Online News

News

ആഗോള അയ്യപ്പ സംഗമം-തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും

ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ  നേരിട്ട് ക്ഷണിച്ച്  ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. തമിഴ്‌നാട് ഹിന്ദു മത-എൻഡോവ്മെന്റ് മന്ത്രി ശ്രീ. പി. കെ. ശേഖർ ബാബു, ചീഫ് സെക്രട്ടറി ശ്രീ. എൻ. മുരുഗാനന്ദം, ഐ.എ.സി., ടൂറിസം, സാംസ്‌കാരിക, എൻഡോവ്മെന്റ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. കെ. മണിവാസൻ, കേരളത്തിൽ നിന്ന്.ദേവസ്വം സെക്രട്ടറി ശ്രീ. എം. ജി. രാജമാണിക്യം, ഐ.എ.സി, തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മീഷണർ. പി. സുനിൽ കുമാർ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ചെന്നൈയിലെത്തിയാണ് മന്ത്രി ക്ഷണിച്ചത്. […]

News

ഓപ്പറേഷൻ സൗന്ദര്യ: ആരോഗ്യ വകുപ്പിന്റെ ഇടപെടലിന് കോടതിയുടെ അംഗീകാരം

ജനങ്ങൾക്ക് സുരക്ഷിതവും ഫലപ്രാപ്തിയുള്ളതും ഗുണനിലവാരമുള്ളതുമായ മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന ഇടപെടലിന് കോടതിയുടെ അംഗീകാരം. ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനകളിലൂടെ വ്യാജമെന്ന് കണ്ടെത്തിയ ബ്രാൻഡുകൾക്കെതിരെയാണ് കോടതി നടപടി. ഇതോടെ നാല് വ്യാജ ബ്രാൻഡുകൾക്കെതിരെയാണ് കോടതി നടപടി സ്വീകരിക്കാൻ കഴിഞ്ഞത്. വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ വിൽക്കുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നാം […]

Blog News

പ്രതിഷേധ ചൂടില്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍

പത്തനംതിട്ട: യുവതികള്‍ ഉയര്‍ത്തിയ വിവിധ ആരോഗപണങ്ങളുടെ പശ്ചാത്തലത്തില്‍ പുറത്തുള്ള സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ വീട്ടില്‍തന്നെ തുടരുന്നു. പ്രതിഷേധങ്ങള്‍ പരിഗണിച്ച് നേരത്തെ തീരുമാനിച്ചിരുന്ന പൊതുപരിപാടികളെല്ലാം റദ്ദാക്കിയതായാണ് വിവരം. നിലവില്‍ പത്തനംതിട്ട അടൂര്‍ നെല്ലിമുകളിലെ വീട്ടിലാണ് രാഹുലുള്ളത്. ഇന്നലെയാണ് പാലക്കാട്ടുനിന്നും കുടുംബത്തോടൊപ്പം രാഹുല്‍ പത്തനംതിട്ടയിലെ വീട്ടിലെത്തിയത്. ചില സ്വകാര്യ ചടങ്ങുകളില്‍ പങ്കെടുക്കാനാണ് നാട്ടിലേയ്ക്ക് എത്തിയതെന്നായിരുന്നു ആദ്യ വിവരം. എന്നാല്‍ പിന്നീട് ചടങ്ങുകളില്‍ നിന്നും എംഎല്‍എ വിട്ടുനില്‍ക്കുകയായിരുന്നു. പ്രതിഷേധ സാധ്യത പരിഗണിച്ച് വന്‍ പോലീസ് സന്നാഹവും വീടിന് മുന്നില്‍ […]

News

റോഡ് നിർമ്മാണത്തിന് ഇനി റീക്ലെയ്മ്ഡ് അസ്ഫാൾട്ട് പേവ്‌മെന്റ് സാങ്കേതികവിദ്യ

സംസ്ഥാനത്ത് റോഡ് നിർമ്മാണ മേഖലയിൽ  റീക്ലെയ്മ്ഡ് അസാൾട്ട് പേവ്‌മെന്റ്  (RAP) സാങ്കേതികവിദ്യ പരീക്ഷിക്കുവാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. റോഡിന്റെ ഉപരിതലം പൊളിച്ചു മാറ്റി പുനരുപയോഗം ചെയ്ത് പുതിയ ഉപരിതലം നിർമ്മിക്കുന്ന സാങ്കേതിക വിദ്യയാണ് റീക്ലെയ്മ്ഡ് അസാൾട്ട് പേവ്‌മെന്റ്  (RAP). പരീക്ഷണ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലം – പ്രാവച്ചമ്പലം റോഡിലാണ് ഈ പ്രവൃത്തി നടത്തുന്നതിന് ഉദ്ദേശിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത് .  മദ്രാസ് […]

News

നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെ.എസ്സ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ

നെഹ്‌റു ട്രോഫി വളളംകളി കാണുവാൻ കെ.എസ്സ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കും. ഓളപ്പരപ്പിലെ ഒളിംമ്പിക്‌സ് ആയ നെഹ്രുട്രോഫി വളളം കളിയുടെ ആവേശം അനുഭവിച്ചറിയാൻ കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്ത് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന കായൽ ജലോത്സവത്തിൽ പങ്കെടുക്കാം. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ നിന്നും ആവശ്യാനുസരണം ചാർട്ടേഡ് ബസ്സ് ഒരുക്കി നെഹ്രുട്രോഫിയുടെ റോസ് കോർണർ, വിക്ടറി ലൈൻ എന്നീ കാറ്റഗറിയിലാണ് പ്രവേശനം. മറ്റു ജില്ലകളിൽ നിന്നും […]

News

സംസ്ഥാനത്തെ പാലം നിർമാണം: വിദഗ്ധ സമിതിയെ നിയോഗിക്കും

സംസ്ഥാനത്ത് പാലം നിർമ്മാണ പ്രവൃത്തികളിലെ സാങ്കേതിക നടപടിക്രമങ്ങളിൽ   വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്  ഈ തീരുമാനമെടുത്തത്. ഐഐടി, എൻഐടി തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ദ്ധരെ ഉൾപ്പെടുത്തിയാകും പ്രത്യേക സമിതി രൂപീകരിക്കുക. പൊതുമരാമത്ത് വകുപ്പിലെ ചീഫ് എഞ്ചിനീയർമാരെ കൂടി സമിതിയിൽ ഉൾപ്പെടുത്തും.നിലവിൽ പിഡബ്ല്യുഡി മാന്വലിൽ നിഷ്‌ക്കർഷിച്ച കാര്യങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്ന കാര്യം സമിതി പരിശോധിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു.പ്രവൃത്തിയിടങ്ങളിൽ കൂടുതലായി എന്തൊക്കെ […]

News

പ്രൗഢോജ്ജ്വലമായി 79-ാം സ്വാതന്ത്ര്യ ദിനാഘോഷം: മുഖ്യമന്ത്രി പതാക ഉയർത്തി

സ്വാതന്ത്ര്യത്തിന്റെ അഭിമാനവും ആവേശവും വാനോളമുയർത്തി സായുധസേനകളും സായുധേതര വിഭാഗങ്ങളും താളബദ്ധമായ ചുവടുകളോടെ പരേഡിന് അണിനിരന്നപ്പോൾ  79-ാം സ്വാതന്ത്ര്യദിനാഘോഷം പ്രൗഢോജ്ജ്വലമായി. രാവിലെ ഒമ്പതിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയ പതാക ഉയർത്തി. വിവിധ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡിൽ മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. പരേഡ് കമാൻഡർ അച്യുത് അശോകിന്റെ  നേതൃത്വത്തിൽ മലബാർ സ്‌പെഷ്യൽ പോലീസ്, സ്‌പെഷ്യൽ ആംഡ് പോലീസ്, കെ എ പി, കേരള ആംഡ് വുമൺ പോലീസ് ബറ്റാലിയൻ, ഇന്ത്യ റിസർവ് ബറ്റാലിയൻ, റാപിഡ് […]

News

യോഗി ഗുരു ബാബാനന്ദ സരസ്വതി സനാതന ധര്‍മ്മ സംരക്ഷണ സമിതിയുടെ രക്ഷാധികാരി

സനാതന ധര്‍മ്മ സംരക്ഷണ സമിതിയുടെ രക്ഷാധികാരിയായി തൃശ്ശൂര്‍ ജില്ലയില്‍ വരന്തരപ്പള്ളി ബേപ്പൂര്‍ പുന്നശ്ശേരി മനയിലെ യോഗി ഗുരു ബാബാനന്ദ സരസ്വതി ബേപ്പൂരിനെ സമിതിയുടെ നാഷണല്‍ ചെയര്‍മാന്‍ സ്വാഗതം ചെയ്യുകയും മെമ്പര്‍ഷിപ്പ് കൈമാറുകയും ചെയ്തു. കൂടാതെ അദ്ദേഹത്തിന്റെ സമിതിയിലേയ്ക്കുള്ള പ്രവേശനത്തെ നാഷണല്‍ ചെയര്‍മാന്‍ കെ.എന്‍ പ്രദിപ്, നാഷണല്‍ ഓര്‍ഗനൈസിങ് സെക്രട്ട്രറി എന്‍ ശശികുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വാഗതം ചെയ്യുകയും ചെയ്തു.

News

ബാലസുരക്ഷിത കേരളം: ഏകദിന ശില്പശാലയ്ക്ക് തുടക്കമായി

വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച ‘ബാലസുരക്ഷിത കേരളം’ ഏകദിന ശില്പശാല മാസ്‌ക്കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ബാലസുരക്ഷിത സമൂഹം സൃഷ്ടിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ‘ബാലസുരക്ഷിത കേരളം’ കർമ്മപദ്ധതിയിലൂടെ പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഉൾപ്പെടെ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. കേരളത്തിലെ കുട്ടികളുടെ സുരക്ഷയും സമഗ്ര വളർച്ചയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ബാലസുരക്ഷിത കേരളം’ സമഗ്ര കർമ്മപദ്ധതി നടപ്പിലാക്കുന്നത്. കേരളം കുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും മുന്നിലാണെങ്കിലും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും വളർച്ചാഘട്ടങ്ങളിൽ ആവശ്യമായ […]