Online News

News

പ്രവാസി കമ്മീഷൻ അദാലത്ത് 16നും 17നും തിരുവനന്തപുരത്ത്

പ്രവാസി കമ്മീഷൻ അദാലത്ത് ഡിസംബർ 16, 17 തീയതികളിൽ തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിലെ പ്രവാസി കമ്മീഷൻ ഓഫീസിൽ നടക്കും. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന അദാലത്തിന് പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ്  നേതൃത്വം നൽകും. കമ്മീഷൻ അംഗങ്ങളായ  പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്,  എം.എം. നഈം,  ജോസഫ് ദേവസ്യ പൊന്‍മാങ്കൽ, കമ്മീഷൻ സെക്രട്ടറി  ജയറാം കുമാർ ആർ എന്നിവര്‍ പങ്കെടുക്കും. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അദാലത്തിൽ ഉന്നയിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2322311.

News

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടർമാർ നടപടിക്രമങ്ങൾ പാലിക്കണം

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം വോട്ടർമാർ വോട്ടിങ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അഭ്യർത്ഥിച്ചു. വോട്ടർ പോളിംഗ് ബൂത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ തിരിച്ചറിയൽ രേഖയും വോട്ടർപട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥൻ പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്ത് ചെല്ലുമ്പോൾ വോട്ടറുടെ കൈവിരലിൽ മഷി പുരട്ടി, വോട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നൽകും. സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുൻപിലെത്തി […]

News

സുസ്ഥിര സാങ്കേതിക വിദ്യകളെപ്പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് തുടക്കം

സുസ്ഥിര സാങ്കേതിക വിദ്യകളെപ്പറ്റിയുള്ള അന്താരാഷ്ട്ര സമ്മേളനത്തിന് എൽബിഎസ് പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജിൽ തുടക്കമായി. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനും വിഭവ കാര്യക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനും ദീർഘകാല സാമ്പത്തിക സാമൂഹിക ക്ഷേമം വളർത്തുന്നതിനും സഹായിക്കുന്ന നൂതന ആശയങ്ങളും അതിനുള്ള സാങ്കേതിക വിദ്യയും ഡിസംബർ 4, 5, 6 തീയതികളിലായി നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കും. വിദ്യാഭാസ വിദഗ്ദ്ധർ, ഗവേഷകർ, പ്രാക്ടിസിങ് എൻജിനീയർമാർ, വിദ്യാർഥികൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ഇരുന്നൂറിൽപരം പ്രബന്ധങ്ങളാണ് മൂന്ന് ദിവസങ്ങളായി നടക്കുന്ന സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്. പൂജപ്പുര ക്യാമ്പസിൽ നടന്ന […]

News

വനിതാ കമ്മീഷൻ സിറ്റിം​ഗ്: 53 പരാതികൾ പരിഹരിച്ചു, 14 എണ്ണത്തിൽ റിപ്പോർട്ട് തേടി

രണ്ട് ദിവസങ്ങളിലായി നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിൽ ആകെ 250 പരാതികൾ പരിഗണിച്ചു. ഇതിൽ 53 എണ്ണം പരിഹരിച്ചു. 14 എണ്ണത്തിൽ റിപ്പോർട്ട് തേടി. 5 പരാതികൾ കൗൺസിലിങിന് വിട്ടു. ശേഷിച്ച 178 എണ്ണം അടുത്ത അദാലത്തിൽ പരിഗണിക്കും. സിറ്റിങ്ങിൽ വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി, കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബെത്ത് മാമ്മൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, ഡയറക്ടർ ഷാജി സുഗുണൻ, സി ഐ […]

News

പോളിം​ഗ് ഉദ്യോഗസ്ഥർ യഥാസമയം പോളിം​ഗ് സാമഗ്രികൾ കൈപ്പറ്റണം

ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉൾപ്പെടെയുള്ള പോളിം​ഗ് സാധനങ്ങളുടെ വിതരണം വോട്ടെടുപ്പ് ദിവസത്തിന്റെ തലേദിവസം രാവിലെ 9 ന് ആരംഭിക്കും. പോളിം​ഗ് ഉദ്യോഗസ്ഥർ അതത് വിതരണ-കേന്ദ്രത്തിൽ യഥാസമയം എത്തിച്ചേർന്ന് പോളിങ് സാമഗ്രികൾ കൈപ്പറ്റിയതിന് ശേഷം ഏർപ്പെടുത്തിയിട്ടുള്ള വാഹനങ്ങളിൽ പോളിം​ഗ് സ്റ്റേഷനുകളിൽ എത്തിച്ചേരണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ 9 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 8 നും, ഡിസംബർ 11 ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ 10 നുമാണ് പോളിം​ഗ് സാമഗ്രികളുടെ വിതരണം നടക്കുക. സംസ്ഥാനത്ത് […]

News

തിരഞ്ഞെടുപ്പിൽ ഹരിതചട്ടപാലന നടപടികൾ ശക്തം, ഇതിനോടകം ചുമത്തിയത് 46 ലക്ഷത്തിന്റെ പിഴ

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം പാലിക്കാതെ നടത്തുന്ന പ്രചാരണ-പ്രവർത്തനങ്ങൾക്കെതിരെ വിവിധ ജില്ലകളിലായി ഇതുവരെ 6500 കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിലായി 340 ലംഘനങ്ങൾ കണ്ടെത്തി. ഇതുവരെ, 14 ജില്ലകളിലായി 46 ലക്ഷം രൂപ പിഴയായും ചുമത്തിയിട്ടുണ്ട്.  സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജില്ലാതല നോഡൽ ഓഫീസർമാരും ശുചിത്വ മിഷനും നടത്തുന്ന പരിശോധനകളിലാണ് ലംഘനങ്ങൾ കണ്ടെത്തി പിഴ ചുമത്തിയിരിക്കുന്നത്. മൊത്തം രണ്ടു ടണ്ണിന്റെ നിരോധിത ഉൽപ്പന്നങ്ങളും, തെർമോക്കോൾ, പ്ലാസ്റ്റിക് എന്നിവ കൊണ്ടുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങളും, നിരോധിത അലങ്കാര വസ്തുക്കളും ഇതിനോടകം കണ്ടുകെട്ടി. പിവിസി […]

News

തദ്ദേശ തിരഞ്ഞെടുപ്പ്;കാൻഡിഡേറ്റ് സെറ്റിംഗ് ഡിസംബർ മൂന്നുമുതൽ

തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകളിൽ ഡിസംബർ മൂന്നുമുതൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമാണ് സെറ്റ് ചെയ്യുന്നത്. ഓരോ തലത്തിലും മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണ് ബാലറ്റ് യൂണിറ്റിൽ സജ്ജമാക്കുന്നത്. […]

News

വാഹനപ്രചാരണം : മോട്ടോർവാഹന നിയമം പാലിക്കണം

പ്രചാരണത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ മോട്ടോർവാഹനചട്ടങ്ങൾ പാലിച്ചുള്ളവയായിരിക്കണമെന്നും വാഹനത്തിന്റെ നിയമാനുസൃതമായി വേണ്ട രേഖകളെല്ലാം ഉണ്ടായിരിക്കണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാനാർത്ഥിക്ക് ഇരുചക്രവാഹനമുൾപ്പെടെ ഉപയോഗിക്കാം. എന്നാൽ വാഹനപ്രചാരണ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ്‌ ചെലവ് കണക്കിന്റെ പരിധിയിൽ വരുന്നതാണ്. പ്രചരണവാഹനത്തിന് വരണാധികാരിയുടെ മുൻകൂർ അനുമതിവാങ്ങണം. സ്വകാര്യ ആവശ്യങ്ങൾക്കുള്ള വാഹനങ്ങളിൽ പ്രചാരണം പാടില്ല. വരണാധികാരിയാണ് പ്രചാരണവാഹനത്തിനുള്ള പെർമിറ്റ്‌ നൽകുന്നത്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ടാക്‌സി / ടൂറിസ്റ്റ്‌ പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ്, ടാക്‌സ് അടച്ചതിന്റെ രേഖ, […]

News

തദ്ദേശ തിരഞ്ഞെടുപ്പ്: സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ത്രിതല പഞ്ചായത്തുകൾക്ക്‌ ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപനതലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുള്ളത്. വോട്ടെടുപ്പിന്റെ തലേദിവസം പോളിംഗ്‌ സാധനങ്ങൾ വിതരണം ചെയ്യുന്നതും വോട്ടെടുപ്പിന്‌ ശേഷം അവ തിരികെ വാങ്ങി സ്‌ട്രോംഗ്‌ റൂമിൽ സൂക്ഷിക്കുന്നതും ഇതേ കേന്ദ്രങ്ങളിലാണ്. ജില്ലകളിലെ വോട്ടെടുപ്പ്, വോട്ടെണ്ണൽ നടത്തുന്നത് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിലാണ്. വോട്ടെടുപ്പിന് വേണ്ട സാധനങ്ങൾ വിതരണം […]

News

തദ്ദേശ പൊതുതിരഞ്ഞെടുപ്പ് :വോട്ടിങ് മെഷീൻ തയ്യാർ

തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനുളള ഇലക്ട്രോണിക്വോട്ടിങ്‌മെഷീനുകൾ തയ്യാറായതായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. 50,607കൺട്രോൾ യൂണിറ്റുകളും, 1,37,862 ബാലറ്റി യൂണിറ്റുകളുമാണ് ഇത്തവണ ഉപയോഗിക്കുന്നത്. ആദ്യഘട്ട പരിശോധന കഴിഞ്ഞ് പ്രവർത്തന സജ്ജമായ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഇന്നു മുതൽ ജില്ലകളിലെ സ്‌ട്രോംഗ് റൂമുകളിൽ നിന്ന് വിതരണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോകും. ഡിസംബർ 3 മുതൽ അവയിൽ കാൻഡിഡേറ്റ് സെറ്റിങ് നടത്തി വോട്ടെടുപ്പിന് സജ്ജമാക്കും. കാൻഡിഡേറ്റ് സെറ്റിങ് കഴിഞ്ഞതിന് ശേഷം വിതരണകേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും. അവ വോട്ടെടുപ്പിന്റെ തലേദിവസം പോളിങ് ഉദ്യോഗസ്ഥർക്ക് […]