രത്യേകം […]
ലൈഫ് ഭവന പദ്ധതിയിലൂടെ പണികഴിഞ്ഞ 5 ലക്ഷം വീടുകൾ എന്ന നേട്ടം അടുത്തമാസം തന്നെ പൂർത്തിയാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 4,76,076 വീടുകൾ ലൈഫ് വഴി പണി പൂർത്തിയാക്കി കൈമാറി. അത്രയും കുടുംബങ്ങളാണ് അടച്ചുറപ്പുള്ള വീടുകളിലേക്ക് താമസം മാറിയത്. ഈ ഫെബ്രുവരിയിൽ ഇത് അഞ്ചുലക്ഷം പൂർത്തിയാക്കും. 1,24,471 വീടുകളാണ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത്. ജനങ്ങൾക്ക് അടിസ്ഥാന അവകാശങ്ങൾ ഉറപ്പ് വരുത്തലാണോ അതല്ല, എല്ലാ ക്ഷേമപ്രവർത്തനങ്ങളിൽ നിന്നും പിൻവാങ്ങി സ്വകാര്യ മൂലധനത്തിന് വഴിമാറലാണോ […]
സി.എം. റിസർച്ചർ സ്‌കോളർഷിപ്പ് പദ്ധതി’യുടെ ഉദ്ഘാടനം തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. മറ്റ് സ്‌കോളർഷിപ്പുകളോ ഫെലോഷിപ്പുകളോ ലഭിക്കാത്ത, സംസ്ഥാനത്തെ സർവ്വകലാശാലകളിലോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലോ ഗവേഷണത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 10,000 രൂപ നിരക്കിൽ (പ്രതിവർഷം 1,20,000 രൂപ) 3 വർഷം വരെ സ്‌കോളർഷിപ്പ് നൽകുന്ന പദ്ധതിയാണിത്. സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാരിന്റെ നിർബന്ധമെന്ന് മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ കേരളം കൈവരിച്ച മുന്നേറ്റങ്ങൾക്ക് ഗതിവേഗം […]
അസുലഭമായ പേറ്റന്റ് നേട്ടങ്ങളുടെതാണ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തിന് ഇക്കഴിഞ്ഞ വർഷമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. സ്‌ട്രോക്ക് ലെങ്ത് മാറ്റാൻ സൗകര്യമുള്ള പിൻ ഓൺ റെസിപ്രോക്കേറ്റിങ് പ്ലേറ്റ് ട്രൈബോമീറ്റർ, വീഡിയോ ഡാറ്റയുടെയും അതിന്റെ ഇലക്ട്രോണിക് ഉപകരണത്തിന്റെയും ആധികാരികത നിർണ്ണയിക്കുന്നതിനുള്ള രീതി, ഗ്രിഡ് ബന്ധിത മൈക്രോഗ്രിഡിന്റെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്ന ന്യൂതന റിലേ സംവിധാനം, റിബഡ് സ്‌മോക്ക്ഡ് റബർ ഷീറ്റുകളുടെയും അതിന്റെ സിസ്റ്റത്തിന്റെയും ഓട്ടോമാറ്റിക് ഗ്രേഡിംഗ് മാതൃക, പോർട്ടബിൾ ഫ്‌ലോമീറ്റർ സാങ്കേതികവിദ്യ എന്നിവയാണ് കലാലയത്തിലെ […]
മനുഷ്യ മനസാക്ഷിയുടെ ധാർമിക സർവ്വകലാശാലയാണ് ശിവഗിരിയെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ആഗോളതലത്തിൽ നൈതികത ഇല്ലാതാവുകയും അധികരത്തിനായി മതം ആയുധമാക്കപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിൽ യഥാർത്ഥ ആധ്യാത്മികത സമത്വത്തിലും യുക്തിചിന്തയിലുമാണെന്ന് ശിവഗിരി ഓർമ്മിപ്പിക്കുന്നു. ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് നടന്ന മഹാസമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ കണ്ട ഏറ്റവും വലിയ ദാർശനികരിൽ ഒരാളാണ് ശ്രീനാരായണ ഗുരുദേവൻ. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന വിപ്ലവാത്മകമായ സത്യം ഗുരു ആവിഷ്‌കരിച്ചു. മേൽക്കോയ്മയ്ക്കും സാമൂഹികമായ പുറന്തള്ളലിനുമെതിരെയുള്ള ശക്തമായ […]
കെ.എസ്.എഫ്.ഇ. 2024-25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 70 കോടി രൂപ സർക്കാരിന് കൈമാറി. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ചേമ്പറിൽ കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജനും മാനേജിങ് ഡയറക്ടർ ഡോ.എസ്. കെ. സനിലും ചേർന്ന് മന്ത്രിക്ക് ചെക്ക് കൈമാറി. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ്, ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ബോർഡ് മെമ്പർമാരായ ഡോ. കെ. ശശികുമാർ, ബി.എസ്. പ്രീത (ധനകാര്യ വകുപ്പ് അഡീഷണൽ സെക്രട്ടറി), കെ.മനോജ് (നികുതി വകുപ്പ് ജോയിന്റ് സെക്രട്ടറി) എന്നിവരും […]
സംസ്ഥാന സർക്കാരിന്റെ കൃത്യമായ ഇടപെടലുകളിലൂടെ ഉന്നത വിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ കഴിഞ്ഞതായി മുഖ്യമന്തി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിൽ മികച്ച വികസനമാണ് അടിസ്ഥാനതലത്തിലും അക്കാദമിക തലത്തിലും നടന്നത്. 200 കോടി രൂപയുടെ ട്രാൻസ്ലേഷണൽ റിസർച്ച് സെന്ററുകൾ, നാലുവർഷ ബിരുദം, ഉന്നത നിലവാരത്തിലുള്ള ഗവേഷണ പുരസ്‌കാരങ്ങൾ, സ്‌കോളർഷിപ്പുകൾ എന്നിവ നടപ്പിലാക്കാനായി. മാർ ഇവാനിയോസ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തിന്റെയാകെ വിദ്യാഭ്യാസ പുരോഗതിയിൽ സമാനതകളില്ലാത്ത സ്ഥാനം വഹിക്കുന്ന ഒരു മാതൃകാ […]
മെഡിസെപ്പ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. മെഡിസെപ്പ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതൽ തീരുമാനിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്. അതിനാൽ രണ്ടാം ഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയിൽ വിതരണം […]
