തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവുമധികം വോട്ടർമാർ വോട്ട് ചെയ്തത് ഇത്തവണ. രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ വോട്ട് ചെയ്തത് 21079609 വോട്ടർമാർ. 2020 ലെ തിരഞ്ഞെടുപ്പിൽ 21005743 വോട്ടർമാരാണ് വോട്ട് ചെയ്തിരുന്നത്. 73866 വോട്ടുകളാണ് മുൻ തിരഞ്ഞെടുപ്പിൽ നിന്നും അധികമായി പോളിംഗ് ബൂത്തുകളിൽ ഇത്തവണ പോൾ ചെയ്തത്. ഇത് കൂടാതെ പോസ്റ്റൽ ബാലറ്റുകൾ വഴി ചെയ്ത വോട്ടുകൾ കൂടി കണക്കാക്കേണ്ടതുണ്ട്. വോട്ടർമാരുടെ എണ്ണത്തിലും 2025-ൽ വർധനയുണ്ടായി. 28607658 സമ്മതിദായകരാണ് വോട്ടർപ്പട്ടിക […]
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഊർജ കാര്യക്ഷമത വിലയിരുത്തുന്ന ദേശീയ സൂചികയായ ‘സ്റ്റേറ്റ് എനർജി എഫിഷ്യൻസി ഇൻഡക്‌സ് (SEEI)’ -ൽ ഗ്രൂപ്പ് 3 വിഭാഗത്തിൽ കേരളത്തിന് ഒന്നാം റാങ്ക്. ഊർജ കാര്യക്ഷമത രംഗത്തെ സംസ്ഥാനത്തിന്റെ മികച്ച പ്രകടനത്തിനുള്ള ദേശീയതലത്തിലുള്ള പുരസ്‌കാരമാണ് കേരളം സ്വന്തമാക്കിയത്. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ ഊർജ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പുനീത് കുമാറും, എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ ഹരികുമാറും ചേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കാർഷിക മേഖല, വൈദ്യുത വിതരണ രംഗം, ഗതാഗതം, വ്യവസായ […]
നിക്ഷേപകർക്കും സംരംഭകർക്കും അനുകൂലമായ ആവാസവ്യവസ്ഥ ഉറപ്പുവരുത്തുന്നതിൽ കേരളം മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിക്ഷേപക സൗഹൃദ നയങ്ങൾക്കും പദ്ധതികൾക്കും സംസ്ഥാനം മുൻഗണന നൽകുന്നു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന ‘ഹഡിൽ ഗ്ലോബൽ’ സംരംഭക സംഗമത്തിന്റെ ഏഴാം പതിപ്പിന്റെ അവസാന ദിവസം നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആഗോള വ്യവസായ സംരംഭകരിലേക്കുള്ള കേരളത്തിന്റെ കവാടമായി മാറിയിരിക്കുകയാണ് ഹഡിൽ ഗ്ലോബൽ. ഔപചാരികതയുടെ പരിമിതികൾ ഇല്ലാതെ നിക്ഷേപക മേഖലയിലെ ക്രിയാത്മകമായ ചർച്ചകൾക്കും ആശയ കൈമാറ്റങ്ങൾക്കുമുള്ള വേദി കൂടിയാണ് ഈ സ്റ്റാർട്ടപ്പ് ഉത്സവം. 2026 ൽ 15000 സംരഭങ്ങൾ എന്ന വലിയ […]
തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ 13 (ശനി) വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിൽ വച്ച് പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ തലങ്ങളിൽ അതത് സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. ഇതു കൂടാതെ 14 ജില്ലാപഞ്ചായത്തിലേയ്ക്കുള്ള പോസ്റ്റൽ ബാലറ്റുകൾ എണ്ണുന്നത് അതത് ജില്ലാകളക്ടറുടെ നേതൃത്വത്തിൽ കളക്ട്രേറ്റുകളിലായിരിക്കും. ഗ്രാമ, ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ വോട്ടെണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രത്തിലായിരിക്കും. ഇവിടെ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളുടെ പോസ്റ്റൽ ബാലറ്റുകൾ അതത് […]
തദ്ദേശതിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാനിച്ചതിനാൽ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും ഉപയോഗിച്ച പ്രചാരണസാമഗ്രികൾ നീക്കം ചെയ്യണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥരും മറ്റുള്ളവരും ഹരിതചട്ടം പാലിക്കാൻ ശ്രദ്ധിക്കണം. റോഡിലും പൊതുസ്ഥലങ്ങളിലുമുള്ള പ്രചാരണ ബോർഡുകൾ, ബാനറുകൾ എന്നിവ ഉടൻ നീക്കം ചെയ്യാൻ സ്ഥാനാർത്ഥികളും രാഷ്ട്രീയപാർട്ടികളും മുൻകൈയെടുക്കണം. നീക്കം ചെയ്യാത്ത പക്ഷം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവ നീക്കം ചെയ്യുകയും അതിനുള്ള ചെലവ് അതത് സ്ഥാനാർത്ഥികളിൽ നിന്നും ഈടാക്കുന്നതും അവരുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തുന്നതുമാണ്
ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലുമായി 10 കേന്ദ്രങ്ങളിൽ നടക്കും. അടിമാലി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള അടിമാലി, ബൈസൺവാലി, കൊന്നത്തടി, പള്ളിവാസൽ, വെള്ളത്തൂവൽ എന്നീ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം അടിമാലി ഗവൺമെന്റ് ഹൈസ്കൂളും, ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള മറയൂർ, മൂന്നാർ, കാന്തല്ലൂർ, വട്ടവട, ശാന്തൻപാറ, ചിന്നക്കനാൽ, മാങ്കുളം, ദേവികുളം, ഇടമലക്കുടി എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രമായി മൂന്നാർ ഗവൺമെന്റ് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലും ക്രമീകരിച്ചിട്ടുണ്ട്. നെടുങ്കണ്ടം ബ്ലോക്ക് […]
ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്ഥാന നഗരിയിൽ നടക്കും. 26 വ്യത്യസ്ത വിഭാഗങ്ങളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങളാണ് ഇത്തവണ മേളയുടെ ഭാഗമാകുന്നത്. പലസ്തീൻ ജനതയുടെ പ്രതിരോധത്തിന്റെയും ചരിത്രത്തിന്റെയും അടയാളപ്പെടുത്തലുകളുമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ ആണ് മേളയുടെ ഉദ്ഘാടന ചിത്രം. 1936-ലെ പലസ്തീൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചരിത്ര സിനിമ, ടോക്കിയോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ […]
ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിൽ 70.91 ശതമാനം പോളിങ് നടന്നു. തിരുവനന്തപുരം – 67.47%, കൊല്ലം- 70.35%, പത്തനംതിട്ട- 66.78%, ആലപ്പുഴ- 73.80%, കോട്ടയം- 70.86%, ഇടുക്കി- 71.78%, എറണാകുളം- 74.57% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം. കോർപ്പറേഷനുകളിൽ തിരുവനന്തപുരത്ത് 58.29% ഉം കൊല്ലത്ത് 63.35% ഉം കൊച്ചിയിൽ 62.44% ഉം ആണ് പോളിങ് ശതമാനം
പ്രവാസി കമ്മീഷൻ അദാലത്ത് ഡിസംബർ 16, 17 തീയതികളിൽ തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിലെ പ്രവാസി കമ്മീഷൻ ഓഫീസിൽ നടക്കും. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന അദാലത്തിന് പ്രവാസി കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് സോഫി തോമസ് നേതൃത്വം നൽകും. കമ്മീഷൻ അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ലൂക്കോസ്, എം.എം. നഈം, ജോസഫ് ദേവസ്യ പൊന്‍മാങ്കൽ, കമ്മീഷൻ സെക്രട്ടറി ജയറാം കുമാർ ആർ എന്നിവര്‍ പങ്കെടുക്കും. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ അദാലത്തിൽ ഉന്നയിക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2322311.
തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം വോട്ടർമാർ വോട്ടിങ് നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അഭ്യർത്ഥിച്ചു. വോട്ടർ പോളിംഗ് ബൂത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവരുടെ തിരിച്ചറിയൽ രേഖയും വോട്ടർപട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥൻ പരിശോധിക്കും. തുടർന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്ത് ചെല്ലുമ്പോൾ വോട്ടറുടെ കൈവിരലിൽ മഷി പുരട്ടി, വോട്ട് രജിസ്റ്ററിൽ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നൽകും. സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുൻപിലെത്തി […]
