കേരളത്തിൽ നിന്നുളള ആരോഗ്യ പ്രവർത്തകരെ ഡെന്മാർക്കിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി നോർക്ക റൂട്‌സും ഡെന്മാർക്ക് മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൺസും തമ്മിലുളള കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസ് ചേംബറിൽ നടന്ന ചടങ്ങിൽ ഡെൻമാർക്കിലെ മിനിസ്ട്രി ഓഫ് സീനിയർ സിറ്റിസൻസ് ഡെപ്യൂട്ടി പെർമനന്റ് സെക്രട്ടറി കിർസ്റ്റൻ ഹാൻസനും നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരിയും തമ്മിലാണ് കരാർ കൈമാറിയത്. ചടങ്ങിൽ ഡെന്മാർക്ക് മിനിസ്റ്റർ ഓഫ് സീനിയർ സിറ്റിസൺസ് മെറ്റെ കിയർക്ക്ഗാർഡ്, ഇന്ത്യയിലെ […]
തന്റെ കഥകളിലെ സ്ത്രീകൾ പ്രശ്നങ്ങളിൽ തളർന്ന് ഒരു കോണിലിരുന്ന് കരയുന്നവരല്ലെന്നും പ്രതിസന്ധികൾക്കുമേൽ ചിരിക്കാൻ പഠിച്ചവരാണെന്നും പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റും ഇന്റർനാഷണൽ ബുക്കർ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖ്. കേരള നിയമസഭ രാജ്യാന്തര പുസ്തകോത്സവത്തോടനുബന്ധിച്ച് (KLIBF) സംഘടിപ്പിച്ച സെഷനിൽ ‘ദ ഹാർട്ട് ലാംപ്: ബുക്കർ ആൻഡ് ബിയോണ്ട്’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുരുഷകേന്ദ്രീകൃത സാഹിത്യം സ്ത്രീകളെ അസൂയയുടെയും ദുർഗുണങ്ങളുടെയും പ്രതീകങ്ങളായാണ് അടയാളപ്പെടുത്തിയത്. പുരുഷന്റെ അനീതികൾ സ്ത്രീകൾ സഹിക്കണമെന്നതാണ് പൊതുസമൂഹത്തിന്റെ നിലപാട്. തന്റെ കഥാപാത്രങ്ങൾ ഇത്തരം ഏറ്റുമുട്ടലുകൾ ഒഴിവാക്കി […]
ഓരോ പ്രതിസന്ധികളും ഓരോ പാഠങ്ങൾ പഠിക്കാനുള്ള അവസരങ്ങളാണെന്നും അവയാണ് ഒരാളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നതെന്നും ഇന്ത്യൻ നാവികസേനയിൽ ലെഫ്. കമാൻഡർമാരായ രൂപ എയും ദിൽന കെയും. നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി സ്റ്റുഡന്റസ് കോർണറിൽ നടന്ന ‘സമുദ്രങ്ങൾ താണ്ടിയ പെൺ താരകങ്ങൾ’ എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഇന്ത്യൻ നാവിക സേനയുടെ രണ്ടാമത് ‘നാവിക സാഗർ പരിക്രമ’ ദൗത്യത്തിന്റെ ഭാഗമായി ‘ഐഎൻഎസ് വി- തരിണി’യിൽ ഇരുവരും ചേർന്ന് നടത്തിയ യാത്ര ലോക ശ്രദ്ധ നേടിയിരുന്നു. 2024 ഒക്ടോബർ 2 […]
സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ കൈവശമുള്ള രേഖാശേഖരണത്തിൽ നിന്നും തയ്യാറാക്കിയ പുസ്തങ്ങൾ ഉൾപ്പെടുത്തി കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആർകൈവ്സ് വിഭാഗം ഒരുക്കിയ സ്റ്റാളിന്റെ ഉദ്‌ഘാടനം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. ആർക്കൈവ്സ് വകുപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ള 33 പുസ്തകങ്ങളാണ് സ്റ്റാളിൽ ലഭിക്കുക. ‘തിരഞ്ഞെടുത്ത സർക്കാർ തിട്ടൂരങ്ങൾ’, ‘തിരഞ്ഞെടുത്ത രാജകീയ വിളംബരങ്ങൾ’, ‘ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ കേരള’, ‘പെരുമ്പടപ്പ് ഗ്രന്ഥവരി’, ‘കേരളത്തിലെ പ്രാചീനലിപി മാതൃകകൾ’, ‘ഭരണഭാഷ അടിസ്ഥാന രേഖകൾ, ‘കടയ്ക്കൽ വിപ്ലവം’, […]
സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്‌നങ്ങൾ പഠിക്കാനായി നിയോഗിച്ച ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ടിൻമേലുള്ള നടപടികൾ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. 17 വകുപ്പുകൾ പൂർണമായി ശിപാർശ നടപ്പിലാക്കി. 220 ശിപാർശകളിലും ഉപശിപാർശകളിലും നടപടികൾ പൂർത്തിയായി. ഏഴ് ശിപാർശകൾ മന്ത്രിസഭയുടെ പരിഗണനക്കായി സമർപ്പിക്കുന്നതിന് അതാത് വകുപ്പുകൾ നടപടി സ്വീകരിച്ചു വരുന്നതായി യോഗത്തിൽ അറിയിച്ചു. കമ്മീഷൻ സമർപ്പിച്ച 284 ശിപാർശകളും 45 ഉപശിപാർശകളുമാണ് സംസ്ഥാന സർക്കാർ പരിഗണിച്ചത്. നിലവിലെ നിയമങ്ങൾക്ക് വിധേയമായി […]
പത്തനാപുരം ഡിപ്പോയില്‍നിന്നുള്ള വര്‍ക്കല ശിവഗിരി ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍, കടയ്ക്കല്‍-തിരുവനന്തപുരം ലിങ്ക് ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസുകളുടെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ നിർവഹിച്ചു. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനുകളുടെ പ്രവര്‍ത്തനലാഭത്തില്‍ കെഎസ്ആര്‍ടിസി ഏറെ മുന്നിലാണെന്ന് മന്ത്രി പറഞ്ഞു. ശബരിമല സ്‌പെഷ്യല്‍ സര്‍വീസിലൂടെ കെഎസ്ആര്‍ടിസി നേടിയത് കഴിഞ്ഞവര്‍ഷത്തേക്കാള്‍ 2.25 കോടി രൂപയുടെ അധിക വരുമാനമാണ്. കെഎസ്ആര്‍ടിസിയുടെ ഒരു ദിവസത്തെ ശരാശരി വരുമാനം 8.5 കോടി രൂപയായി വര്‍ധിച്ചു. സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ഓഫീസുകളെല്ലാം ഇ-ഓഫീസുകളായിമാറും. തീര്‍ഥാടനടൂറിസത്തിന്റെ ഭാഗമായി ആഴ്ചയില്‍ ഒരു […]
ജനുവരി 7 മുതൽ 13 വരെ നടക്കുന്ന കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെ.എല്‍.ഐ.ബി.എഫ്) നാലാം പതിപ്പിന് മുന്നോടിയായി നിയമസഭാ മന്ദിരത്തിൽ സജ്ജീകരിച്ച വൈദ്യുത ദീപാലങ്കാരങ്ങൾ സ്പീക്കർ എ. എൻ. ഷംസീർ സ്വിച്ച് ഓൺ ചെയ്തു. നിയമസഭാ സമുച്ചയവും അങ്കണവും എൽ.ഇ.ഡി ദീപങ്ങളാൽ വർണ്ണാഭമായാണ് അക്ഷരോത്സവത്തെ വരവേൽക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ പ്രസാധകരുടെയും സ്റ്റാളുകളുടെയും എണ്ണത്തിൽ വലിയ വർദ്ധനവുണ്ടെന്ന് സ്പീക്കർ പറഞ്ഞു. പുസ്തക പ്രദർശനത്തിന് പുറമെ വൈവിധ്യമാർന്ന കലാസാംസ്കാരിക പരിപാടികളും ഇത്തവണ ഒരുക്കിയിട്ടുണ്ട്. വടക്കൻ കേരളത്തിന്റെ തനിമ […]
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി എൽസ്റ്റൺ എസ്റ്റേറ്റിൽ ഉയരുന്ന ടൗൺഷിപ്പിൽ 237 സ്വപ്നഭവനങ്ങളുടെ വാർപ്പ് പൂർത്തിയായി. അഞ്ച് സോണുകളിലായാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. 350 വീടുകൾക്കുള്ള സ്ഥലമൊരുക്കൽ പൂർത്തിയായി. 332 വീടുകളുടെ അടിത്തറയൊരുക്കലും 331 വീടുകളുടെ എർത്ത് വർക്ക്, 310 വീടുകൾക്കായുള്ളപ്ലെയിൻ സിമന്റ് കോൺക്രീറ്റ് പ്രവൃത്തികളും ഇതിനോടകം പൂർത്തിയായി. 306 വീടുകളുടെ അടിത്തറ നിർമ്മാണം, 306 വീടുകൾക്കുള്ള സ്റ്റമ്പ്, 297 വീടുകളുടെ പ്ലിന്ത്, 295 വീടുകളിൽ ഷിയർ വാൾ എന്നിവയുടെ പ്രവർത്തനങ്ങൾ പൂർത്തിയായി. 1,500 തൊഴിലാളികളാണ് ടൗൺഷിപ്പിൽ രാപകൽ പ്രവർത്തിക്കുന്നത്. […]
സംസ്ഥാന സർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ കൊല്ലം ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷനും, ചവറയിൽ തന്നെ പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ ആർ ഇ എൽ (ഇന്ത്യ) ലിമിറ്റഡും 25 വനിതകൾക്കുള്ള സൗജന്യ സ്ത്രീ ശാക്തീകരണ തൊഴിൽ നൈപുണ്യ പരിശീലന പദ്ധതി നടപ്പിലാക്കുവാൻ ധാരണാ പത്രത്തിൽ ഒപ്പു വച്ചു. സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫുഡ് പ്രൊഡക്ഷൻ (കോമീസ് ഷെഫ്) എന്ന ആറു മാസം ദൈർഘ്യമുള്ള സൂപ്പർവൈസറി പരിശീലനമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. […]
സംഗീത ലോകത്തെ ശ്രദ്ധേയരായ പ്രതിഭകൾ അണിനിരന്ന ‘ഭൂപാലി – ഘരാനകളുടെ പ്രതിധ്വനി’ സംഗീത പരിപാടി രാഗലയങ്ങളുടെ വിരുന്നായി മാറി. തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് സംഘടിപ്പിച്ച സംഗീതസന്ധ്യ അരങ്ങേറിയത്. കേരളത്തിലെ ആദ്യ വനിതാ പ്രൊഫഷണൽ സിത്താർ വാദകയായ ശ്രീജ രാജേന്ദ്രന്റെ സിത്താർ വായനയും ദിപൻവിത ചക്രവർത്തിയുടെ രാഗാലാപനവുമെല്ലാം സായാഹ്നത്തെ ധന്യമാക്കി. സംഗീത നിശയിൽ പ്രമുഖ വാദ്യകലാകാരന്മാരായ രത്‌നശ്രീ അയ്യർ, ദേബ്‌ജ്യോതി റോയ് (തബല), ശ്യാം ആദത് (ഫ്ലൂട്ട്), എൽവിസ് ആന്റണി (കീ ബോർഡ്), […]
