Online News

News

ക്രിസ്തുമസ്- പുതുവത്സരം: വയനാട് ജില്ലാതല വിപണനമേള ആരംഭിച്ചു

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംരംഭകര്‍ക്ക് പ്രാദേശിക വിപണി ലഭ്യമാകാന്‍ ജില്ലാതല വിപണനമേള സംഘടിപ്പിക്കുന്നു. ജില്ലാതല വിപണന മേള രണ്ട്കേന്ദ്രങ്ങളിലായാണ് നടത്തുന്നത്. ഡിസംബര്‍  24 വരെ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിസരത്തും ഡിസംബര്‍25 മുതല്‍ ജനുവരി ഒന്ന് വരെനടവയല്‍ ഫെസ്റ്റ് ഗ്രൗണ്ടിലുമാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലാതല മേള നബാര്‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. കൂടാതെ ഡിസംബര്‍ 24 വരെ കല്‍പ്പറ്റ സിന്ദൂര്‍ ടെക്സ്റ്റയില്‍സിന് സമീപവും മാനന്തവാടി നഗരസഭയ്ക്ക് സമീപം കുടുംബശ്രീ ബസാറിലുമായി   […]

News

ഐഎഫ്എഫ്കെ നവാഗത സംവിധായകനുള്ള രജത ചകോരം തനുശ്രീ ദാസിനും സൗമ്യാനന്ദ ഷാഹിക്കും

30 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ഷാഡോ ബോക്സ് സംവിധാനം ചെയ്ത തനുശ്രീ ദാസിനും സൗമ്യാനന്ദ ഷാഹിക്കും. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു . മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. മായ എന്ന സാധാരണ ബംഗാളി സ്ത്രീയേയും അവരുടെ കുടുംബത്തെയും പശ്ചാത്തലമാക്കിയ ചിത്രമാണ് ഷാഡോ ബോക്സ്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ ബാധിച്ച് വിശ്രമത്തിലാണ് മായയുടെ ഭർത്താവ് സുന്ദർ. […]

News

അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു

മോട്ടോർ വാഹന വകുപ്പ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പരേഡിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അഭിവാദ്യം സ്വീകരിച്ചു. പോലീസ് ട്രെയിനിംഗിലൂടെ മികച്ച പരിശീലനം ലഭിച്ചിട്ടുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ അച്ചടക്കവും സത്യസന്ധതയും മുഖമുദ്രയാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. യൂണിഫോം സേനയ്ക്ക് അച്ചടക്കം നിർബന്ധമാണെന്നും ഇത് ഔദ്യോഗിക ജീവിതത്തോടൊപ്പം വ്യക്തിജീവിതത്തിലും ഉദ്യോഗസ്ഥർ തുടരണം. ജനങ്ങളോടുള്ള പെരുമാറ്റം എപ്പോഴും മാന്യമായിരിക്കണം. സാമ്പത്തിക ക്രയവിക്രയങ്ങൾ […]

News

തങ്ക അങ്കി ഘോഷയാത്ര ഡിസംബർ 23 ന് പുറപ്പെടും; 26 ന് ശബരിമലയിലെത്തും

മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കി രഥഘോഷയാത്ര ഡിസംബർ 23 രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ഡിസംബർ 26ന് വൈകിട്ട് ദീപാരാധനയ്ക്കു മുമ്പ് ശബരിമല സന്നിധാനത്ത് എത്തും. ഡിസംബർ 23 ന് രാവിലെ അഞ്ചു മുതൽ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തിൽ തങ്ക അങ്കി പൊതുജനങ്ങൾക്ക് ദർശിക്കാൻ അവസരമുണ്ട്. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തിൽ : ഡിസംബർ 23: രാവിലെ 7ന് ആറന്മുള പാർഥസാരഥി […]

News

ഉമീദ് പോർട്ടൽ രജിസ്‌ട്രേഷൻ സമയപരിധി നീട്ടിയത് എല്ലാ വഖ്ഫ് സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തണം

സംസ്ഥാനത്തെ വഖഫ് സ്വത്തുകൾ, കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് സെൻട്രൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി വഖഫ് ട്രൈബ്യൂണൽ അഞ്ച് മാസത്തേക്കുകൂടി നീട്ടി നൽകിയതായും ഈ അവസരം മുഴുവൻ വഖഫ് സ്ഥാപനങ്ങളും മുതവല്ലിമാരും നിർബന്ധമായും ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന കായിക – ന്യൂനപക്ഷ ക്ഷേമ – വഖഫ് – ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അഭ്യർത്ഥിച്ചു. ഉമീദ് പോർട്ടലിൽ വഖ്ഫുകൾ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഡിസംബർ 6 ന് അവസാനിച്ചതിനെത്തുടർന്ന് പലർക്കും നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. […]

News

ബേപ്പൂർ വാട്ടർഫെസ്റ്റ്: ബീച്ച് സ്‌പോർട്‌സ് മത്സരങ്ങൾക്ക് തുടക്കം

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന ബീച്ച് സ്‌പോർട്‌സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ബേപ്പൂർ ബീച്ചിൽ കബഡി മത്സരത്തോടെയാണ് കായികാവേശത്തിന് തുടക്കമാകുക. പുരുഷ-വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകളാണ് കളത്തിലിറങ്ങുക. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കും. മത്സരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി നിഖിൽ ഉദ്ഘാടനം ചെയ്യും.23ന് ബീച്ച് ഫുട്ബോളിനും 24ന് ബീച്ച് വോളിബോളിനും ബേപ്പൂർ വേദിയാകും. ചെസ് മത്സരം, കളരി, കരാട്ടെ, […]

News

തദ്ദേശ സ്ഥാപന അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വരണാധികാരിക്ക് മുൻപാകെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലെയും 11 ബ്ലോക്ക് പഞ്ചായത്തുകളിലെയും എട്ട് നഗരസഭകളിലെയും കണ്ണൂർ കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. കണ്ണൂർ ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ പഞ്ചായത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മാട്ടൂൽ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം എസ് കെ പി സക്കറിയക്ക് വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുൺ കെ വിജയൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഡിവിഷന്‍ ക്രമനമ്പര്‍ അനുസരിച്ച് […]

News

ദേശീയ തൊഴിൽ കോൺക്ലേവ് : ലേബർ കോഡുകളെ കുറിച്ച് പഠിക്കാൻ സമിതി

ലേബർ കോഡുകളെ കുറിച്ച് പഠിക്കാനും കേരളത്തിലെ തൊഴിലാളികൾക്ക് ലേബർ കോഡ് മൂലമുള്ള പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനും അതിന് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാനും വേണ്ടി മൂന്ന് നിയമ വിദഗ്ധർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാൻ ദേശീയ തൊഴിൽ കോൺക്ലേവ് തീരുമാനിച്ചതായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പത്ര സമ്മേളനത്തിൽ അറിയിച്ചു. ജസ്റ്റിസ് ഗോപാല ഗൗഡ, പ്രൊഫസർ ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവർ ആയിരിക്കും കമ്മിറ്റി അംഗങ്ങൾ. രണ്ട് ഗവേഷക വിദ്യാർഥികൾ കൂടി കമ്മിറ്റിയുടെ ഭാഗമായിരിക്കും. കമ്മിറ്റി ഒരു മാസത്തിനുള്ളിൽ പ്രാഥമിക […]

News

‘ദേശീയ ലേബർ കോൺക്ലേവ് 2025’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുമുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ തൊഴിൽ മേഖല ചരിത്രപരമായ ഒരു സന്നിഗ്ധ ഘട്ടത്തിലൂടെ, ഒരുപക്ഷേ സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത്തരമൊരു വിപുലമായ ലേബർ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. ഇത് കേവലമായ ഒരു […]

News

എബിസി പദ്ധതിക്കും ഷെൽട്ടറുകൾക്കും മുൻഗണന; മൃഗക്ഷേമ ബോർഡിന്റെ ആദ്യ യോഗം ചേർന്നു

സംസ്ഥാന ജന്തു ക്ഷേമ ബോർഡിന്റെ ആദ്യ യോ​ഗം മൃഗസംരക്ഷണ ക്ഷീരവികന വകുപ്പ് മന്ത്രിയും മൃഗക്ഷേമ ബോർഡ് ചെയർപേഴ്‌സണുമായ ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ കൂടി. തെരുവ് നായ വിഷയം, അനിമൽ ഷെൽട്ടർ, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ABC പ്രവർത്തനം, മൃഗ ക്ഷേമ ബോർഡിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. തീരുമാനങ്ങൾ മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെയുള്ള പരാതി, പെറ്റ് ഷോപ് രജിസ്ട്രേഷന്‍, ബ്രീഡർ രജിസ്‌ട്രേഷന്‍ എന്നിവക വേണ്ടിയുള്ള അപേക്ഷകള്‍ എന്നിവ ലഭിക്കുന്ന മുറക്ക് അവ […]