സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ കേന്ദ്ര പദ്ധതികളുടെ തറകല്ലിടലും, സംസ്ഥാനത്തിന് അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസുകൾ ഉൾപ്പടെയുള്ള നാല് പുതിയ ട്രെയിനുകളുടെ ഫ്ളാഗ് ഓഫും തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ രാജ്യത്തെ വലിയൊരു സ്റ്റാർട്ടപ്പ് കേന്ദ്രമായി മാറ്റുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണ്. വികസിത ഭാരതത്തിന്റെ നിർമ്മാണത്തിൽ നഗരങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – […]
റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പോളയത്തോട് 545 -ാം നമ്പര്‍ ലെവല്‍ ക്രോസ് ജനുവരി 23 മുതല്‍ പൂര്‍ണമായും അടച്ച് ഗതാഗത നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് എസ്.പി ഓഫീസിന് സമീപമുള്ള മേല്‍പ്പാലം വഴി തുമ്പറ ജംഗ്ഷനിലെത്താം. ബീച്ച് റോഡ് വഴി മുണ്ടയ്ക്കല്‍ പാലം കടന്നും പോകാം. ഹൈവേ വഴി കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എസ്.എന്‍ കോളേജ് ഗേറ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 543) വഴി മുണ്ടയ്ക്കല്‍ […]
പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് സംഘടിപ്പിക്കുന്ന 77-മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ജില്ലാതല പരേഡ് റിഹേഴ്‌സല്‍ ആരംഭിച്ചു. റിപ്പബ്ലിക് ദിന പരേഡില്‍ 25 പ്ലാറ്റൂണുകള്‍ ഉണ്ടാകും. പോലീസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ ഫോഴ്‌സ് രണ്ട്, എക്‌സൈസ് ഒന്ന്, എസ്പിസി ആറ്, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഏഴ്, ജൂനിയര്‍ റെഡ് ക്രോസ് നാല്, എന്‍സിസി ഒന്ന് തുടങ്ങിയ പ്ലാറ്റൂണുകള്‍ അണിനിരക്കും. ജനുവരി 24 ന് രാവിലെ എട്ടുമുതല്‍ 9.30 വരെ ഡ്രസ് റിഹേഴ്‌സല്‍ സംഘടിപ്പിക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, […]
പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള ഫീസിൽ കേന്ദ്ര സർക്കാർ വരുത്തിയ വലിയ വർധനവ് സംസ്ഥാന സർക്കാർ പകുതിയോളം വെട്ടിക്കുറച്ചതായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ഉത്തരവായിട്ടുണ്ട്. കേന്ദ്ര നിയമഭേദഗതി പ്രകാരം 10, 15, 20 വർഷം പിന്നിട്ട ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന നിരക്കുകളിൽ നിന്നും 50 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. നിരക്കുകൾ കുത്തനെ കൂട്ടിയത് സാധാരണക്കാരായ വാഹന ഉടമകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം […]
പട്ടയഭൂമി ജീവനോപാധിക്ക് വിനിയോഗിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ചട്ട രൂപീകരണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം
കൃഷിക്കും ഗൃഹനിർമ്മാണത്തിനും മറ്റുമായി പതിച്ച് നൽകിയ പട്ടയഭൂമി, ജീവനോപാധി ലക്ഷ്യമാക്കി മറ്റുതരത്തിൽ വിനിയോഗിക്കുന്നതിന് അനുമതി നൽകുന്നതിനുള്ള ചട്ടങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ചട്ടലംഘനങ്ങൾ ക്രമീകരിക്കുന്നതിന് സ്വീകരിച്ചതിനേക്കാൾ ലളിതവും ജനങ്ങൾക്ക് സൗകര്യപ്രദവുമാകണം പുതിയ ചട്ടങ്ങൾ എന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയോര ജില്ലയിലെ കർഷകരുടെ ജീവിത രീതിക്ക് വന്ന മാറ്റങ്ങൾക്കനുസൃതമായി വേണം ജീവനോപാധിക്കുള്ള ഭൂവിനിയോഗത്തെ കാണേണ്ടത്. സര്‍ക്കാര്‍ നല്‍കിയ ആവശ്യത്തിനല്ലാതെ മറ്റൊന്നിനും ഭൂമി വിനിയോഗിക്കാത്ത, ചട്ടലംഘനം നടത്താത്ത ഉടമകൾ എന്നത് പരിഗണിച്ച് ഏറ്റവും […]
കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം അടിസ്ഥാനമാക്കി സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂൾതല വിദ്യാഭ്യാസ ജില്ലാ മത്സരം പൂർത്തിയായി. സംസ്ഥാനത്തെ 40 വിദ്യാഭ്യാസ ജില്ലകളിൽ വിവിധ കേന്ദ്രങ്ങളിലായി നടന്ന മത്സരത്തിൽ 12,992 വിദ്യാർത്ഥികൾ പങ്കെടുത്തു. സ്‌കൂൾതല പ്രാരംഭഘട്ട മത്സരത്തിൽ വിജയികളായ ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ മേൽനോട്ടത്തിലായിരുന്നു മത്സരങ്ങൾ നടന്നത്. രാവിലെ 9 ന് എല്ലാ കേന്ദ്രങ്ങളിലും രജിസ്ട്രേഷൻ ആരംഭിച്ചു 10:30ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ മൊബൈലിൽ ലഭിച്ച ഒ ടി പി ഉപയോഗിച്ച് ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്ത് 11 ന് ക്വിസ് […]
ഭിന്നശേഷിക്കാരുടെ സർഗോത്സവമായ ‘സവിശേഷ’ കാർണിവൽ വേദിയിലുണ്ടായിരുന്ന മന്ത്രി ഡോ. ആർ ബിന്ദുവിന്റ കാരിക്കേച്ചർ വരയ്ക്കാൻ വെറും ഒരു മിനിട്ടാണ് പത്തനംതിട്ട ആറന്മുള സ്വദേശി എം അല്ലുമോൾക്ക് വേണ്ടിവന്നത്. വരച്ച ചിത്രം സർപ്രൈസ് സമ്മാനമായി മന്ത്രിക്ക് നൽകിയപ്പോൾ മന്ത്രിയുടെ വക അല്ലുവിന് ലഭിച്ചത് സ്നേഹചുംബനവും മെമന്റൊയും. തിരുവനന്തപുരം നിഷിൽ ഫൈൻ ആർട്സ് വിദ്യാർഥിനിയാണ് അല്ലുമോൾ. കല കൊണ്ട് സംസാര, ശ്രവണ പരിമിതികളെ മറികടന്നു പ്രതിഭ തെളിയിച്ചവൾ. 43 പെയിന്റിങ് എക്സിബിഷനുകൾ കേരളത്തിനകത്തും പുറത്തുമായി അല്ലുമോൾ നടത്തിയിട്ടുണ്ട്. 65 ഓളം […]
പൊതുഗതാഗത രംഗത്ത് നൂതനമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കെഎസ്ആർടിസിയും ജിസ്സും (GIZ) സംയുക്തമായി കെഎസ്ആർടിസി ജീവനക്കാർക്ക് വേണ്ടി നടപ്പിലാക്കുന്ന പ്രത്യേക പരിശീലന പരിപാടി ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെഎസ്ആർടിസിയുടെ വിശ്വാസ്യത നിലനിർത്താൻ ജീവനക്കാരുടെ മികച്ച പെരുമാറ്റവും പരിഷ്‌കാരങ്ങളോട് അവർ സഹകരിക്കുന്നതും വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു .കെഎസ്ആർടിസിയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 1,000 ഡ്രൈവർമാർക്കും 1,000 കണ്ടക്ടർമാർക്കുമാണ് പരിശീലനം നൽകുന്നത്. കെഎസ്ആർടിസിയുടെ വിശ്വാസ്യത നിലനിർത്താൻ ജീവനക്കാരുടെ മികച്ച പെരുമാറ്റവും […]
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സജ്ജമാക്കിയ ആരോഗ്യ കേന്ദ്രങ്ങൾ വഴി 2,56,399 തീർത്ഥാടകർക്ക് ആരോഗ്യ സേവനം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പമ്പ 49,256, നീലിമല 10,221, അപ്പാച്ചിമേട് 12,476, സന്നിധാനം 99,607, ചരൽമേട് 19,593, നിലയ്ക്കൽ 24,025 എന്നിങ്ങനെയാണ് ചികിത്സ നൽകിയത്. പമ്പ മുതൽ സന്നിധാനം വരെയും കാനനപാതയിലും സജ്ജമാക്കിയ എമർജൻസി മെഡിക്കൽ സെന്ററുകളിലൂടെ 64,754 തീർത്ഥാടകർക്കും ആരോഗ്യ സേവനം നൽകി. സിപിആർ ഉൾപ്പെടെയുള്ള അടിയന്തര സേവനം നൽകി മരണനിരക്ക് പരമാവധി കുറയ്ക്കാനായി. മികച്ച ആരോഗ്യ […]
കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലുകൾ എണ്ണിപ്പറഞ്ഞും വരാനിരിക്കുന്ന ബൃഹദ് പദ്ധതികളുടെ രൂപരേഖ വ്യക്തമാക്കിയും പതിനഞ്ചാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. പത്തുവർഷത്തെ വികസന നേട്ടങ്ങൾ അടിത്തറയാക്കി ‘നവകേരളം’ എന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് സർക്കാരെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ എ. എൻ. ഷംസീറും ചേർന്ന് ഗവർണറെ സഭയിലേക്ക് സ്വീകരിച്ചു. സാമ്പത്തിക വളർച്ചയും ദാരിദ്ര്യനിർമ്മാർജ്ജനവും കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കേരളം കൈവരിച്ച സാമ്പത്തിക വളർച്ച അതിശയിപ്പിക്കുന്നതാണെന്ന് ഗവർണർ പറഞ്ഞു. […]
