Online News

News

എല്ലാ ജില്ലയിലും ഓട്ടിസം കോംപ്ലക്സുകൾ

സ്റ്റാർസ് പദ്ധതി പ്രകാരം 14 ജില്ലകളിലും അത്യാധുനിക മോഡൽ ഓട്ടിസം കോംപ്ലക്‌സ് സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രണ്ടേമുക്കാൽ കോടി രൂപ ഓരോ ഓട്ടിസം സെന്ററിനായി മാറ്റി വെച്ചിരിക്കുകയാണെന്നും സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു. അഞ്ചാം ക്ലാസ്സ് മുതൽ ഒമ്പതാം ക്ലാസ്സ് വരെ ഈ വർഷം സബ്ജക്ട് മിനിമം നടപ്പിലാക്കും. 2027 മുതൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പിലാക്കും. ഒന്നു മുതൽ പത്ത് വരെയുള്ള അർധ വാർഷിക പരീക്ഷ ഡിസംബർ […]

News

ലേബർ കോൺക്ലേവ് 19 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യത്ത് നിലനിന്ന ഇരുപത്തിയൊമ്പത് തൊഴിൽ നിയമങ്ങളെ നാല് തൊഴിൽ കോഡുകളാക്കി മാറ്റി കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പരിഷ്‌കാരത്തിനെതിരെ തൊഴിലാളികളുടെയും സംസ്ഥാനത്തിന്റെയും താൽപ്പര്യം സംരക്ഷിക്കുന്ന ബദൽ നയം രൂപീകരിക്കാനായി ‘ലേബർ കോൺക്ലേവ് 2025’ സംഘടിപ്പിക്കുന്നു. ഡിസംബർ 19 രാവിലെ 10 ന് തിരുവനന്തപുരം തൈക്കാട് ലെമൺ ട്രീ പ്രീമിയറിൽ മുഖ്യമന്ത്രി പിണറായി വിജയൻ ലേബർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനങ്ങൾക്ക് മേൽ അടിച്ചേൽപ്പിക്കുന്ന തൊഴിൽ നിയമങ്ങൾക്കെതിരായ യോജിച്ച പോരാട്ടത്തിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളിലെ തൊഴിൽ മന്ത്രിമാരും […]

News

തദ്ദേശ തിരഞ്ഞെടുപ്പ് : ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണ. രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ വോട്ട് ചെയ്തത് 21079609 വോട്ടർമാർ. 2020 ലെ തിരഞ്ഞെടുപ്പിൽ 21005743 വോട്ടർമാരാണ് വോട്ട് ചെയ്തിരുന്നത്. 73866 വോട്ടുകളാണ് മുൻ തിരഞ്ഞെടുപ്പിൽ നിന്നും അധികമായി പോളിംഗ് ബൂത്തുകളിൽ ഇത്തവണ പോൾ ചെയ്തത്. ഇത് കൂടാതെ പോസ്റ്റൽ ബാലറ്റുകൾ വഴി ചെയ്ത വോട്ടുകൾ കൂടി കണക്കാക്കേണ്ടതുണ്ട്. വോട്ടർമാരുടെ എണ്ണത്തിലും 2025-ൽ വർധനയുണ്ടായി. 28607658 സമ്മതിദായകരാണ് വോട്ടർപ്പട്ടിക […]

News

ഊർജ കാര്യക്ഷമതയിൽ കേരളത്തിന് ദേശീയ അംഗീകാരം; എസ് ഇ ഇ ഐ സൂചികയിൽ

സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ ‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്‌സ് (SEEI)’ -ൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ കേരളത്തിന് ഒന്നാം റാങ്ക്. ഊർജ കാര്യക്ഷമത രംഗത്തെ സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിനുള്ള ദേശീയതലത്തിലുള്ള പുരസ്‌കാരമാണ് കേരളം സ്വന്തമാക്കിയത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ  ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പുനീത് കുമാറും, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാറും ചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കാർഷിക മേഖല, വൈദ്യുത വിതരണ രംഗം, ഗതാഗതം, വ്യവസായ […]

News

കേരളത്തിലേത് നിക്ഷേപകർക്ക് അനുകൂലമായ ആവാസവ്യവസ്ഥ : മുഖ്യമന്ത്രി

നിക്ഷേപകർക്കും സംരംഭകർക്കും അനുകൂലമായ ആവാസവ്യവസ്ഥ ഉറപ്പുവരുത്തുന്നതിൽ കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപക സൗഹൃദ നയങ്ങൾക്കും പദ്ധതികൾക്കും സംസ്ഥാനം മുൻഗണന നൽകുന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന  ‘ഹഡിൽ ഗ്ലോബൽ’ സംരംഭക സംഗമത്തിന്റെ ഏഴാം പതിപ്പിന്റെ  അവസാന ദിവസം നടന്ന ചർച്ചയിൽ  സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഗോള വ്യവസായ സംരംഭകരിലേക്കുള്ള കേരളത്തിന്റെ കവാടമായി മാറിയിരിക്കുകയാണ് ഹഡിൽ ഗ്ലോബൽ. ഔപചാരികതയുടെ പരിമിതികൾ ഇല്ലാതെ നിക്ഷേപക മേഖലയിലെ ക്രിയാത്മകമായ ചർച്ചകൾക്കും ആശയ കൈമാറ്റങ്ങൾക്കുമുള്ള വേദി കൂടിയാണ് ഈ സ്റ്റാർട്ടപ്പ് ഉത്സവം.   2026 ൽ 15000 സംരഭങ്ങൾ എന്ന വലിയ […]

News

തദ്ദേശ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 13ന്

തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 13 (ശനി) വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലായിരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് […]

News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിച്ച സാധനങ്ങൾ മാറ്റണം

തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥരും മറ്റുള്ളവരും ഹരിതചട്ടം പാലിക്കാൻ ശ്രദ്ധിക്കണം. റോഡിലും പൊതുസ്ഥലങ്ങളിലുമുള്ള പ്രചാരണ ബോർഡുകൾ, ബാനറുകൾ എന്നിവ ഉടൻ നീക്കം ചെയ്യാൻ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും മുൻകൈയെടുക്കണം. നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവ നീക്കം ചെയ്യുകയും അതിനുള്ള ചെലവ് അതത് സ്ഥാനാർത്ഥികളിൽ നിന്നും ഈടാക്കുന്നതും അവരുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുന്നതുമാണ്

News

തിരഞ്ഞടുപ്പ്: ജില്ലയിൽ പത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങൾ

ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലുമായി 10 കേന്ദ്രങ്ങളിൽ നടക്കും. അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അടിമാലി, ബൈസൺവാലി, കൊന്നത്തടി, പള്ളിവാസൽ, വെള്ളത്തൂവൽ എന്നീ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം അടിമാലി ഗവൺമെന്റ് ഹൈസ്കൂളും, ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മറയൂർ, മൂന്നാർ, കാന്തല്ലൂർ, വട്ടവട, ശാന്തൻപാറ, ചിന്നക്കനാൽ, മാങ്കുളം, ദേവികുളം, ഇടമലക്കുടി എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രമായി മൂന്നാർ ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും ക്രമീകരിച്ചിട്ടുണ്ട്. നെടുങ്കണ്ടം ബ്ലോക്ക് […]

News

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും

ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്ഥാന നഗരിയിൽ നടക്കും. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ ആണ് മേളയുടെ ഉദ്ഘാടന ചിത്രം. 1936-ലെ പലസ്തീൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചരിത്ര സിനിമ, ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ […]

News

ആദ്യഘട്ട വോട്ടെടുപ്പ് : ഏഴ് ജില്ലകളിൽ പോളിങ് 70.91 ശതമാനം

ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിൽ 70.91 ശതമാനം പോളിങ് നടന്നു. തിരുവനന്തപുരം – 67.47%, കൊല്ലം- 70.35%, പത്തനംതിട്ട- 66.78%, ആലപ്പുഴ- 73.80%, കോട്ടയം- 70.86%, ഇടുക്കി- 71.78%, എറണാകുളം- 74.57% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം. കോർപ്പറേഷനുകളിൽ തിരുവനന്തപുരത്ത് 58.29% ഉം കൊല്ലത്ത് 63.35% ഉം കൊച്ചിയിൽ 62.44% ഉം ആണ് പോളിങ് ശതമാനം