Online News

News

കെ.എസ്.എഫ്.ഇക്ക് ഒരു ലക്ഷം കോടി വിറ്റുവരവ്; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

കെ.എസ്.എഫ്.ഇ. ഒരു ലക്ഷം കോടി വിറ്റുവരവ് നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനവും ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഒരു ലക്ഷം കോടി വിറ്റുവരവ് കൈവരിച്ച കെ.എസ്.എഫ്.ഇയുടെ നേട്ടം കേരളത്തിനും സംസ്ഥാനത്തിന്റെ ധനകാര്യ മേഖലയ്ക്കും അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധികളിൽ ഉലയാത്ത വലിയൊരു സാമ്പത്തിക മാതൃകയാണ് കെഎസ്എഫ്ഇ ലോകത്തിന് മുൻപിൽ ഉയർത്തിക്കാട്ടുന്നത്. മലയാളികളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കെഎസ്എഫ്ഇ സാധാരണക്കാർക്ക് സാമ്പത്തിക ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്ന സ്ഥാപനങ്ങളിൽ മുൻപന്തിയിലാണ്. കെ.എസ്.എഫ്.ഇ […]

News

സമാശ്വാസം, സ്‌നേഹസ്പർശം പദ്ധതികൾക്ക് ഏഴര കോടിയുടെ ഭരണാനുമതി

സംസ്ഥാന സർക്കാർ സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പിലാക്കുന്ന സമാശ്വാസം, സ്‌നേഹസ്പർശം പദ്ധതികൾക്ക് ഭരണാനുമതി ലഭ്യമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സമാശ്വാസം പദ്ധതിക്കായി ആറു കോടി രൂപയുടെയും സ്‌നേഹസ്പർശം പദ്ധതിക്കായി ഒന്നര കോടി രൂപയുടെയും ഭരണാനുമതി നൽകിയാണ് ഉത്തരവായതെന്ന് മന്ത്രി പറഞ്ഞു. വൃക്ക തകരാർ സംഭവിച്ച് മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഡയാലിസിസിന് വിധേയരാകുന്ന ബി പി എൽ വിഭാഗക്കാരായ രോഗികൾക്ക് സമാശ്വാസം – ഒന്ന് പദ്ധതി പ്രകാരം പ്രതിമാസം 1100 രൂപ നിരക്കിൽ ചികിത്സാസഹായം […]

News

ഹരിതകർമ്മസേനാസംരംഭകത്വ വികസന പദ്ധതി യാഥാർത്ഥ്യമാകുന്നു

സംസ്ഥാനത്തെ ഹരിതകർമ്മസേനയുടെ അധികവരുമാനം ലക്ഷ്യമിട്ട് ബൃഹദ് സംരംഭക പദ്ധതി യാഥാർഥ്യമാവുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 14 ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം. ബി രാജേഷ് നിർവഹിക്കും. ആന്തൂർ നഗരസഭയിലെ ഭൂമിക ഹരിതകർമസേനാ കൺസോർഷ്യം ജൈവമാലിന്യത്തിൽ നിന്നും ഉൽപാദിപ്പിക്കുന്ന ജൈവവള നിർമ്മാണ-വിപണന യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനവും ഭരണാനുമതി ലഭിച്ച 19 നഗരസഭകളിലെ സംരംഭങ്ങൾക്കുള്ള ധനാനുമതി പത്രം കൈമാറലും ചടങ്ങിൽ മന്ത്രി നിർവഹിക്കും. അടൂർ, വർക്കല, ആറ്റിങ്ങൽ, പുനലൂർ, ചേർത്തല, തൊടുപുഴ, കൂത്താട്ടുകുളം, മരട്, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, പട്ടാമ്പി, പാലക്കാട്, പെരിന്തൽമണ്ണ, കൊയിലാണ്ടി, മുക്കം, ആന്തൂർ, നീലേശ്വരം, സുൽത്താൻ ബത്തേരി, ഗുരുവായൂർ എന്നീ നഗരസഭകൾക്കാണ് ധനാനുമതി പത്രം കൈമാറുന്നത്. ലോകബാങ്ക് സഹായത്തോടെ പ്രവർത്തിക്കുന്ന […]

News

തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും : മുഖ്യമന്ത്രി

തദ്ദേശീയ ജനതയുടെ അറിവ് സാമൂഹികമായി പ്രയോജനപ്പെടുത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ കൂടി സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശീയ വൈദ്യത്തെയും കൃഷിയെയും വിത്തിനങ്ങളെയും കണ്ണാടി, പായ പോലുള്ള ഉൽപ്പന്നങ്ങളെയുമൊക്കെ ശാസ്ത്രീയമായി സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലിയുടെ  സംസ്ഥാനതല ഉദ്ഘാടനവും തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനാചരണത്തിന്റെ ഉദ്ഘാടനവും കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടികവർഗ വിദ്യാർത്ഥികൾക്കായി പുതുതായി ആരംഭിക്കുന്ന സ്മാർട്ട് പഠനമുറി പദ്ധതിയുടെ പ്രഖ്യാപനവും ഉന്നതികളിലെ ദുരന്ത […]

News

ശബരിമല തീർത്ഥാടനകാല തയ്യാറെടുപ്പിന് പൊതുമരാമത്ത് വകുപ്പിൽ കോർ ടീം രൂപീകരിച്ചു

ശബരിമല തീർത്ഥാടനത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക കോർ ടീം രൂപീകരിച്ചതായി മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായ ടീമിൽ അഡീഷണൽ സെക്രട്ടറി, കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർ, കെ.ആർ.എഫ്.ബി (പി.എം.യു) പ്രൊജക്ട് ഡയറക്ടർ, നിരത്ത്, പാലങ്ങൾ, ദേശീയപാത, ഡിസൈൻ വിഭാഗം ചീഫ് എഞ്ചിനീയർമാർ, റിക്ക്, പ്രതീക്ഷ – ആശ്വാസ് മാനേജിംഗ് ഡയറക്ടർമാർ എന്നിവർ അംഗംങ്ങളാണ്. ശബരിമല തീർത്ഥാടന കാലത്തിന് മുന്നോടിയായുള്ള പ്രവൃത്തി വിലയിരുത്തലിനായി ചേർന്ന ഉന്നതതല യോഗത്തിലാണ് […]

News

ഓണക്കാലത്ത് പ്രത്യേക ഗിഫ്റ്റ് കാർഡ് പദ്ധതിയുമായി സപ്ലൈകോ

വിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും  വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ അടങ്ങിയ സമൃദ്ധി മിനി കിറ്റ്, 9 ശബരി ഉത്പന്നങ്ങൾ അടങ്ങിയ ശബരി സിഗ്‌നേച്ചർ കിറ്റ് എന്നിവയാണ് സപ്ലൈകോ നൽകുന്ന കിറ്റുകൾ. കൂടാതെ 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാർഡുകളും വിതരണത്തിനായി തയ്യാറാണ്.  അഞ്ഞൂറ് രൂപയുടെയോ ആയിരം രൂപയുടെയോ ഗിഫ്റ്റ് കാർഡുകൾ ഉപയോഗിച്ച്  സപ്ലൈകോയുടെ വില്പനശാലകളിൽ നിന്ന്  ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങൾ ഒക്ടോബർ 31വരെ വാങ്ങാം. ഓണത്തോടനുബന്ധിച്ച് 1225 രൂപ […]

News

തിരുവോണം ബമ്പറിന് വൻ ഡിമാന്റ്; ഒന്നാം സമ്മാനം 25 കോടി രൂപ

സംസ്ഥാന ഭാഗ്യക്കുറിയിൽ ഏറ്റവും വലിയ സമ്മാനത്തുക നൽകുന്ന ഇത്തവണത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാന്റ്. 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന തിരുവോണം ബമ്പർ ഭാഗ്യക്കുറി ദിവസങ്ങൾക്കു മുമ്പാണ് വിപണിയിൽ എത്തിയത്. ആദ്യ ഘട്ടത്തിൽ 20 ലക്ഷം ടിക്കറ്റുകൾ വില്പനക്കെത്തിയതിൽ ഇന്നലെ ( ആഗസ്റ്റ് 4) ഉച്ചവരെ 13 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്. ഒരു കോടി വീതം 20 പേർക്ക് രണ്ടാം സമ്മാനവും 50 ലക്ഷം വീതം 20 പേർക്കു മൂന്നാം […]

News

ലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തി ഊർജിതമാക്കി പ്ലാന്റേഷൻസ് ഡയറക്ടറേറ്റ്

തൊഴിലാളി ലയങ്ങളുടെ പുനരുദ്ധാരണ പ്രവൃത്തികൾ ഊർജ്ജിതമാക്കി പ്ലാന്റേഷൻസ് ഡയറക്റ്ററേറ്റ്. തോട്ടം മേഖലയുടെ ഉന്നമനത്തിനായി 2023 ൽ പ്രത്യേകമായി രൂപീകരിച്ച ഡയറക്ട്രേറ്റ്, നിരവധി പ്രവൃത്തികൾ ഇതിനോടകം പൂർത്തീകരിച്ച് കഴിഞ്ഞു. ലയങ്ങളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ജൂലൈ 29 വരെ 86 വിശദമായ പദ്ധതി രൂപരേഖകൾ സമർപ്പിച്ചിട്ടുണ്ട്.. ഇതിൽ 3908 ലേബർ ലൈൻ യൂണിറ്റുകളുടെ പ്രവൃത്തി ഉൾപ്പെടുന്നു. ഇതിനകം 52 പദ്ധതി രൂപരേഖകൾക്ക് അംഗീകാരം ലഭിച്ചു. ഇതിൽ 40.84 കോടി രൂപയുടെ പ്രവൃത്തിയും 11.11 കോടി രൂപയുടെ സബ്സിഡിയും ഉൾപ്പെടുന്നു. ഇതുവരെ 80,81,106 രൂപ തോട്ടമുടമകൾക്ക് സബ്സിഡിയായി അനുവദിച്ചിട്ടുണ്ട്. പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 2024-25ലെ സംസ്ഥാന ബജറ്റിൽ പദ്ധതിക്കായി 10 കോടി രൂപ അനുവദിച്ചിരുന്നു. ഈ വർഷം മാർച്ച് 1-നാണ് പദ്ധതിക്ക് ഔദ്യോഗിക […]

News

അടിസ്ഥാന വർഗ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സിനിമ നയത്തിന് കഴിയണം: മോഹൻലാൽ

സിനിമയിലെ വിവിധ മേഖലകളിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ സിനിമ നയത്തിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി നടൻ മോഹൻലാൽ പറഞ്ഞു. കേരള ഫിലിം പോളിസി കോൺക്ലേവ് ഉദ്ഘാട ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യശശരീനായ സംവിധായകൻ ഷാജി എൻ കരുണിന്റ  ഉൾക്കാഴ്ച നയ രൂപീകരണത്തിന് കരുത്ത് പകർന്നു. സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണ്. മനുഷ്യന്റെ സ്വപ്നങ്ങളും വികാരങ്ങളും അനുഭവങ്ങളും ആവിഷ്‌ക്കരിക്കുന്നതിന് സംവിധായകർ, തിരക്കഥകൃത്തുക്കൾ, അഭിനേതാക്കൾ, സാങ്കേതിക വിദഗ്ധർ , വിവിധ മേഖലകളിലെ തൊഴിലാളികൾ ഉൾപ്പെടുന്ന ഒരു ആവാസവ്യവസ്ഥയാണ് സിനിമക്കുള്ളത്. മലയാള സിനിമയുടെ ഭാവി മികച്ചതാക്കുന്നതിനും ദിശാ ബോധം നൽകുന്നതിനും […]

News

സാമൂതിരി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ശിലാലിഖിതം കണ്ടെത്തി

മധ്യകാലത്ത് കോഴിക്കോട് പ്രദേശം അടക്കിവാണിരുന്ന സാമൂതിരി രാജവംശത്തിലെ മാനവിക്രമന്റെ പേര് പരാമർശിക്കുന്ന ശിലാലിഖിതം സംസ്ഥാന പുരാവസ്തു വകുപ്പ് കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയ്ക്കടുത്ത് ആവള – കുട്ടോത്ത് നരസിംഹമൂർത്തി ക്ഷേത്രത്തിന്റെ ബലിക്കല്ലിലാണ് ലിഖിതം കൊത്തിവെച്ചിരിക്കുന്നത്. കാലം സൂചിപ്പിക്കാത്ത ഈ വട്ടെഴുത്ത് ലിഖിതം ലിപി ശൈലിയുടെ അടിസ്ഥാനത്തിൽ 12-13 നൂറ്റാണ്ടിലേതാണെന്ന് കണക്കാക്കുന്നു. ആവള എന്ന് ഇന്നറിയപ്പെടുന്ന സ്ഥലത്തിന്റെ അക്കാലത്തെ പേര് അകവള എന്നായിരുന്നു എന്ന് ലിഖിതത്തിൽ നിന്ന് അറിയാം. അകവളയിലെ അധികാരരായിരുന്ന കേളിത്തനും അദ്ദേഹത്തിന്റെ ഇളയ സഹോദരനും ചേർന്ന് ക്ഷേത്രം നിർമ്മിച്ചതാണ് […]