ജിവിതത്തിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാകാനാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് വർഷവും വിജയകരമായി നടത്തിയ പരിപാടിയാണിത്. സ്ത്രീ സംരംഭകത്വം, സ്ത്രീകളുടെ സൃഷ്ടിപരത, നേതൃശേഷി എന്നിവയെ പിന്തുണക്കുന്നതിനും ശക്തി പകരുന്നതിനും വേണ്ടിയാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പും വനിതാ വികസന കോർപ്പറേഷനും ചേർന്ന് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെയും പരിപാടികളിലൂടെയും സൃഷ്ടിച്ച സ്ത്രീ മുന്നേറ്റമാണ് ‘കരുത്താർന്ന പെൺചുവടുകൾ കരുതലോടെ കേരളം’ എന്ന ആശയം […]
രാഷ്ട്രീയത്തിന് അതീതമായി സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്തുകാർക്ക് ആവിഷ്‌കാര സ്വാതന്ത്ര്യ നിഷേധവും പുസ്തക നിരോധനങ്ങളും സിനിമകൾക്ക് ഏർപ്പെടുത്തുന്ന തടസ്സങ്ങളും സമകാലിക ഇന്ത്യയിൽ അരങ്ങേറുമ്പോൾ പ്രതികരിക്കുന്ന കവികളെയാണ് കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ 2025 ലെ എഴുത്തച്ഛൻ പുരസ്‌കാരം കെ ജി ശങ്കരപ്പിളളയ്ക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു ലക്ഷം രൂപയും ശിൽപവും പ്രശസ്ത്രിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന്റെ ജനായത്തവൽക്കരണത്തിന് തുടക്കം കുറിച്ചത് എഴുത്തച്ഛനാണ്. സാഹിത്യം […]
സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഇടുക്കി ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു ഓൺലൈനായി നിർവഹിച്ചു. അപേക്ഷിച്ച എല്ലാ ഭിന്നശേഷിക്കാർക്കും മുചക്ര സ്‌കൂട്ടർ ലഭ്യമാക്കുന്ന ബൃഹത്പദ്ധതി ഉടൻ സാക്ഷാത്കരിക്കപ്പെടുമെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സർക്കാർ 23.85 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ശുഭയാത്ര പദ്ധതിയിൽ ഉൾപ്പെടുത്തി അപേക്ഷിക്കുന്ന എല്ലാവർക്കും മുചക്ര സ്‌കൂട്ടർ, ഇലക്‌ട്രോണിക്ക് വീൽചെയർ എന്നിവ ലഭ്യമാകുന്നതോടെ ചലനപരിമിതി എന്ന പ്രയാസത്തെ മറികടക്കാൻ കഴിയും. ഭിന്നശേഷിക്കാരുടെ ശാക്തീകരണവും പുനരധിവാസത്തിനുമായി ഒട്ടനവധി പദ്ധതികൾ സംസ്ഥാന ഭിന്നശേഷി […]
തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തെ വൈദ്യുതിലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് നിർമ്മിച്ച വീട് കൈമാറി. പടിഞ്ഞാറെ കല്ലട വെളിന്തറയിൽ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് 20 ലക്ഷം രൂപ ചെലവഴിച്ചാണ് 1000 ചതുരശ്രയടിയിലുള്ള വീട് നിർമിച്ചത്. രാജ്യത്ത് ആദ്യമായി 10 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് മെഡിക്കൽ ഇൻഷുറൻസ് […]
യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ലെന്നും അത്തരം വാർത്തകൾ നൽകുമ്പോൾ ധാർമ്മികത പാലിക്കണമെന്നും സെൻസേഷണലിസം ഒഴിവാക്കണമെന്നും രാജ്യാന്തര മാധ്യമപ്രവർത്തക അഞ്ജന ശങ്കർ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച സംസ്ഥാന മാധ്യമ ദിനാഘോഷത്തിൽ ‘സംഘർഷ ഭൂമിയിൽ നിന്നുള്ള റിപ്പോർട്ടിങ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ. യുക്രൈൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, ഇസ്രയേൽ തുടങ്ങിയ സംഘർഷഭരിതമായ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ മലയാളിയായ അഞ്ജന ശങ്കർ മാധ്യമ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. യുദ്ധമുഖത്ത് റിപ്പോർട്ട് […]
സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന അദാലത്തിൽ 70 കേസുകൾ പരിഗണിച്ചു. ഇതിൽ 20 എണ്ണം പരിഹരിച്ചു. അഞ്ച് കേസുകൾ പോലീസ് റിപ്പോർട്ടിനായും മൂന്നെണ്ണം ജാഗ്രതാ സമിതിക്കും കൈമാറി. രണ്ട് കേസുകൾ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് കൈമാറി. 40 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. രണ്ട് പുതിയ പരാതികൾ ലഭിച്ചു.
വേലിയേറ്റ വെള്ളപ്പോക്കത്തെ തുടർന്നുള്ള കെടുതികൾ ഒരു സമൂഹത്തെ ദോഷകരമായി ബാധിക്കുകയും ജീവൻ, ഉപജീവനമാർഗ്ഗം, ജീവിതസാഹചര്യങ്ങൾ എന്നിവയ്ക്ക് നാശമുണ്ടാക്കുകയും ചെയ്താൽ അത്തരം പ്രകൃതി പ്രതിഭാസങ്ങളെ സംസ്ഥാന സവിശേഷ ദുരന്തമായി കണക്കാക്കി ധനസഹായം നൽകാനുള്ള സുപ്രധാന ഉത്തരവ് ആണ് സർക്കാർ പുറപ്പെടുവിച്ചത്. സി.ആർ.സെഡ് (CRZ) വിജ്ഞാപനമനുസരിച്ച്, നിയമപരമായ തീരദേശ രേഖയാണ് ഹൈ ടൈഡ് ലൈൻ (HTL). ഈ ഹൈ ടൈഡ് ലൈനിന് അപ്പുറത്തേക്ക് വെള്ളം കയറുന്നത് സാധാരണ വേലിയേറ്റ പരിധിക്കപ്പുറമുള്ള അപകടകരമായ സമുദ്ര അധിനിവേശമായി (Sea incursion) കണക്കാക്കപ്പെടുന്നു. ഉയർന്ന […]
വിജ്ഞാന സമ്പദ്‌ഘടനയിലൂന്നിയ നവകേരളം കെട്ടിപ്പടുക്കാൻ പ്രവാസി സമൂഹം കേരളത്തിനൊപ്പം നിൽക്കണം: മുഖ്യമന്ത്രി
വിജ്ഞാന സമ്പദ്‌ഘടനയിലൂന്നിയ നവകേരളം രൂപപ്പെടുത്താൻ എല്ലാ സഹകരണവും പ്രവാസി സമൂഹം കേരളത്തിന് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരള സഭയുടെ അഞ്ചാം പതിപ്പിനോടനുബന്ധിച്ച് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മാറുന്ന ലോകാവസ്ഥയ്ക്കനുസരിച്ച് കേരളത്തെ നവീകരിച്ചില്ലെങ്കിൽ പിന്തള്ളപ്പെട്ടുപോകുമെന്നും എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവവേദ്യമാകുന്ന ഒരു വികസന കാഴ്ചപ്പാടാണ് സർക്കാരിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തു വർഷം മുമ്പത്തെ കേരളമല്ല ഇന്നത്തെ കേരളമെന്ന് പ്രവാസികളെ ഓർമ്മിപ്പിച്ച മുഖ്യമന്ത്രി, അടിസ്ഥാന സൗകര്യ വികസനത്തിൽ ഉണ്ടായ […]
ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും തുടർന്ന് ഭാരത് ഭവന്റെ നേതൃത്വത്തിൽ കലാ പരിപാടിയും നടക്കും. 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ലോക കേരളസഭാ നടപടികൾ നടക്കുക. ലോക കേരള സഭയുടെ മുൻ സമ്മേളനങ്ങളിൽ ഉയർന്നു വന്ന നിർദേശങ്ങളിൽ നോർക്ക വകുപ്പ് നേരിട്ട് നടപ്പിലാകിയ സ്റ്റുഡന്റ് മൈഗ്രേഷൻ പോർട്ടൽ, […]
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിങ്ങിൽ 16 പരാതികൾ തീർപ്പാക്കി. വിവരാവകാശ ചോദ്യങ്ങൾക്ക് മറുപടി നൽകാതിരുന്നാലും വിവരം നൽകുന്നതിന് വിലക്കേർപ്പെടുത്തിയാലും ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. സിറ്റിങ്ങിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫയൽ ഓഫീസിലെ ആരുടെ കൈവശമാണെങ്കിലും അവരിൽനിന്ന് വിവരം ലഭ്യമാക്കി നൽകേണ്ട ചുമതല പൊതു വിവരാവകാശ ഓഫീസർക്കാണ്. വിവരം ഉൾക്കൊള്ളുന്ന ഫയലുകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ പറഞ്ഞു. എസ് ബി […]
