പുസ്തകങ്ങൾ മറിച്ചുനോക്കിയും പുസ്തകോത്സവവേദികളിലെ പരിപാടികൾ കൗതുകത്തോടെ വീക്ഷിച്ചും കേരള നിയമസഭയിലൂടെ നടന്നുനീങ്ങുന്ന കുട്ടികൾ കേരള നിയമസഭാ പുസ്തകോത്സവത്തിന്റെ കഴിഞ്ഞ പതിപ്പുകളിലെ ഏറ്റവും മനോഹരമായ കാഴ്ചയായിരുന്നു. സോഷ്യൽ മീഡിയ റീലുകളുടെയും ഓൺലൈൻ ഗെയിമുകളുടെയും അതിപ്രസരത്തിൽ അകപ്പെട്ടുപോകുന്ന ബാല്യകൗമാരങ്ങളെ അക്ഷരങ്ങളിലേയ്ക്ക് അടുപ്പിക്കാൻ കെ.എൽ.ഐ.ബി.എഫ് പോലുള്ള പുസ്തകോത്സവങ്ങൾക്കാകുമെന്ന് കഴിഞ്ഞ വർഷങ്ങളിലെ നിയമസഭാ പുസ്തകോത്സവങ്ങളിലെ കുട്ടികളുടെ പങ്കാളിത്തം സാക്ഷ്യപ്പെടുത്തുന്നു. അതിനാലാണ് കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കുട്ടികളുടെ ആശയസംവാദങ്ങൾക്കും കലാപ്രകടനങ്ങൾക്കുമായി പ്രത്യേകം വേദിയൊരുക്കുന്നത്. സ്റ്റുഡന്റ്സ് കോർണർ എന്ന ഈ വേദിയിൽ ജനുവരി 7 മുതൽ 13 വരെയുള്ള (11-ാം […]
പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികൾ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാന്റിങ് കമ്മിറ്റികളും ജില്ലാ പഞ്ചായത്തിൽ ധനകാര്യം, വികസനകാര്യം, പൊതുമരാമത്ത്കാര്യം, […]
സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും പുതിയ കരുത്തും ദിശാബോധവും നൽകാൻ ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വാംശീകരിക്കാനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാമിന്റെ ഭാഗമായി കർമ്മസമിതി അംഗങ്ങൾക്കുള്ള പരിശീലനത്തിന് കണ്ണൂർ ജില്ലയിൽ തുടക്കമായി. കല്യാശ്ശേരി മണ്ഡലത്തിലെ കണ്ണപുരം ഗ്രാമപഞ്ചായത്ത് തല ദ്വിദിന പരിശീലന പരിപാടി സിറ്റിസൺ റെസ്‌പോൺസ് പ്രോഗ്രാം ജില്ലാ കൺവീനറായ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.പി വിനീഷ് ഉദ്ഘാടനം ചെയ്തു. നവകേരള ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ആശയങ്ങളും അഭിപ്രായങ്ങളും നിർദേശങ്ങളും ജനങ്ങളിൽ നിന്ന് സമാഹരിക്കുക, ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന […]
2023ലെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സെക്രട്ടേറിയറ്റ് പി ആർ ചേമ്പറിൽ നടത്തിയ വർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. 162 നാടൻ കലാപുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. ഫെലോഷിപ്പ് (13), അവാർഡ് (101), ഗുരുപൂജ പുരസ്‌കാരം (13), ഗ്രന്ഥരചനാ അവാർഡ് (1), യുവപ്രതിഭാ പുരസ്‌കാരം (31), ഡോക്യുമെന്ററി പുരസ്‌കാരം (2), കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും 2023 ലെ എം.എ ഫോക് ലോർ ഒന്നാം റാങ്ക് ജേതാവിന് നൽകുന്ന അവാർഡ് (1) എന്നീ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. അവാർഡിനായ് 58 വിഭാഗങ്ങളിലായി 484 അപേക്ഷകളാണ് ലഭിച്ചത്. ഫെലോഷിപ്പ് […]
വിദ്യാർത്ഥി വ്യക്തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന എൻ.എസ്.എസിന്റെ പൊതുവിദ്യാഭ്യാസവകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ 344 സ്‌കൂൾ സപ്തദിന സഹവാസ റസിഡൻഷ്യൽ ക്യാമ്പുകൾ ഡിസംബർ 26ന് ആരംഭിക്കുന്നു. സംസ്ഥാനമൊട്ടുക്കും 344 മാനസ ഗ്രാമങ്ങളിലായി നിർവ്വഹിക്കപ്പെടുന്ന ക്യാമ്പുകളിൽ താഴെ പറയുന്ന വിഷയമേഖലകൾ ഉന്നം വച്ചാണ് വിദ്യാർത്ഥികൾ പ്രവർത്തനങ്ങൾ വിഭാവനം ചെയ്തിട്ടുള്ളത്. ➣ ഡ്രഗ്സ് കൺട്രോൾ വകുപ്പുമായി സഹകരിച്ച് 344 മാനസ ഗ്രാമത്തിലെ വീടുകൾ സന്ദർശിച്ച് വ്യാജ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ ഉപയോഗത്തിനെതിരെ ഫീൽഡ് ലെവൽ കോസ്മറ്റിക് ലിറ്ററസി ആഡിറ്റ് ‘സഹജം സുന്ദരം’ നടത്തും. ➣ കെ.എസ്.ഇ.ബി പിന്തുണയോടെ 344 മാനസ […]
സംസ്ഥാനത്ത് നിലവിൽ നൽകി വരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാർഡ് നൽകുന്നത് മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിച്ചു. നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരമായി എക്കാലത്തും ഉപയോഗിക്കാവുന്നതും സംസ്ഥാന സർക്കാരുമായിട്ട് ബന്ധപ്പെട്ട സേവനങ്ങൾക്കും മറ്റ് സാമൂഹ്യ ആവശ്യങ്ങൾക്കും ഉപയോഗപ്പെടത്തക്കവിധമുള്ള നിയമ പിൻബലത്തോടുകൂടിയ ആധികാരിക രേഖയായാണ് കാർഡ് നൽകുക. ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീർഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. എന്നാൽ, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവിൽ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല […]
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആശ്വാസകിരണം പദ്ധതിയുടെ ആനുകൂല്യം ഭിന്നശേഷിക്കാരുടെ പരിചാരകരായ 22700 പേർക്കുകൂടി നൽകുമെന്ന് സാമൂഹ്യ സുരക്ഷാ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2018 ഏപ്രിൽ 1 മുതൽ അപേക്ഷിച്ചിട്ടുള്ള ഈ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്. പ്രതിമാസം 600 രൂപ വീതം ഇവർക്ക് ലഭ്യമാക്കും. ഭിന്നശേഷി സമൂഹത്തോടുള്ള സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പദ്ധതിയുടെ ആനുകൂല്യം ഇത്രയും പേരിലേക്കുകൂടി സർക്കാർ വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തീവ്രമായ ശാരീരിക/മാനസിക വെല്ലുവിളി നേരിടുന്നവർ, മാരക രോഗം […]
കണ്‍സ്യൂമര്‍ഫെഡ് ക്രിസ്മസ്, പുതുവത്സര വിപണികളുടെ ഉദ്ഘാടനം മുതലക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ പൊതുമരാമത്ത് – വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന വിലക്കുറവിലാണ് സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ വിപണിയിലെത്തിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സാധ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും 31,34,000 പേര്‍ക്ക് സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഗുണം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. സാറ ജാഫര്‍ അധ്യക്ഷയായി. കണ്‍സ്യൂമര്‍ഫെഡ് മുന്‍ചെയര്‍മാന്‍ എം മെഹബൂബ് ആദ്യ വില്‍പന […]
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംരംഭകര്‍ക്ക് പ്രാദേശിക വിപണി ലഭ്യമാകാന്‍ ജില്ലാതല വിപണനമേള സംഘടിപ്പിക്കുന്നു. ജില്ലാതല വിപണന മേള രണ്ട്കേന്ദ്രങ്ങളിലായാണ് നടത്തുന്നത്. ഡിസംബര്‍ 24 വരെ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിസരത്തും ഡിസംബര്‍25 മുതല്‍ ജനുവരി ഒന്ന് വരെനടവയല്‍ ഫെസ്റ്റ് ഗ്രൗണ്ടിലുമാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലാതല മേള നബാര്‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. കൂടാതെ ഡിസംബര്‍ 24 വരെ കല്‍പ്പറ്റ സിന്ദൂര്‍ ടെക്സ്റ്റയില്‍സിന് സമീപവും മാനന്തവാടി നഗരസഭയ്ക്ക് സമീപം കുടുംബശ്രീ ബസാറിലുമായി […]
30 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ഷാഡോ ബോക്സ് സംവിധാനം ചെയ്ത തനുശ്രീ ദാസിനും സൗമ്യാനന്ദ ഷാഹിക്കും. നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു . മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. മായ എന്ന സാധാരണ ബംഗാളി സ്ത്രീയേയും അവരുടെ കുടുംബത്തെയും പശ്ചാത്തലമാക്കിയ ചിത്രമാണ് ഷാഡോ ബോക്സ്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ ബാധിച്ച് വിശ്രമത്തിലാണ് മായയുടെ ഭർത്താവ് സുന്ദർ. […]
