കൊൽക്കത്ത: പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും പിന്നാലെ ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ശക്തമായ സന്ദേശം അറിയിക്കുന്നതിനായി വിദേശരാജ്യങ്ങളിലേക്കയക്കുന്ന പ്രതിനിധി സംഘത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി തൃണമൂൽ കോൺഗ്രസ്. വിദേശത്തേക്കയക്കുന്ന ഏഴ് സർവകക്ഷി സംഘങ്ങളിൽ തങ്ങളുടെ സാന്നിധ്യമുണ്ടാവില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി കേന്ദ്രത്തെ അറിയിച്ചു. പ്രതിനിധി സംഘങ്ങളിലൊന്നിൽ ഉൾപ്പെട്ട ലോക്‌സഭാ എം.പി. യൂസഫ് പത്താനോട് ഔദ്യോഗിക സന്ദർശനത്തിൽ പങ്കെടുക്കരുതെന്ന് പാർട്ടി നിർദേശിച്ചതായാണ് സൂചന. എന്നാൽ, വിട്ടുനിൽക്കുന്നതിന്റെ കാരണം ടിഎംസി ഔദ്യോഗികമായി ഇതുവരെ വ്യക്തമാക്കിട്ടില്ല. തീവ്രവാദത്തെക്കുറിച്ചുള്ള ഇന്ത്യയുടെ നിലപാടിന് നയതന്ത്ര പിന്തുണ […]
വിവാഹവാഗ്ദാനം നൽകി അഞ്ച് വർഷത്തോളം പീഡിപ്പിച്ച യുവാവിനെതിരെ ബലാത്സംഗ പരാതി നൽകിയ യുവതിക്കും പ്രതിക്കും വിവാഹം കഴിക്കാൻ സുപ്രീം കോടതിയുടെ അനുമതി. പ്രതിക്ക് നേരത്തേ മധ്യപ്രദേശ് സെഷൻസ് കോടതി 10 വർഷത്തെ ശിക്ഷ വിധിച്ചിരുന്നു. ജസ്റ്റിസുമാരായ ബി.വി. നാഗരത്‌നയും എസ്.സി. ശർമ്മയും അടങ്ങിയ ബെഞ്ചിനു മുന്നിലായിരുന്നു പ്രതിയും ഇരയും വിവാഹത്തിനു സമ്മതിച്ചുകൊണ്ട് പരസ്പരം പൂക്കൾ കൈമാറിയത്. കോടതി തന്നെയാണ് പൂക്കൾ ഏർപ്പാടാക്കിയതെന്ന് മധ്യപ്രദേശ് സർക്കാരിനു വേണ്ടി ഹായജരായ അഡ്വ. മൃണാൾ ഗോപാൽ ഏകർ വ്യക്തമാക്കി. “വിഷയത്തിന്റെ വൈകാരികത […]
ചെന്നൈ: കേരളത്തിലെ 55 മേൽപ്പാലങ്ങളുടെ മുഴുവൻ നിർമാണച്ചെലവും വഹിക്കാൻ റെയിൽവേ തീരുമാനമെടുത്തു. മുൻപ് നിശ്ചയിച്ചപ്രകാരം ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാനസർക്കാരിന് കഴിയാത്ത സാഹചര്യത്തിലാണ് അസാധാരണമായ ഈ നടപടിയെന്ന് ദക്ഷിണറെയിൽവേ വ്യക്തമാക്കി .കേരളത്തിലെ തിരക്കേറിയ 126 റെയിൽവേ ക്രോസിങ്ങുകളിൽ മേൽപ്പാലനിർമാണത്തിന് നേരത്തേ അനുമതിയായതാണ്. സംസ്ഥാനസർക്കാരും റെയിൽവേയും നിർമാണച്ചെലവ് തുല്യമായി പങ്കിടുകയെന്നതാണ് സാധാരണ രീതി. മേൽപ്പാലം നിർമിക്കാൻവേണ്ട സ്ഥലം എടുത്തു നൽകാനുള്ള ഉത്തരവാദിത്വം സംസ്ഥാനത്തിനാണ്. കെആർഡിസിഎൽ അഥവാ കെ-റെയിലിനായിരുന്നു ഇവയുടെ നിർമാണച്ചുമതല. എന്നാൽ, ചെലവിന്റെ പകുതി വഹിക്കാൻ സംസ്ഥാനസർക്കാരിന് കഴിഞ്ഞില്ലെന്നും […]
ഇടവമാസ പൂജകള്‍ക്കായി ശബരിമല നാളെ തുറക്കും. വൈകീട്ട് 5 മണിക്ക് തന്ത്രി കണ്Oര് രാജീവരരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരിയാണ് നട തുറന്ന് ദീപം തെളിയിക്കുന്നത്. തുടർന്ന് പതിനെട്ടാം പടിക്കു താഴെ ആഴിയിൽ അഗ്നി പകരും. ഇടവമാസം ഒന്നിനു രാവിലെ 5 മണിക്ക് നട തുറക്കും. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടവമാസ പൂജകള്‍ പൂര്‍ത്തിയാക്കി മേയ് 19ന് രാത്രി 10 മണിക്ക് നട അടയ്ക്കും.
മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. ദുരന്ത പ്രതികരണനിധിയില്‍നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപ നൽകും. പാമ്പ്, തേനീച്ച, കടന്നൽ ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബത്തിന് 4 ലക്ഷം രൂപയും നൽകും. മനുഷ്യ – വന്യജീവി സംഘർഷം സംസ്ഥാന […]
ന്യൂഡല്‍ഹി: രാജ്യത്ത് യുപിഐ പേമന്റ് സേവനങ്ങള്‍ തകരാറിലായതായി റിപ്പോര്‍ട്ട്. പേടിഎം, ഫോണ്‍ പേ, ഗൂഗിള്‍ പേ ഉള്‍പ്പടെയുള്ള സേവനങ്ങളില്‍ തടസം നേരിട്ടു. തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് യുപിഐ സേവനങ്ങളിലെ തകരാര്‍ രൂക്ഷമായത്. ഇതോടെ പണമിടുപാടുകള്‍ നടത്താനാകാതെ ഉപഭോക്താക്കള്‍ പ്രയാസത്തിലായി. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റില്‍ ഉപഭോക്താക്കള്‍ യുപിഐ സേവനത്തിലെ തകരാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തടസം നേരിടാനുള്ള കാരണം ഇതുവരെ വ്യക്തമല്ല. ഒമ്പത് മണിയോടെ ഫോണ്‍ പേ സേവനങ്ങള്‍ സാധാരണ നിലയിലായതായി അറിയിച്ച് ഫോണ്‍ പേ സഹസ്ഥാപകനും ചീഫ് […]
കേരളത്തിലേക്ക് വേനല്‍ അവധിക്കാല തീവണ്ടികള്‍ അനുവദിക്കാത്തതിനാല്‍ യാത്രാ ദുരിതം കഠിനമാകുന്നു
ചെന്നൈ: കേരളത്തിലേക്ക് വേനല്‍ അവധിക്കാല തീവണ്ടികള്‍ അനുവദിക്കാത്തതിനാല്‍ യാത്രാ ദുരിതം കഠിനമാകുന്നു. ഈവര്‍ഷം പാലക്കാട് വഴി കേരളത്തിന്റെ ഇരുഭാഗത്തേക്കും പ്രത്യേക തീവണ്ടികള്‍ അനുവദിച്ചിട്ടില്ല. ഇതാദ്യമായാണ് വേനലവധിക്ക് കേരളത്തിലേക്ക് പാലക്കാട് വഴി പ്രത്യേക തീവണ്ടികള്‍ അനുവദിക്കാതിരിക്കുന്നത്. ഇത് യാത്രക്കാർക്കിടയിൽ വലിയ ബുദ്ധിമുട്ടകളാണ് ഉണ്ടാക്കുന്നത്. തെക്കന്‍ കേരളത്തിലേക്കുള്ള പല തീവണ്ടികളിലും ചില ദിവസങ്ങളില്‍ വെയ്റ്റിങ് ലിസ്റ്റില്‍ പോലും ടിക്കറ്റ് ലഭിക്കാനില്ല. മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള മംഗളൂരു മെയില്‍, മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് , മംഗളൂരു-ചെന്നൈ എക്‌സ്പ്രസ് എന്നീ തീവണ്ടികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. […]
കോഴിക്കോട്: ട്രെയിനില്‍ ഗ്രൂപ്പ് ടിക്കറ്റെടുത്ത് യാത്രചെയ്യുമ്പോള്‍ ഓരോരുത്തരുടെയും അംഗീകൃത തിരിച്ചറിയല്‍രേഖ നിര്‍ബന്ധമാക്കി റെയില്‍വേ. ഇതുസംബന്ധിച്ച ഉത്തരവ് ടിക്കറ്റ് പരിശോധകര്‍ക്കും ആര്‍പിഎഫിനും സതേണ്‍ റെയില്‍വേ അധികൃതര്‍ നിർദ്ദേശം നല്‍കി. പഹല്‍ഗാമിന്റെയും തുടര്‍സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നും പരിശോധനയില്‍ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കുനേരേ കര്‍ശന ശിക്ഷാനടപടിയുണ്ടാവുമെന്നും ഉത്തരവില്‍ കൂട്ടിച്ചേർത്തു. എന്നാൽ നേരിട്ടോ ഓണ്‍ലൈനായോ ഗ്രൂപ്പ് ടിക്കറ്റെടുക്കുന്നതിന് തിരിച്ചറിയല്‍രേഖ കര്‍ശനമാക്കിയിട്ടില്ല. എന്നാല്‍, യാത്രാവേളയില്‍ എല്ലാവരും രേഖ കരുതണം. പ്ലാറ്റ്ഫോമില്‍ പ്രവേശിക്കുന്നതിനും തിരിച്ചറിയല്‍രേഖ വേണം. ടിക്കറ്റ് പരിശോധകരും റെയില്‍വേ പോലീസും ആര്‍പിഎഫും പരിശോധന നടത്തും. […]
ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ സംഘര്‍ഷത്തിടെ രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള തന്ത്രപരമായ ദൗത്യവുമായി രാവും പകലും തുടര്‍ച്ചയായി ജാഗ്രതപാലിച്ചത് ഇന്ത്യയുടെ 10 ഉപഗ്രഹങ്ങള്‍. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി നാരായണനാണ് ഈക്കാര്യം വ്യക്തമാക്കിയത്. അഗര്‍ത്തലയിലെ സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവേയാണ് ഐഎസ്ആര്‍ഒ മേധാവി ഇക്കാര്യം പറഞ്ഞതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു. രാജ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ഉപഗ്രഹങ്ങളുടെ പങ്ക് അദ്ദേഹം ചടങ്ങില്‍ പങ്കുവെച്ചു. നമ്മുടെ 7,000 കിലോമീറ്റര്‍ കടല്‍ത്തീരം നിരീക്ഷിക്കേണ്ടതുണ്ട്. ഉപഗ്രഹ, ഡ്രോണ്‍ സാങ്കേതികവിദ്യയില്ലാതെ പലതും നേടാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ […]
ഇന്ത്യ പാക്ക് സംഘര്‍ഷം എത്രത്തോളം വലുതാവുമെന്ന് പറയാനാവില്ല. എന്നാല്‍ ഏത് സാഹചര്യം വന്നാലും അത് നേരിടാന്‍ ജനങ്ങളെ പ്രാപ്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായി രാജ്യത്തുടനീളം മോക്ക് ഡ്രില്ലുകള്‍ നടത്തി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആശുപത്രികളോട് തയ്യാറായിരിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം രാജ്യത്ത് ഉപയോഗത്തിലുള്ള സ്മാര്‍ട്‌ഫോണുകള്‍ വഴിയുള്ള സെല്‍ ബ്രോഡ്കാസ്റ്റ് അലര്‍ട്ട് സിസ്റ്റം വീണ്ടും പരീക്ഷിക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് അറിയിപ്പുകള്‍ നല്‍കുന്നതിനായി അവതരിപ്പിച്ച ഈ സംവിധാനം ഉപയോഗിച്ച് ഉച്ചത്തിലുള്ള ബീപ്പ് ശബ്ദത്തോടുകൂടിയുള്ള ഫ്‌ളാഷ് സന്ദേശം […]