സംസ്ഥാനത്തെ 17 ആരോഗ്യ സ്ഥാപനങ്ങൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതോടെ സംസ്ഥാനത്തെ ആകെ 302 ആരോഗ്യ കേന്ദ്രങ്ങൾക്കാണ് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാന്റേർഡ്സ് (എൻ.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. 9 ജില്ലാ ആശുപത്രികൾ, 8 താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 50 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 176 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 45 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ എന്നിവ എൻ.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുണ്ട്. ഇത്രയും ആശുപത്രികൾ ദേശീയ ഗുണനിലവാരത്തിലേക്ക് എത്തിയത് ആരോഗ്യ മേഖലയെ സംബന്ധിച്ച് വലിയ നേട്ടമാണ്. […]
വാഹനയാത്രികരെ, കാൽനടക്കാരെ പരിഗണിക്കണം. കാൽനട യാത്രികർക്കുള്ള സീബ്രാ ക്രോസിംഗിൽ സിഗ്‌നൽ അവഗണിച്ച് നിയമലംഘനം നടത്തുന്നവർക്ക് ‘മോട്ടു ‘വിന്റെ ഗദയുടെ തട്ടുകിട്ടും. കേരള മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിഹ്നമായ മോട്ടു എന്ന ആനക്കുട്ടി റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികളിൽ സജീവ സാന്നിധ്യമായി മാറുന്നു. ആദ്യഘട്ടമായി കാൽനട യാത്രികരുടെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ബോധവത്ക്കരണം. ദേശീയ റോഡ് സുരക്ഷാ മാസാചരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ആർടിഒ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം പഴവങ്ങാടി ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിൽ മോട്ടു ബോധവൽക്കരണ പരിപാടിയുമായി ഇറങ്ങി […]
2024 ലെ കേരള ശാസ്ത്രപുരസ്‌കാരത്തിന് ഡി ആർ ഡി ഒ (DRDO) (ഏറോനോട്ടിക്കൽ സിസ്റ്റംസ്) മുൻ ഡയറക്ടർ ജനറലായ ഡോ. ടെസ്സി തോമസ്സിനെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ മിസൈൽ വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന DRDO ശാസ്ത്രജ്ഞയായ ഡോ. ടെസ്സി തോമസ്സ് നെ പ്രതിരോധ ഗവേഷണ-വികസന മേഖലയിലെ സംഭാവനകൾ മാനിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്. ഫെബ്രുവരി 1 ന് എറണാകുളം സെന്റ് ആൽബെർട്സ് കോളേജിൽ സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരം സമ്മാനിക്കും. 2 […]
കല്ല്യാശേരി സോക്കർ ലീഗ് കെ എസ് എൽ എംഎൽഎ കപ്പ് മത്സരത്തിൽ ബ്ലാക്ക് കോബ്ര പഴയങ്ങാടി ജേതാക്കളായി. നിക്ഷാൻ അമൽ ഹോളിഡേയ്സ് എ.എഫ്.സി കുഞ്ഞിമംഗലത്തെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് വിജയികളായത്. ബ്ലാക്ക് കോബ്ര പഴയങ്ങാടിയുടെ ആദിത്യനാണ് വിജയഗോൾ നേടിയത്. ടൂർണമെന്റ് ചാമ്പ്യൻമാർക്ക് മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് സ്പോൺസർ ചെയ്ത എംഎൽഎ കപ്പ് റോളിംഗ് ട്രോഫിയും കണ്ണപുരം പൊയ്യിൽ കാർത്യായനി അമ്മയുടെ സ്മരണക്കായി ഏർപ്പെടുത്തിയ 50,000 രൂപ പ്രൈസ് മണിയും വാട്സ്ആപ് കൂട്ടായ്മയായ വോയിസ് ഓഫ് […]
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന് തന്ത്ര വിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി. അഖില കേരള തന്ത്രി സമാജം ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. ദേവസ്വം ബോർഡും കേരള ദേവസ്വം റിക്രൂട്‌മെന്റ് ബോർഡും അംഗീകരിച്ച തന്ത്ര വിദ്യാലയങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് യോഗ്യതയായി അംഗീകരിക്കാം എന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി. എന്നാൽ, താന്ത്രിക വിദ്യാഭ്യാസം നൽകുന്ന വിദ്യാലയങ്ങളെ വിലയിരുത്താനും അംഗീകാരം നൽകാനും ഉള്ള വൈദഗ്ധ്യമോ നിയമപരമായ […]
എഴുപത്തിയേഴാം റിപ്പബ്ലിക് ദിനം തിരുവനന്തപുരത്ത് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേകർ ദേശീയ പതാക ഉയർത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. രാവിലെ 8.45-ഓടെ പരിപാടികൾക്ക് തുടക്കമായി. 8.59-ന് ഗവർണർ സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി എ ജയതിലക്, ജില്ലാ കളക്ടർ അനുകുമാരി എന്നിവർ ചേർന്ന് സ്വീകരിച്ചു. ഭാരതീയ വ്യോമസേനയിലെ (ശംഖുമുഖം എയർഫോഴ്‌സ് സ്റ്റേഷൻ) വിങ് കമാൻഡർ വികാസ് വശിഷ്ട് പരേഡ് കമാൻഡറായും, മദ്രാസ് റെജിമെന്റ് […]
2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെസി ഡാനിയൽ പുരസ്‌കാരം അനുഗ്രഹീത അഭിനേത്രി ശാരദയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മലയാള സിനിമയുടെ 35 വിഭാഗങ്ങളിൽ മികവ് തെളിയിച്ച കലാകാരന്മാർക്കുള്ള അംഗീകാരമാണിതെന്നും, മലയാള സിനിമയുടെ കലാപരമായ വളർച്ചയെ ചരിത്രപരമായി അടയാളപ്പെടുത്തുക എന്ന ദൗത്യമാണ് ഇതിലൂടെ നിർവഹിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള സിനിമയിലേക്ക് ആദ്യമായി മികച്ച നടിക്കുള്ള ദേശീയ അവാർഡ് കൊണ്ടുവന്നത് ശാരദയാണെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. തുലാഭാരം, സ്വയംവരം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് […]
ചൊവ്വാഴ്ച സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ-മംഗളൂരു-നാഗർകോവിൽ അമൃത്‌ഭാരത് എക്സ്പ്രസിനും മലബാറിനോട് അവഗണന
ചൊവ്വാഴ്ച സർവീസ് ആരംഭിക്കുന്ന നാഗർകോവിൽ-മംഗളൂരു-നാഗർകോവിൽ അമൃത്‌ഭാരത് എക്സ്പ്രസിനും മലബാറിനോട് അവഗണന. ഷൊർണൂരിനും മംഗളൂരു ജങ്ഷനും ഇടയിൽ വണ്ടിനിർത്തുക അഞ്ച് സ്റ്റേഷനുകളിൽമാത്രമാണ്. മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിർത്തുന്നത് ഓരോ സ്റ്റേഷനുകളിൽമാത്രം. അതേസമയം നാഗർകോവിലിനും ഷൊർണൂരിനും ഇടയിൽ 13 ഇടങ്ങളിൽ നിർത്തുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ രണ്ട് സ്റ്റേഷനുകളിൽവീതം സ്റ്റോപ്പുണ്ട്. ആലപ്പുഴയിൽ മൂന്നും. തൃശ്ശൂരിലും പത്തനംതിട്ടയിലും പാലക്കാട്ടും ഒരിടത്തുമാത്രമാണ് നിർത്തുക. കൊയിലാണ്ടി, വടകര, പയ്യന്നൂർ, കാഞ്ഞങ്ങാട് തുടങ്ങിയ സ്റ്റേഷനുകളെ പൂർണമായും അവഗണിച്ചു. വരുമാനത്തിൽ മുന്നിൽനിൽക്കുന്ന […]
സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ കേന്ദ്ര പദ്ധതികളുടെ തറകല്ലിടലും, സംസ്ഥാനത്തിന് അനുവദിച്ച അമൃത് ഭാരത് എക്സ്പ്രസുകൾ ഉൾപ്പടെയുള്ള നാല് പുതിയ ട്രെയിനുകളുടെ ഫ്ളാഗ് ഓഫും തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. വികസിത കേരളത്തിലൂടെ മാത്രമേ വികസിത ഭാരതം എന്ന സ്വപ്നം പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂവെന്ന് പ്രധാനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്തെ രാജ്യത്തെ വലിയൊരു സ്റ്റാർട്ടപ്പ് കേന്ദ്രമായി മാറ്റുന്നതിനുള്ള ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കമാവുകയാണ്. വികസിത ഭാരതത്തിന്റെ നിർമ്മാണത്തിൽ നഗരങ്ങൾക്ക് വലിയ പങ്കുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. തിരുവനന്തപുരം – താംബരം, തിരുവനന്തപുരം – […]
റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പോളയത്തോട് 545 -ാം നമ്പര്‍ ലെവല്‍ ക്രോസ് ജനുവരി 23 മുതല്‍ പൂര്‍ണമായും അടച്ച് ഗതാഗത നിരോധനം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് എസ്.പി ഓഫീസിന് സമീപമുള്ള മേല്‍പ്പാലം വഴി തുമ്പറ ജംഗ്ഷനിലെത്താം. ബീച്ച് റോഡ് വഴി മുണ്ടയ്ക്കല്‍ പാലം കടന്നും പോകാം. ഹൈവേ വഴി കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ എസ്.എന്‍ കോളേജ് ഗേറ്റ് (ലെവല്‍ ക്രോസ് നമ്പര്‍ 543) വഴി മുണ്ടയ്ക്കല്‍ […]
