നീതി, സ്വാതന്ത്ര്യം തുല്യത, മതനിരപേക്ഷത, ഫെഡറലിസം എന്നിവ വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലത്ത് ഭരണഘടനാ മൂല്യങ്ങൾക്ക് പ്രസക്തിയേറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭരണഘടന നിർമാണ സഭയിൽ നടന്ന ചർച്ചകളുടെ മലയാള പരിഭാഷ പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച് നിയമസഭാ ശങ്കര നാരായണൻ തമ്പി ഹാളിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുരോഗമനാത്മകവും വിപ്ലവാത്മകവുമായ നിയമങ്ങൾ പാസാക്കിയ നിയമസഭയാണ് കേരളത്തിന്റേത്. സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിൽ ദൂരവ്യാപകമായ ഗുണ ഫലങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളും കേന്ദ്രസർക്കാരും ഉൾപ്പെടെ ഈ […]
കൊച്ചി: ഓരോരുത്തര്‍ക്കും സ്വന്തം വീട് ക്ഷേത്രമോ കൊട്ടാരമോ ആയിരിക്കുമെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അര്‍ധരാത്രി പോയി വാതിലില്‍ മുട്ടിവിളിക്കരുതെന്നും വ്യക്തമാക്കി ഹൈക്കോടതി. ഇതിന് പോലീസിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്തസ്സോടെ ജീവിക്കാന്‍ ഓരോരുത്തര്‍ക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ വ്യക്തമാക്കി. പോലീസ് രാത്രി വീട്ടിലെത്തി മുട്ടിവിളിച്ചിട്ടും പുറത്തുവരാത്തതിന്റെ പേരില്‍ കേസെടുത്തത് ചോദ്യംചെയ്ത് കൊച്ചി മുണ്ടംവേലി സ്വദേശി സി. പ്രശാന്ത് നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതിയുടെ ഈ ഉത്തരവ്. തോപ്പുംപടി പോലീസ് ചാര്‍ജ് ചെയ്ത കേസിലെ […]
കേരള ഓട്ടോമൊബൈൽസ് ലിമിറ്റഡ് (KAL) മിൽമയ്ക്കുവേണ്ടി പ്രത്യേകം രൂപകൽപ്പന ചെയ്ത ഐസ്‌ക്രീം കാർട്ടുകളുടെ വിപണനോദ്ഘാടനവും താക്കോൽ കൈമാറ്റവും, പുതുതായി വികസിപ്പിച്ചെടുത്ത മൂന്ന് ഇലക്ട്രിക് വാഹനങ്ങളുടെ വിപണി ലോഞ്ചും വ്യവസായ, കയർ, നിയമ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. ജൂൺ 25- വൈകുന്നേരം 3 മണിക്ക് കെ എ എൽ കമ്പനിയിൽ നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ,ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഐസ്‌ക്രീം കാർട്ടുകളുടെ താക്കോൽ സ്വീകരിച്ച് ഫ്ലാഗ് ഓഫ് ചെയ്യും. കെ. ആൻസലൻ എം.എൽ.എ അധ്യക്ഷത […]
മനുഷ്യ-വന്യജീവി സംഘർഷം തടയുന്നതിനായി 1972-ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണം, കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം എന്നിവ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വനം മന്ത്രി എ.കെ.ശശീന്ദ്രൻ കേന്ദ്ര വനം -പരിസ്ഥിതി വകുപ്പുമന്ത്രിയ്ക്ക് വീണ്ടും കത്തയച്ചു. കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ജനവാസ കേന്ദ്രങ്ങളിലിറങ്ങുന്ന വന്യമൃഗങ്ങളുടെ ആക്രമണം തടയുന്നതിൽ ചീഫ് വൈൽഡ്‌ലൈഫ് വാർഡന്റെ അധികാരങ്ങൾ പരിമിതപ്പെടുത്തുന്നതായി കേന്ദ്ര വനം – പരിസ്ഥിതി മന്ത്രാലയം തന്നെ ചൂണ്ടിക്കാണിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ മന്ത്രി ആവർത്തിച്ചത്. സംസ്ഥാനം നേരിടുന്ന ഗുരുതരമായ വന്യജീവി […]
ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡർ തിയെറി മതൗ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ഭാഷയടക്കം പരിശീലിപ്പിച്ച് നഴ്‌സുമാർക്ക് ഫ്രാൻസിലേക്ക് തൊഴിലവസരം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലൂ ഇക്കോണമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ ഫിഷറീസ് വകുപ്പുമായി ചേർന്ന് നടപടിയെടുക്കും. ഈ വിഷയത്തിൽ സെപ്റ്റംബറിൽ നടക്കുന്ന കോൺക്ലേവിൽ ഫ്രാൻസിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കേരളത്തിൽ ഫ്രഞ്ച് സഹകരണത്തോടെ പ്രവർത്തിക്കുന്ന മാനെ കാൻകോർ പോലുള്ള സംരഭങ്ങളുണ്ട്. അതുപോലെ ഫ്രഞ്ച് കമ്പനികളിൽ നിന്നുള്ള നിക്ഷേപങ്ങൾ ശക്തിപ്പെടുത്തും. വ്യവസായ വകുപ്പു മന്ത്രി […]
സംസ്ഥാനത്ത് വർധിച്ചുവരുന്ന പോക്സോ-ലഹരിക്കേസുകളുടെ അന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപവത്കരിച്ചു
സംസ്ഥാനത്ത് വർധിച്ചുവരുന്ന പോക്സോ-ലഹരിക്കേസുകളുടെ അന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപവത്കരിച്ചു. 20 പോലീസ് ജില്ലകളിലും ഡിവൈഎസ്പി നർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് എന്ന തസ്തിക സൃഷ്ടിച്ച് സർക്കാർ ഉത്തരവിറക്കി. അതിൽ 16 പോലീസ് ജില്ലകളിൽ നിലവിലുള്ള നർക്കോട്ടിക് ഡിവൈഎസ്പിമാരെയാണ് ഈ തസ്തികയിൽ പുനർനിയമിച്ചിരിക്കുന്നത്. നർക്കോട്ടിക് സെൽ ഇല്ലാത്ത കൊല്ലം സിറ്റി, കൊല്ലം റൂറൽ, തൃശ്ശൂർ സിറ്റി, തൃശ്ശൂർ റൂറൽ എന്നിവിടങ്ങളിൽ പുതിയ നർക്കോട്ടിക് സെല്ലും അനുവദിച്ചു. ഇതിന്റെ ഭാഗമായി സേനയിൽ 304 തസ്തികകൾ പുതുതായി വരും. അതിൽ […]
സാമ്പത്തിക പ്രയാസങ്ങളുള്ള വിദ്യാർത്ഥികൾക്ക് തുടർ പഠനം ഉറപ്പാക്കാൻ ‘പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്’ പദ്ധതി
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയിട്ടും സാമ്പത്തിക പ്രയാസങ്ങള്‍ മൂലം തുടര്‍ന്ന് പഠിക്കാനുള്ള ആഗ്രഹം മനസ്സിലൊതുക്കേണ്ടി വരുന്ന ജില്ലയിലെ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകാന്‍ ‘പര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്’ (Pursuit of Happiness) പദ്ധതിയുമായി ഇടുക്കി ജില്ലാ ഭരണകൂടം. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടമുള്ള കോഴ്സുകള്‍ തിരഞ്ഞെടുത്ത് ഉന്നത പഠനം നടത്താന്‍ പദ്ധതി അവസരമൊരുക്കുന്നു. ഒരു വിദ്യാര്‍ഥിയുടെയും പഠന സ്വപ്നങ്ങള്‍ സാമ്പത്തിക ബാധ്യത കാരണം മുടങ്ങില്ലെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി പറഞ്ഞു. സാമ്പത്തികപ്രയാസം […]
നികോസിയ: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സൈപ്രസിലെത്തി. ജി7 ഉച്ചകോടിക്ക് കാനഡയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രി സൈപ്രസ് സന്ദർശനം നടത്തിയത്. രാജ്യത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ സൈപ്രസ് പ്രസിഡന്റ് നികോസ് ക്രിസ്‌റ്റൊഡുലീഡെസ് നേരിട്ട് വിമാനത്താവളത്തിലെത്തിയിരുന്നു . രണ്ട് പതിറ്റാണ്ടിനിടെ സൈപ്രസ് സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സന്ദര്‍ശിക്കുന്ന ആദ്യത്തെ രാജ്യം കൂടിയാണ് സൈപ്രസ്. ജൂണ്‍ 15,16 ദിവസങ്ങളിലായി സൈപ്രസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനന്ത്രി ജി7 ഉച്ചകോടിക്കായി കാനഡയിലേക്ക് തിരിക്കും. […]
തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി തെളിവുസഹിതം വിവരം നൽകുന്നവർക്ക് പാരിതോഷികത്തുക ഉയർത്തി. ഇനിമുതൽ ചുമത്തുന്ന പിഴയുടെ നാലിലൊന്ന് നൽകാൻ തദ്ദേശവകുപ്പ് തീരുമാനമെടുത്തു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്ന കുറ്റം അറിയിക്കുന്നതിൽ പൊതുജനപങ്കാളിത്തം വർധിപ്പിക്കാനാണിത്. വിവരം നൽകുന്നവർക്ക് ഇതുവരെ 2500 രൂപയായിരുന്നു നൽകിയിരുന്നത്. ഗുരുതരമായ കുറ്റകൃത്യം അറിയിക്കുന്നവർക്ക് ഉയർന്ന പാരിതോഷികം നൽകുമെന്ന് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി. വിവരം അറിയിക്കുന്നവർക്ക് തുക കിട്ടുന്നുവെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പാക്കാനും മന്ത്രി നിർദ്ദേശം നൽകി. ഹരിതകർമസേനാംഗങ്ങൾ, എൻഎസ്എസ് വൊളന്റിയർമാർ, എസ്പിസി കേഡറ്റുകൾ, കോളേജ് വിദ്യാർഥികൾ […]
വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര
അഹമ്മദാബാദ്: എയർ ഇന്ത്യ ബോയിംഗ് 787-8 വിമാനാപകടം നടന്ന സ്ഥലത്തും അപകടത്തിൽ പരിക്കേറ്റവർ ചികിത്സ തേടിയിരിക്കുന്ന ആശുപത്രിയിലുമെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകടം നടന്ന സ്ഥലത്താണ് പ്രധാനമന്ത്രി ആദ്യമെത്തിയത്. ഇതിന് പിന്നാലെ പരിക്കേറ്റവർ കഴിയുന്ന ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ അദ്ദേഹം ആശ്വസിപ്പിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി അമിത് ഷായും ദുരന്ത സ്ഥലത്തെത്തിയിരുന്നു. അപകട വിവരം അറിഞ്ഞ സമയം തന്നെ ഗുജറാത്ത് മുഖ്യമന്ത്രിയുമായും വ്യോമയാന മന്ത്രിയുമായും താൻ സംസാരിച്ചുവെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒറ്റക്കെട്ടായി അടിയന്തര രക്ഷാപ്രവർത്തനം നടത്തിയെന്നും […]