ഡി മണി എന്ന എം.എസ് മണി അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായി. ഈഞ്ചയ്ക്കലിലെ എസ്ഐടി ഓഫീസിലാണ് ചൊവ്വാഴ്ച രാവിലെ അഭിഭാഷകര്‍ക്കൊപ്പം മണി എത്തിയത്. മണിയെ കൂടാതെ അദ്ദേഹത്തിന്റെ സുഹൃത്തും കേസന്വേഷണം നേരിടുന്ന മറ്റൊരാളുമായ ബാലമുരുകനും ഭാര്യയുമായിരുന്നു. പിന്നീടാണ് മണി എത്തിയത്. എസ്‌ഐടി സംഘത്തലവന്‍ എസ്. ശശിധരന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകള്‍ കൈവശമുണ്ടെന്ന് ഡി മണി എന്ന് വിളിപ്പേരുള്ളയാളുടെ പക്കല്‍ ഉള്ളതായി തനിക്ക് അറിവുണ്ടായിരുന്നുവെന്ന് പ്രവാസി വ്യവസായി വെളിപ്പെടുത്തിയതിന്റെ […]
സാഹിത്യ-കലാ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരം ആധുനിക മലയാള സാഹിത്യത്തിന് നിസ്തുല സംഭാവനകൾ നൽകിയ എൻ.എസ്. മാധവന്. നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പിന്റെ ഉദ്ഘാടനവേദിയിൽ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സമർപ്പിക്കും. ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവൻ, മലയാള ചെറുകഥാസാഹിത്യത്തിന്റെ ഭാവുകത്വ പരിണാമത്തിൽ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ്. ലന്തൻബത്തേരിയിലെ ലുത്തിയിനകൾ എന്ന ഒറ്റ നോവൽ കൊണ്ട്, നോവൽ സാഹിത്യത്തിലും മായാത്ത മുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഹിഗ്വിറ്റ’, ‘തിരുത്ത്’, ‘ചുളൈമേടിലെ ശവങ്ങൾ’, ‘വൻമരങ്ങൾ വീഴുമ്പോൾ’, ‘പഞ്ചകന്യകകൾ’, […]
പുസ്തകങ്ങൾ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികൾ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികൾ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു. സോഷ്യൽ മീഡിയ റീലുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും അതിപ്രസരത്തിൽ അകപ്പെട്ടുപോകുന്ന ബാല്യകൗമാരങ്ങളെ അക്ഷരങ്ങളിലേയ്ക്ക് അടുപ്പിക്കാൻ കെ.എൽ.ഐ.ബി.എഫ് പോലുള്ള പുസ്തകോത്സവങ്ങൾക്കാകുമെന്ന് കഴിഞ്ഞ വർഷങ്ങളിലെ നിയമസഭാ പുസ്തകോത്സവങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു. അതിനാലാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ ആശയസംവാദങ്ങൾക്കും കലാപ്രകടനങ്ങൾക്കുമായി പ്രത്യേകം വേദിയൊരുക്കുന്നത്. സ്റ്റുഡന്റ്സ് കോർണർ എന്ന ഈ വേദിയിൽ ജനുവരി 7 മുതൽ 13 വരെയുള്ള (11-ാം […]
പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാന്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തിൽ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്കാര്യം, […]
സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വാംശീകരിക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി കർമ്മസമിതി അംഗങ്ങൾക്കുള്ള പരിശീലനത്തിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. കല്യാശ്ശേരി മണ്ഡലത്തിലെ കണ്ണപുരം ഗ്രാമപഞ്ചായത്ത് തല ദ്വിദിന പരിശീലന പരിപാടി സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം ജില്ലാ കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ് ഉദ്ഘാടനം ചെയ്തു. നവകേരള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ജനങ്ങളിൽ നിന്ന് സമാഹരിക്കുക, ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന […]
2023ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 162 നാടൻ കലാപുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഫെലോഷിപ്പ് (13), അവാർഡ് (101), ഗുരുപൂജ പുരസ്‌കാരം (13), ഗ്രന്ഥരചനാ അവാർഡ് (1), യുവപ്രതിഭാ പുരസ്‌കാരം (31), ഡോക്യുമെന്ററി പുരസ്‌കാരം (2), കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 2023 ലെ എം.എ ഫോക് ലോർ ഒന്നാം റാങ്ക് ജേതാവിന് നൽകുന്ന അവാർഡ് (1) എന്നീ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. അവാർഡിനായ് 58 വിഭാഗങ്ങളിലായി 484 അപേക്ഷകളാണ് ലഭിച്ചത്. ഫെലോഷിപ്പ് […]
വിദ്യാർത്ഥി വ്യക്തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എൻ.എസ്.എസിന്റെ പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ 344 സ്‌കൂൾ സപ്തദിന സഹവാസ റസിഡൻഷ്യൽ ക്യാമ്പുകൾ ഡിസംബർ 26ന് ആരംഭിക്കുന്നു. സംസ്ഥാനമൊട്ടുക്കും 344 മാനസ ഗ്രാമങ്ങളിലായി നിർവ്വഹിക്കപ്പെടുന്ന ക്യാമ്പുകളിൽ താഴെ പറയുന്ന വിഷയമേഖലകൾ ഉന്നം വച്ചാണ് വിദ്യാർത്ഥികൾ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്. ➣ ഡ്രഗ്സ് കൺട്രോൾ വകുപ്പുമായി സഹകരിച്ച് 344 മാനസ ഗ്രാമത്തിലെ വീടുകൾ സന്ദർശിച്ച് വ്യാജ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ ഫീൽഡ് ലെവൽ കോസ്മറ്റിക് ലിറ്ററസി ആഡിറ്റ് ‘സഹജം സുന്ദരം’ നടത്തും. ➣ കെ.എസ്.ഇ.ബി പിന്തുണയോടെ 344 മാനസ […]
സംസ്ഥാനത്ത് നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സർക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ പിൻബലത്തോടുകൂടിയ ആധികാരിക രേഖയായാണ് കാർഡ് നൽകുക. ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. എന്നാൽ, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവിൽ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല […]
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ പരിചാരകരായ 22700 പേർക്കുകൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2018 ഏപ്രിൽ 1 മുതൽ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. പ്രതിമാസം 600 രൂപ വീതം ഇവർക്ക് ലഭ്യമാക്കും. ഭിന്നശേഷി സമൂഹത്തോടുള്ള സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതിയുടെ ആനുകൂല്യം ഇത്രയും പേരിലേക്കുകൂടി സർക്കാർ വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, മാരക രോഗം […]
കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികളുടെ ഉദ്ഘാടനം മുതലക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിലാണ് സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും 31,34,000 പേര്‍ക്ക് സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. സാറ ജാഫര്‍ അധ്യക്ഷയായി. കണ്‍സ്യൂമര്‍ഫെഡ് മുന്‍ചെയര്‍മാന്‍ എം മെഹബൂബ് ആദ്യ വില്‍പന […]
