Online News

News

64-ാമത് കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തൃശൂർ തേക്കിൻകാട് മൈതാനത്ത് 64-ാമത് കേരള സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കലാകാരൻമാരെ മതത്തിൻ്റെ കണ്ണിലൂടെ കാണരുതെന്നും കലയാണ് അവരുടെ മതമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ല കലയുടെ ഉദ്ദേശ്യം, വർഗീയതയ്ക്കും വിഭജനത്തിനുമെതിരെയുള്ള ശക്തമായ പോരാട്ടവീര്യം നൽകുകയുമാണ്. രാജ്യത്ത് ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെ പോലും ആക്രമണം നടക്കുന്ന സാഹചര്യത്തിൽ, കലകളെയും കലാകാരന്മാരെയും മതത്തിന്റെ കണ്ണിലൂടെ കാണുന്നവർക്കെതിരെ ജാഗ്രത പാലിക്കണം. വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ സമാധാനവും സന്തോഷവും ഉയർത്തിപ്പിടിക്കാനുള്ള ആയുധമായി കലയെ ഉപയോഗിക്കാൻ പുതിയ […]

News

പി.എസ്.സി.യുടെ വിവരശേഖരണത്തിൽ സുതാര്യതയും സുരക്ഷിതത്വവും ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉറപ്പുവരുത്തും: മുഖ്യമന്ത്രി

ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ പി.എസ്.സി.യുടെ വിവരശേഖരണത്തിലെ സുതാര്യതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പബ്ലിക് സർവീസ് കമ്മീഷനിൽ ബ്ലോക്ക് ചെയിൻ സംവിധാനം ഏർപ്പെടുത്തുന്ന ചടങ്ങ് തിരുവനന്തപുരത്തെ പി.എസ്.സി. ആസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കേരള പബ്ലിക് സർവീസ് കമ്മീഷനെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള ദിനമാണിത്. പി.എസ്.സി.യുടെ പ്രവർത്തനങ്ങളിൽ ഇന്ന് മുതൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ സമന്വയിപ്പിക്കപ്പെടുകയാണ്. സംസ്ഥാനത്തെ ആദ്യ ഡിജിറ്റൽ സർവകലാശാലയായ കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയാണ് പി.എസ്.സി.ക്കായി ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്. സംസ്ഥാനത്ത് […]

News

നിയമസഭാ പുസ്തകോത്സവം പൂർണ വിജയം

കേരള നിയമസഭ ജനുവരി 7 മുതൽ 13 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പ് പൂർണ വിജയമെന്ന് സ്പീക്കർ എ എൻ ഷംസീർ. രണ്ടു ലക്ഷത്തിലേറെ ജനങ്ങൾ പുസ്തകോത്സവത്തിൽ പങ്കെടുത്തു. മികച്ച ജനപങ്കാളിത്തവും മാധ്യമങ്ങളുടെ സഹകരണവും നിയമസഭാ ജീവനക്കാരുടെ സംഘാടനവും പുസ്തകോത്സവത്തെ വേറിട്ട അനുഭവമാക്കി. കെഎൽഐബിഎഫ് ടാക്‌സ്, കെഎൽഐബിഎഫ് ഡയലോഗ്‌സ്, മീറ്റ് ദി ഓതർ, സ്റ്റുഡന്റ്‌സ് കോർണർ, പാനൽ ചർച്ചകൾ, പുസ്തക പ്രകാശനം തുടങ്ങിയ വിവിധ സെഗ്മെന്റുകളിലായി ആകെ 407 പരിപാടികൾ സംഘടിപ്പിച്ചു. ലിറ്റററി ഇവന്റ്‌സിൽ […]

News

നിയമസഭ സമ്മേളനം ജനുവരി 20ന്

പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാമതു സമ്മേളനം ജനുവരി 20 ന് ആരംഭിക്കുമെന്ന് നിയമസഭ സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കും. ജനുവരി 20 മുതൽ മാർച്ച് 26 വരെ ആകെ 32 ദിവസം സഭചേരുന്നതിനാണ് സമ്മേളന കലണ്ടർ പ്രകാരം നിശ്ചയിച്ചിട്ടുള്ളത്. ജനുവരി 22, 27, 28 തീയതികൾ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചർച്ച നടക്കും. 2026-27 വർഷത്തേക്കുള്ള ബജറ്റ് […]

News

തദ്ദേശ തിരഞ്ഞെടുപ്പ് : ചെലവ് കണക്ക് സമർപ്പിക്കാത്തവർക്കെതിരെ അയോഗ്യതാ നടപടി

തദ്ദേശ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക്  തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമർപ്പിക്കാനുള്ള സമയപരിധി ജനുവരി 12 അവസാനിച്ചു. മത്സരിച്ച 75627 സ്ഥാനാർത്ഥികളിൽ  ഓൺലൈനായി ആകെ 56173 പേർ  കണക്ക് സമർപിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് സമർപ്പിച്ചവരുടെ എണ്ണം ഉൾപ്പെടാത്ത കണക്കാണിത്. ഓൺലൈനായി സമർപ്പിക്കാൻ കഴിയാത്തവർക്ക് അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നേരിട്ട് സമർപ്പിക്കാനും അവസരം നൽകിയിരുന്നു. ഓൺലൈനായും നേരിട്ടും  സമർപ്പിച്ച  കണക്കുകളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച്  ജനുവരി 31 നകം  കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് […]

News

വായന സംസ്‌കാരമാകണം; ജനാധിപത്യത്തിന്റെ കരുത്ത് പുസ്തകങ്ങൾ: ഗവർണർ

പുസ്തകങ്ങൾ കേവലം അക്ഷരക്കൂട്ടങ്ങളല്ലെന്നും അവ ഒരാളുടെ വ്യക്തിത്വത്തെയും സംസ്‌കാരത്തെയും സ്വാധീനിക്കുന്ന ഉത്തമ സുഹൃത്തുക്കളാണെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. കേരള നിയമസഭ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ (കെഎൽഐബിഎഫ്) നാലാം പതിപ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   അടുത്ത തലമുറയെ കരുതലോടെ വളർത്താൻ പുസ്തകങ്ങളെ കൂട്ടുപിടിക്കണം. ഇന്നത്തെ കുട്ടികൾ മൊബൈലിലും കമ്പ്യൂട്ടറിലും മുഴുകിയിരിക്കുന്നു എന്ന് പരാതിപ്പെടുന്നതിൽ കാര്യമില്ല. അവർക്ക് പുസ്തകങ്ങൾ കൈമാറാൻ മുതിർന്നവർ വായനയെ ജീവിതത്തിന്റെ ഭാഗമാക്കി മാതൃക കാണിക്കണം. പുസ്തകോത്സവം എന്നത് പുസ്തകങ്ങളുടെ പ്രദർശനത്തിനപ്പുറം […]

News

ക്ഷേമ പെന്‍ഷന്‍: വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കല്‍ സമയം നീട്ടി

സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ക്ഷേമ പെന്‍ഷന്‍ ഗുണഭോകൃത് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലത്തവര്‍ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2025 ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരുന്നത്. 62 ലക്ഷത്തില്‍പരം വരുന്ന ക്ഷേമ പെന്‍ഷന്‍ […]

News

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലർത്തണം

ദേശീയ യുവജന ദിനം സംസ്ഥാനതല ഉദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിച്ചു. എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രി പറഞ്ഞു. സൂക്ഷിച്ചില്ലെങ്കിൽ അത്യന്തം അപകടകരമാണ്. ചെറുപ്പക്കാർ ചതിക്കുഴിയിൽപ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്. കണക്കുകൾ പ്രകാരം പുതിയതായി എച്ച്ഐവി അണുബാധിതർ ആകുന്നവരിൽ 15 നും 24 നും ഇടയിൽ പ്രായമുള്ളവർ 2022 മുതൽ 2024 വരെ യഥാക്രമം 9 ശതമാനം, 2 ശതമാനം, 14.2 ശതമാനം എന്ന തോതിലാണ്. 2025 ഏപ്രിൽ […]

News

ക്ലിൻ്റ് സ്മാരക ചിത്രരചനാ മത്സരം സംഘടിപ്പിച്ചു

കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ക്ലിൻ്റ് സ്മാരക ചിത്രരചനാ ജില്ലാതല മത്സരം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ചിൻമയ ബാലഭവനിൽ നടന്ന പരിപാടിയിൽ ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് എൻ.ടി. സുധീന്ദ്രൻ അധ്യക്ഷനായി. ശിശുക്ഷേമ സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് പി. സുമേശൻ മുഖ്യഭാഷണം നടത്തി. വിവിധ വിദ്യാലയങ്ങളിൽ നിന്നായി 250 ലധികം വിദ്യാർത്ഥികൾ മത്സരാർത്ഥികളായി. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്ക് ജനറല്‍, […]

News

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ്: ആവേശകരമായ പങ്കാളിത്തത്തോടെ ആദ്യഘട്ട മത്സരങ്ങൾ പൂർത്തിയായി

സംസ്ഥാനവ്യാപകമായി സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി സർക്കാർ നടത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് പ്രാരംഭഘട്ട മത്സരം മികച്ച പങ്കാളിത്തത്തോടെ പൂർത്തിയായി. നമ്മുടെ നാടിനെക്കുറിച്ചുള്ള വിവരങ്ങളും വികസനനേട്ടങ്ങളും മനസിലാക്കുന്നതിനുള്ള വേദി കൂടിയായി ക്വിസ് മത്സരം നടന്ന വിദ്യാലയങ്ങൾ മാറി. രാവിലെ 11 ന് ആരംഭിച്ച ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകൾ ഉൾപ്പടെ അയ്യായിരത്തോളം വിദ്യാലയങ്ങളിലും വിവിധ സർവ്വകലാശാലകൾ, കോളേജുകൾ ഉൾപ്പെടെ എഴുന്നൂറ്റൻപതോളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിന്നായി അഞ്ച് ലക്ഷത്തോളം വിദ്യാർത്ഥികൾ പങ്കെടുത്തു. എന്റെ കേരളം പ്രത്യേക […]