Online News

News

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാർക്ക് പുതിയ വില്ലേജിൽ വീട് ഒരുക്കും

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലെ ഉന്നതിക്കാർക്ക് വെള്ളരിമല പുതിയവില്ലേജ് പരിസരത്ത് സ്വപ്ന ഭവനങ്ങൾ ഒരുക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല വില്ലേജിൽ സർവ്വെ നമ്പർ 126 -ൽ ഉൾപ്പെട്ട അഞ്ച് ഹെക്ടർ ഭൂമിയിലാണ് സർക്കാർ പുനരധിവാസം സാധ്യമാക്കുന്നത്. വനം വകുപ്പ് നിക്ഷിപ്ത വന ഭൂമിയായി ഏറ്റെടുത്ത പുതിയ വില്ലേജ് പരിസരത്തെ 15 ഏക്കറിലാണ് ഉന്നതികാർക്ക് വീട് നിർമിക്കുക. പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട്, പുതിയ വില്ലേജ് ഉന്നതികളിലെ 13 കുടുംബങ്ങളെയാണ് ഈ വീടുകളിൽ പുനരധിവസിപ്പിക്കുക. പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ചു കുടുംബങ്ങളിലെ 16 അംഗങ്ങളും […]

News

കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ഐസിഎംആർ

കേരളത്തിന്റെ ആരോഗ്യ മേഖലയെ അഭിനന്ദിച്ച് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ടീം. ഐസിഎംആറിന്റെ ഇപ്ലിമെന്റേഷൻ ഗവേഷണ വിഭാഗം മേധാവിയായ ഡോ. ആഷു ഗ്രോവറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം ആരോഗ്യമന്ത്രിയെ സന്ദർശിച്ചപ്പോഴാണ് അഭിനന്ദനം അറിയിച്ചത്. പൊതുജനാരോഗ്യരംഗത്തും വനിത ശിശു വികസന രംഗത്തും കേരളം നടത്തുന്ന പല പ്രവർത്തനങ്ങളും മാതൃകാപരമാണെന്ന് അഭിപ്രായപ്പെട്ടു. കുട്ടികളുടേയും യുവാക്കളുടേയും മാനസികവും സാമൂഹികവുമായ ആരോഗ്യം മെച്ചപ്പെടുത്താനായി നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും ചർച്ച ചെയ്തു. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താനും ആത്മഹത്യാ പ്രതിരോധത്തിനുമായുള്ള ദേശീയതല ഗവേഷണ […]

News

വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ അനധികൃത ക്വാറിക്ക് പിന്നിലെ അഴിമതിയുടെ കഥ

എറണാകുളം പെരുമ്പാവൂര്‍ വേങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സിജോ എന്ന വ്യക്തിയുടെ പേരിലുള്ള ക്വാറി, അധികാരികളെ സ്വാധീനിച്ചും, ഇയാളുടെ ഉന്നതതല സ്വാധീനം ഉപയോഗിച്ചും സമ്പാദിച്ചിട്ടുള്ളതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ, ഇയാളുടെ പേരിലും ഇയാളുടെ ബിനാമിയുടെ പേരിലും എത്ര ക്വാറികള്‍ അനധികൃതമായി വേറെയും പ്രവര്‍ത്തിക്കുന്നുണ്ട് എന്നതും, ക്വാറി ബിസിനസിന്റെ മറവില്‍ ഇയാള്‍ നടത്തിവരുന്ന അഴിമതികളെ കുറിച്ചും നവഭാരത് ന്യൂസ് അന്വേഷണ പരമ്പര ആരംഭിക്കുന്നു. ഇയാളുടെ ഉന്നത ബന്ധങ്ങളും, ഉദ്യോഗ തലത്തിലും നിയമ തലത്തിലുമുള്ള ഈ […]

News

അഞ്ച് ശതമാനം പലിശ സബ്‌സിഡിയിൽ വായ്‌പ; മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതി ഒരു വർഷം

കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി ഒരു വർഷം കൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. അടുത്ത വർഷം ഏപ്രിൽ വരെയാണ്‌ പദ്ധതി കാലാവധി നീട്ടിയത്‌. ചെറുകിട ഇടത്തരം സംരംഭകർക്ക് കുറഞ്ഞ പലിശനിരക്കിൽ എളുപ്പത്തിൽ വായ്‌പ ലഭ്യമാക്കുന്നതാണ്‌ സിഎംഇഡിപി. പദ്ധതിയിലെ വായ്‌പാപരിധി നിലവിലെ രണ്ടു കോടി രൂപയിൽനിന്ന്‌ അഞ്ചു കോടി രൂപയായി ഉയർത്തി. വായ്‌പ പലിശയിൽ അഞ്ചു ശതമാനം സബ്‌സിഡിയാണ്‌. ഇതിൽ മൂന്നു ശതമാനം സർക്കാരും രണ്ടു […]

News

ഇ-മാലിന്യ ശേഖരണ ഡ്രൈവിന് തുടക്കമായി

ഇ-മാലിന്യ ശേഖരണ ഡ്രൈവിന്റെ സംസ്ഥാനതല ഉദ്ഘാടനം അമരവിളയിൽ തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി  എം.ബി. രാജേഷ് നിർവഹിച്ചു. മാലിന്യ പ്രശ്‌നം കേവലം പരിസ്ഥിതി പ്രശ്‌നം മാത്രമല്ല, ഗുരുതരമായൊരു പൊതുജനാരോഗ്യ പ്രശ്‌നം കൂടിയാണെന്ന് മന്ത്രി പറഞ്ഞു. നമ്മുടെ നാട് വൃത്തിയില്ലാത്തതും ജീവിക്കാൻ കഴിയാത്തതുമായ ഇടങ്ങളായി മാറരുത്.2024-25 വർഷത്തിൽ സംസ്ഥാനത്ത് 66,166 ടൺ മാലിന്യമാണ് ഹരിതകർമ്മ സേന ശേഖരിച്ചത്. ഈ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിച്ചിരുന്നെങ്കിൽ സ്ഥിതി എത്ര അപകടകരമാകുമായിരുന്നു എന്ന് ചിന്തിക്കണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിന്റെ ഈ മാതൃക പഠിക്കുന്നതിന് ബംഗാളിൽ നിന്നുള്ള സംഘം സംസ്ഥാനം […]

News

അനധികൃത ക്വാറി ഖനനത്തിന് എതിരെ നവഭാരത് ന്യൂസിന്റെ അന്വേഷണ പരമ്പര

കോതമംഗലം താലൂക്ക്, പല്ലാരിമംഗലം വില്ലേജ്, പല്ലാരിമംഗലം പഞ്ചായത്ത് കാവുംപടി ബസ് സ്റ്റോപ്പിന് സമീപം പി.പി വര്‍ഗ്ഗീസ്, പുതുമന ഹൗസ് എന്ന വ്യക്തിയുടെ പേരിലുള്ള ക്വാറിയില്‍ നടന്ന അനധികൃത ഖനനങ്ങളെ കുറിച്ചും ആ ഖനനം മറച്ചുവയ്ക്കാനായി ഈ വ്യക്തി ക്വാറി മണ്ണിട്ട് മൂടിക്കൊണ്ടിരിക്കുന്നതിനെ കുറിച്ചും നവഭാരത് ന്യൂസ് നടത്തുന്ന അന്വേഷണ പരമ്പര ഉടന്‍ ആരംഭിക്കുന്നു. ഈ നാടിന്റെ പോക്ക് ഇതെങ്ങോട്ട്.   ലൈസന്‍സിലെ നിയമങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് ഭൂമിക്ക് തുരങ്കം വയ്ക്കുന്ന അനധികൃത ക്വാറി ഖനനങ്ങളുടെ മറ്റൊരു നേര്‍ക്കാഴ്ചയാവുകയാണ് […]

News

പ്രൈവറ്റ് ബസില്‍ കര്‍ശന പരിശോധനയ്ക്ക് MVD

സ്വകാര്യബസുകളില്‍ ഉള്‍പ്പെടെ പരിശോധനയും നിരീക്ഷണവും ശക്തമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികളുടെ സുരക്ഷിതമായ യാത്ര ഉറപ്പുവരുത്താനാണ് പരിശോധന. കഴിഞ്ഞദിവസം സ്വകാര്യ ബസില്‍നിന്ന് വീണ് കോളേജ് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്കേറ്റിരുന്നു. മോട്ടോര്‍വാഹന വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ ബസ് ജീവനക്കാരുടെ ഭാഗത്ത് പിഴവുണ്ടെന്നാണു കണ്ടെത്തല്‍. ഈ പശ്ചാത്തലത്തിലാണ് സ്വകാര്യബസുകളിലും വിദ്യാര്‍ഥികള്‍ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. സ്‌കൂള്‍ തുറന്ന സമയത്ത് സ്‌കൂള്‍ ബസുകള്‍ക്ക് പരിശോധനകളും ബോധവത്കരണവും നടത്തിയിരുന്നു. സ്വകാര്യബസുകളില്‍ ഇത്തരത്തിലുള്ള പരിശോധനകളൊന്നുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തില്‍ […]

News

അഭിരുചികള്‍ക്ക് ഇടമൊരുക്കി ക്രിയേറ്റീവ് കോര്‍ണര്‍; 35 സ്‌കൂളുകളില്‍ പ്രവര്‍ത്തനമാരംഭിച്ചു

അഭിരുചികള്‍ക്ക് പുത്തന്‍ വേദിയും പഠന ലക്ഷ്യങ്ങള്‍ക്ക് പുതിയ മുഖച്ഛായയും നല്‍കിക്കൊണ്ട് ജില്ലയിലെ യു.പി ക്ലാസുകളിലെ കുട്ടികള്‍ക്കായി ഒരുക്കിയ ക്രിയേറ്റീവ് കോര്‍ണര്‍ ശ്രദ്ധയാകര്‍ഷിക്കുന്നു. സമഗ്രശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലൂടെ ജില്ലയിലെ 35 വിദ്യാലയങ്ങളിലാണ് ക്രിയേറ്റീവ് കോര്‍ണര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. എല്‍ഇഡി ബള്‍ബ് മേക്കിങ്, കാര്‍പെന്‍ഡറി, ഡിസൈനിങ്, കുക്കിംഗ്, അഗ്രികള്‍ച്ചര്‍ ഫാമിംഗ് എന്നീ മേഖലകളിലുള്ള ക്ലാസുകളാണ് ക്രിയേറ്റീവ് കോര്‍ണറിലൂടെ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍, പ്ലംബിംഗ് ഉപകരണങ്ങള്‍, ഗ്യാസ് സ്റ്റൗ, പാത്രങ്ങള്‍, തയ്യില്‍ മെഷീന്‍ എന്നിവയും ലാബിലേക്ക് […]

News

കോട്ടയം മെഡിക്കല്‍ കോളേജ്: മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി വിലയിരുത്തി

കോട്ടയം മെഡിക്കല്‍ കോളേജിൽ  പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിലയിരുത്തി. സര്‍ജിക്കല്‍ ബ്ലോക്കില്‍ ഒ.ടി. ഇന്റഗ്രേഷന്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഓപ്പറേഷന്‍ തീയറ്ററുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കെ.എം.എസ്.സി.എല്‍.- ന് നിര്‍ദേശം നല്‍കി. പാക്‌സ് മെഷീന്‍ എത്രയും വേഗം ലഭ്യമാക്കാനും നിര്‍ദേശം നല്‍കി. സര്‍ജിക്കല്‍ ബ്ലോക്കിലെ ടെലിഫോണ്‍ കണക്ഷനുകള്‍ ഉള്‍പ്പെടെയുള്ളവ വേഗത്തില്‍ തന്നെ ലഭ്യമാക്കണം. പൂര്‍ത്തിയാക്കാനുള്ള പ്രവര്‍ത്തികള്‍ സമയബന്ധിതമായി […]

News

ദേശീയ മധ്യസ്ഥതാ യജ്ഞം – കോടതികളിൽ നിലവിലുള്ള കേസുകൾ മധ്യസ്ഥതയിലൂടെ തീർപ്പാക്കുന്നു

രാജ്യത്തെ കോടതികളിൽ കെട്ടിക്കിടക്കുന്ന സിവിൽ കേസുകൾക്ക് വേഗത്തിൽ പരിഹാരം കാണുന്നതിനായി ദേശീയതലത്തിൽ ആരംഭിച്ച ‘Mediation – For the Nation’ എന്ന 90 ദിവസത്തെ പ്രത്യേക മധ്യസ്ഥതാ ക്യാമ്പയിൻ കേരളത്തിൽ വിജയകരമായി മുന്നേറുന്നു. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയും (NALSA) മീഡിയേഷൻ ആൻഡ് കൺസിലിയേഷൻ പ്രോജക്റ്റ് കമ്മിറ്റിയും (MCPC) സംയുക്തമായി ജൂലൈ 1 മുതൽ സെപ്റ്റംബർ 30 വരെ നടത്തുന്ന ഈ യജ്ഞത്തിൽ കേരളത്തിൽ ഊർജിതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്. കുടുംബ തർക്കങ്ങൾ, ബാങ്ക് കടങ്ങൾ, വാഹന അപകട […]