മോട്ടോർ വാഹന വകുപ്പ് അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. തിരുവനന്തപുരം പോലീസ് ട്രെയിനിംഗ് കോളേജിൽ നടന്ന പരേഡിൽ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ അഭിവാദ്യം സ്വീകരിച്ചു. പോലീസ് ട്രെയിനിംഗിലൂടെ മികച്ച പരിശീലനം ലഭിച്ചിട്ടുള്ള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർ അച്ചടക്കവും സത്യസന്ധതയും മുഖമുദ്രയാക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. യൂണിഫോം സേനയ്ക്ക് അച്ചടക്കം നിർബന്ധമാണെന്നും ഇത് ഔദ്യോഗിക ജീവിതത്തോടൊപ്പം വ്യക്തിജീവിതത്തിലും ഉദ്യോഗസ്ഥർ തുടരണം. ജനങ്ങളോടുള്ള പെരുമാറ്റം എപ്പോഴും മാന്യമായിരിക്കണം. സാമ്പത്തിക ക്രയവിക്രയങ്ങൾ […]
മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കി രഥഘോഷയാത്ര ഡിസംബർ 23 രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. ഡിസംബർ 26ന് വൈകിട്ട് ദീപാരാധനയ്ക്കു മുമ്പ് ശബരിമല സന്നിധാനത്ത് എത്തും. ഡിസംബർ 23 ന് രാവിലെ അഞ്ചു മുതൽ ഏഴുവരെ ആറന്മുള ക്ഷേത്ര അങ്കണത്തിൽ തങ്ക അങ്കി പൊതുജനങ്ങൾക്ക് ദർശിക്കാൻ അവസരമുണ്ട്. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തിൽ : ഡിസംബർ 23: രാവിലെ 7ന് ആറന്മുള പാർഥസാരഥി […]
സംസ്ഥാനത്തെ വഖഫ് സ്വത്തുകൾ, കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം ഉമീദ് സെൻട്രൽ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി വഖഫ് ട്രൈബ്യൂണൽ അഞ്ച് മാസത്തേക്കുകൂടി നീട്ടി നൽകിയതായും ഈ അവസരം മുഴുവൻ വഖഫ് സ്ഥാപനങ്ങളും മുതവല്ലിമാരും നിർബന്ധമായും ഉപയോഗപ്പെടുത്തണമെന്നും സംസ്ഥാന കായിക – ന്യൂനപക്ഷ ക്ഷേമ – വഖഫ് – ഹജ്ജ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അഭ്യർത്ഥിച്ചു. ഉമീദ് പോർട്ടലിൽ വഖ്ഫുകൾ രജിസ്റ്റർ ചെയ്യാനുള്ള സമയപരിധി ഡിസംബർ 6 ന് അവസാനിച്ചതിനെത്തുടർന്ന് പലർക്കും നടപടികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. […]
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് അഞ്ചാം പതിപ്പിന്റെ പ്രചാരണാർഥം സംഘടിപ്പിക്കുന്ന ബീച്ച് സ്‌പോർട്‌സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് ബേപ്പൂർ ബീച്ചിൽ കബഡി മത്സരത്തോടെയാണ് കായികാവേശത്തിന് തുടക്കമാകുക. പുരുഷ-വനിതാ വിഭാഗങ്ങളിലായി നാലു വീതം ടീമുകളാണ് കളത്തിലിറങ്ങുക. ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് ക്യാഷ് പ്രൈസ് സമ്മാനിക്കും. മത്സരം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് പി നിഖിൽ ഉദ്ഘാടനം ചെയ്യും.23ന് ബീച്ച് ഫുട്ബോളിനും 24ന് ബീച്ച് വോളിബോളിനും ബേപ്പൂർ വേദിയാകും. ചെസ് മത്സരം, കളരി, കരാട്ടെ, […]
ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വരണാധികാരിക്ക് മുൻപാകെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലെയും 11 ബ്ലോക്ക് പഞ്ചായത്തുകളിലെയും എട്ട് നഗരസഭകളിലെയും കണ്ണൂർ കോർപ്പറേഷനിലെയും ജില്ലാ പഞ്ചായത്തിലെയും അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. കണ്ണൂർ ജില്ലാപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ പഞ്ചായത്തിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മാട്ടൂൽ ഡിവിഷനില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗം എസ് കെ പി സക്കറിയക്ക് വരണാധികാരിയായ ജില്ലാ കലക്ടര്‍ അരുൺ കെ വിജയൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് ഡിവിഷന്‍ ക്രമനമ്പര്‍ അനുസരിച്ച് […]
ലേബർ കോഡുകളെ കുറിച്ച് പഠിക്കാനും കേരളത്തിലെ തൊഴിലാളികൾക്ക് ലേബർ കോഡ് മൂലമുള്ള പ്രത്യാഘാതങ്ങൾ മനസ്സിലാക്കാനും അതിന് പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുവാനും വേണ്ടി മൂന്ന് നിയമ വിദഗ്ധർ അടങ്ങുന്ന കമ്മിറ്റി രൂപീകരിക്കാൻ ദേശീയ തൊഴിൽ കോൺക്ലേവ് തീരുമാനിച്ചതായി തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പത്ര സമ്മേളനത്തിൽ അറിയിച്ചു. ജസ്റ്റിസ് ഗോപാല ഗൗഡ, പ്രൊഫസർ ശ്യാം സുന്ദർ, വർക്കിച്ചൻ പേട്ട എന്നിവർ ആയിരിക്കും കമ്മിറ്റി അംഗങ്ങൾ. രണ്ട് ഗവേഷക വിദ്യാർഥികൾ കൂടി കമ്മിറ്റിയുടെ ഭാഗമായിരിക്കും. കമ്മിറ്റി ഒരു മാസത്തിനുള്ളിൽ പ്രാഥമിക […]
തൊഴിൽ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഫെഡറൽ സംവിധാനത്തിന് കോട്ടം തട്ടാതെയുമുള്ള വികസന കാഴ്ചപ്പാട് രൂപപ്പെടുന്നതിനും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ലേബർ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്തെ തൊഴിൽ മേഖല ചരിത്രപരമായ ഒരു സന്നിഗ്ധ ഘട്ടത്തിലൂടെ, ഒരുപക്ഷേ സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം കണ്ടിട്ടുള്ളതിൽ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് സംസ്ഥാന തൊഴിൽ വകുപ്പ് ഇത്തരമൊരു വിപുലമായ ലേബർ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നത്. ഇത് കേവലമായ ഒരു […]
സംസ്ഥാന ജന്തു ക്ഷേമ ബോർഡിന്റെ ആദ്യ യോഗം മൃഗസംരക്ഷണ ക്ഷീരവികന വകുപ്പ് മന്ത്രിയും മൃഗക്ഷേമ ബോർഡ് ചെയർപേഴ്‌സണുമായ ജെ ചിഞ്ചുറാണിയുടെ അധ്യക്ഷതയിൽ കൂടി. തെരുവ് നായ വിഷയം, അനിമൽ ഷെൽട്ടർ, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ABC പ്രവർത്തനം, മൃഗ ക്ഷേമ ബോർഡിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച വിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. തീരുമാനങ്ങൾ മൃഗങ്ങളോടുള്ള ക്രൂരതക്കെതിരെയുള്ള പരാതി, പെറ്റ് ഷോപ് രജിസ്ട്രേഷന്‍, ബ്രീഡർ രജിസ്‌ട്രേഷന്‍ എന്നിവക വേണ്ടിയുള്ള അപേക്ഷകള്‍ എന്നിവ ലഭിക്കുന്ന മുറക്ക് അവ […]
തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിലെ 242.42 കോടി രൂപയുടെ പുതിയ ബഹുനില മന്ദിരം ഫെബ്രുവരി ആദ്യവാരത്തോടെ പ്രവര്‍ത്തനം ആരംഭിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കെട്ടിടം സന്ദര്‍ശിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, ആര്‍സിസി ഡയറക്ടര്‍ ഡോ. രജനീഷ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. ഫിനിഷിംഗ് ജോലികള്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ ജോലികള്‍ തുടങ്ങിയവ പൂര്‍ത്തിയാക്കാനുണ്ട്. ഫര്‍ണിച്ചറുകള്‍, ഓക്‌സിജന്‍ പ്ലാന്റ്, മറ്റ് […]
ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംയോജിതപരിശോധനകള്‍ ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ എന്‍ ദേവിദാസ്. എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശാക്തീകരിക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല മേധാവികളുടെ സംയുക്ത യോഗത്തില്‍ വിവിധ വകുപ്പുകള്‍ക്ക് നടപടികള്‍ സ്വീകരിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കി. വ്യാജമദ്യം, മയക്കുമരുന്ന്, ലഹരിവസ്തുക്കള്‍ എന്നിവയുടെ വിപണനം-ഉപയോഗം തടയുന്നതിന് എക്‌സൈസ്-പൊലീസ് സംയുക്ത സ്‌ക്വാഡുകള്‍ പരിശോധന നടത്തും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് കണ്‍ട്രോള്‍ റൂം നമ്പറുകളായ 0474 2745648, 9447178054, 9496002862 എന്നിവയില്‍ പരാതികള്‍ അറിയിക്കാം. സ്‌ട്രൈക്കിങ് ഫോഴ്‌സും റേഞ്ച്- […]
