കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ലിൻ്റ് സ്മാരക ചിത്രരചനാ ജില്ലാതല മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ചിൻമയ ബാലഭവനിൽ നടന്ന പരിപാടിയിൽ ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ടി. സുധീന്ദ്രൻ അധ്യക്ഷനായി. ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. സുമേശൻ മുഖ്യഭാഷണം നടത്തി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 250 ലധികം വിദ്യാർത്ഥികൾ മത്സരാർത്ഥികളായി. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ജനറല്‍, […]
സംസ്ഥാനവ്യാപകമായി സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി സർക്കാർ നടത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് പ്രാരംഭഘട്ട മത്സരം മികച്ച പങ്കാളിത്തത്തോടെ പൂർത്തിയായി. നമ്മുടെ നാടിനെക്കുറിച്ചുള്ള വിവരങ്ങളും വികസനനേട്ടങ്ങളും മനസിലാക്കുന്നതിനുള്ള വേദി കൂടിയായി ക്വിസ് മത്സരം നടന്ന വിദ്യാലയങ്ങൾ മാറി. രാവിലെ 11 ന് ആരംഭിച്ച ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകൾ ഉൾപ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ സർവ്വകലാശാലകൾ, കോളേജുകൾ ഉൾപ്പെടെ എഴുന്നൂറ്റൻപതോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എന്റെ കേരളം പ്രത്യേക […]
കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര-ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് മത്സരം സംസ്ഥാനവ്യാപകമായി ജനുവരി 12ന് രാവിലെ 11ന് ആരംഭിക്കും. സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കുള്ള പ്രാഥമികതല മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. 12,000 ത്തോളം സ്‌കൂളുകളിലും 1,200 ലധികം കോളേജുകളിലും നടക്കുന്ന ക്വിസ് മൽസരത്തിൽ അഞ്ച് ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ സ്‌കൂളുകളും കോളേജുകളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരിലേക്ക് ലഭിക്കുന്ന എസ്.എം.എസ്. മുഖേന യൂസർനെയിമും പാസ്‌വേഡും സെറ്റ് ചെയ്യണം. തുടർന്ന് www.cmmegaquiz.kerala.gov.in എന്ന […]
ജസ്റ്റിസ് ഷോമൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ശനിയാഴ്ച രാവിലെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായ നിയമ മന്ത്രി പി രാജീവ്, സ്പീക്കർ എ എൻ ഷംസീർ, വി കെ പ്രശാന്ത് എംഎൽഎ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ്, ചീഫ് സെക്രട്ടറി എ ജയതിലക്, ഡിജിപി റവാഡ ചന്ദ്രശേഖർ, കേരള ഹൈക്കോടതി ജഡ്ജിമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, ദേവൻ രാമചന്ദ്രൻ, […]
ഇടുക്കി ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ ഉന്നതികളില്‍ പുസ്തകങ്ങളും, വായനാ സൗകര്യവും വര്‍ധിപ്പിക്കുന്നതിനായി തദേശ സ്വയം ഭരണ വകുപ്പ് ആര്‍ ജി എസ് എ പദ്ധതിയുടെ ഐ ഇ സി ഘടകത്തില്‍ ഉള്‍പ്പെടുത്തി ആവിഷ്‌കരിച്ച അക്ഷരോന്നതി പദ്ധതിക്ക് തുടക്കമായി. ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് അക്ഷരോന്നതിയുടെ ലോഗോ തദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ട്രീസ ജോസിന് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു.കേരളം വിവിധ സാമൂഹിക സൂചികകളില്‍ മുന്‍പന്തിയിലാണെങ്കിലും, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ ഇപ്പോഴും പല മേഖലകളിലും പിന്നാക്കാവസ്ഥ നേരിടുന്നുണ്ട്. […]
രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി വേമ്പനാട്ടുകായലിൽ കോട്ടയം നഗരത്തിനോടും തിരുവാർപ്പു പഞ്ചായത്തിനോടും ചേർന്നുകിടക്കുന്ന പഴുക്കാനില കായൽ ശുചീകരണത്തിന് കിഫ്ബി 103.73 കോടി രൂപയുടെ ഫണ്ട് അനുവദിച്ചു. മലരിക്കൽ ആമ്പൽ ഗ്രാമത്തിന്റെ വികസനത്തിന് 104 കോടി രൂപയുടെയും പദ്ധതിയും കിഫ്ബി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. വർഷങ്ങളായി നദികളിലൂടെ ഒഴുകിയെത്തുന്ന എക്കൽ അടിഞ്ഞ് രൂപപ്പെട്ട തുരുത്തുമൂലമുള്ള വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് മുക്തി നേടാൻ പദ്ധതി ഉപകരിക്കും. പഴുക്കാനിലം കായലിൽ അടിഞ്ഞുകൂടിയ എക്കൽ കോരിയെടുത്ത് തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ജെ. ബ്ലോക്ക് 9000, […]
ഓപ്പറേഷൻ ക്രൂക്ക്ഷാങ്ക്സ്’ എന്ന പേരിൽ സംസ്ഥാന ജി.എസ്.ടി വകുപ്പ് ഇന്റലിജൻസ് ആന്റ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം സംയുക്തമായി സംസ്ഥാന വ്യാപകമായി കാറ്ററിംഗ് സർവീസ് സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 80.14 കോടി രൂപയുടെ വിറ്റുവരവ് വെട്ടിപ്പും 4.42 കോടിയുടെ നികുതി വെട്ടിപ്പും കണ്ടെത്തി. പരിശോധനയുടെ ഭാഗമായി 1.25 കോടി രൂപ നികുതി/പിഴ ഇനത്തിൽ ഈടാക്കി. സംസ്ഥാനത്തെ വിവിധ കാറ്ററിംഗ് സ്ഥാപനങ്ങളിലും, അവയുടെ ബ്രാഞ്ചുകളിലും, ഉടമസ്ഥരുടെ വസതികളിലും ഉൾപ്പെടെ ആകെ 62 സ്ഥലങ്ങളിലാണ് ഒരേ സമയം പരിശോധന നടത്തിയത്.
കേരള നിയമസഭയുടെ രാജ്യാന്തര പുസ്തകോത്സവത്തിന് വടക്കേ മലബാറിൻ്റെ തനത് അനുഷ്ഠാനകലകൾ ആവേശപ്പൊലിമയേകി. അക്ഷരലോകത്തെ സാക്ഷിയാക്കി നിയമസഭാ മ്യൂസിയത്തിന് മുന്നിൽ തെയ്യവും തിറയും അരങ്ങുണർന്നപ്പോൾ അത് തലസ്ഥാന നഗരിക്ക് പുതുമയാർന്ന അനുഭവമായി. മാഹിയിലെ ‘തെയ്യം പൈതൃക സമിതി’ അവതരിപ്പിച്ച ഗുരുതി തർപ്പണം, കളരിപ്പയറ്റ്, പൂക്കുട്ടിചാത്തൻ തിറ, മുത്തപ്പൻ വെള്ളാട്ടം എന്നിവയാണ് അരങ്ങേറിയത്. വിദേശികളുൾപ്പെടെയുള്ള വൻ ജനക്കൂട്ടമാണ് ത്യാഗത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥകൾ പറയുന്ന തെയ്യാട്ടം കാണാനെത്തിയത്. മയ്യഴിയുടെ ചരിത്രവും വിശ്വാസവും ഇഴചേർന്ന പൂക്കുട്ടിചാത്തൻ തിറ കാണികളിൽ ഏറെ കൗതുകമുണർത്തി. ഫ്രഞ്ച്-ബ്രിട്ടീഷ് […]
കുഷ്ഠരോഗം സമൂഹത്തിൽ നിന്നും തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അശ്വമേധം ക്യാമ്പയിന്റെ ഏഴാംഘട്ടം ജില്ലയിൽ ആരംഭിച്ചു. ജനുവരി 20 വരെ രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന രോഗ നിർണയ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ആശുപത്രിയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ നിർവഹിച്ചു.സമൂഹത്തിൽ അറിയപ്പെടാതെ പോകുന്ന കുഷ്ഠരോഗികളെ നേരിട്ടുള്ള ഭവന സന്ദർശനത്തിലൂടെ കണ്ടെത്തി അവർക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. കണ്ണൂർ ജില്ലാആശുപത്രി സൂപ്രണ്ട് ഡോ. എം.കെ ഷാജ് അധ്യക്ഷത […]
തീപിടുത്തമുണ്ടായാല്‍ അതിവേഗം രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള സംവിധാനങ്ങളുടെ കാര്യക്ഷമത വിലയിരുത്തുന്നതിന്റെ ഭാഗമായി ഇടുക്കി കളക്ടറേറ്റ് വളപ്പില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ മോക് ഡ്രില്‍ നടത്തി. ജില്ലാ പ്ലാനിങ് ഓഫീസിന്റെ രണ്ടാംനിലയില്‍ തീപിടിത്തമുണ്ടാകുന്നതും അഗ്നിരക്ഷാ സേനയെത്തി മുകള്‍നിലയില്‍ കുടുങ്ങിക്കിടന്ന ജീവനക്കാരെ രക്ഷിക്കുന്നതും ആബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റുന്നതും വരെയുള്ള നടപടികളാണ് മോക്ഡ്രില്ലിന്റെ ഭാഗമായി സംഘടിപ്പിച്ചത്. കളക്ടറേറ്റിലെ ദുരന്തനിവാരണകേന്ദ്രത്തില്‍ നിന്ന് പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, റവന്യു വകുപ്പുകളിലേക്ക് അപകടം ഉണ്ടായ സമയം തന്നെ വിവരങ്ങള്‍ കൈമാറി. പതിനഞ്ചു മിനിറ്റിനുള്ളില്‍ […]
