Online News

News

രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച കശ്മീരിലേക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷനേതാവുമായ രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച കശ്മീര്‍ സന്ദര്‍ശിക്കും. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കും. അനന്ത്‌നാഗിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ എത്തിയാണ് രാഹുല്‍ ഗാന്ധി പരിക്കേറ്റവരെ സന്ദര്‍ശിക്കുക. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഏത് തീരുമാനത്തിനും പ്രതിപക്ഷത്തിന്റെ പിന്തുണയുണ്ടെന്ന് നേരത്തേ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാഹുല്‍ ഗാന്ധിന്റെ പ്രതികരണം. ചൊവ്വാഴ്ച പഹല്‍ഗാമിലെ വിനോദ സഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ […]

News

പഹൽഗാം ഭീകരാആക്രമണം; കശ്മീരികളായ രണ്ട് ഭീകരരുടെ വീടുകള്‍ തകര്‍ത്ത് പ്രാദേശിക ഭരണകൂടം

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത കശ്മീരികളായ 2 ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരുടെ വീടുകള്‍ തകര്‍ത്ത് പ്രാദേശിക ഭരണകൂടം. ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ആസിഫ് ഷെയ്ഖ്, ആദില്‍ ഹുസൈന്‍ തോക്കര്‍ തുടങ്ങിയവരുടെ വീടുകളാണ് വ്യാഴാഴ്ച രാത്രി തകര്‍ത്തത്. സ്‌ഫോടനത്തിലാണ് വീടുകള്‍ തകര്‍ത്തതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരുടെ വീടുകള്‍ക്കുള്ളില്‍ സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നതായും റിപ്പോര്‍ട്ടുകൽ പറയുന്നു. പഹല്‍ഗാം ആക്രമണത്തിനു പിന്നാലെ ഭീകരരുടെ കുടുംബങ്ങള്‍ വീടുകള്‍ ഒഴിഞ്ഞുപോയിരുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്ത തദ്ദേശീയരായ ഭീകരര്‍ക്കെതിരേ കടുത്ത പ്രതിഷേധം സമീപവാസികളില്‍ നിന്നുണ്ടായിരുന്നു. […]

Lifestyle

തമിഴ്നാട് കേസിലെ വിധി കേരളത്തിന് ബാധകമോ എന്ന് പരിശോധിക്കും

ന്യൂഡൽഹി ∙ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനു രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചു തമിഴ്നാടിന്റെ കേസിൽ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിന്റെ ഹർജികൾക്കു ബാധകമാകുമോ എന്നു സുപ്രീം കോടതി പരിശോധിക്കും. തമിഴ്നാടിന്റെ കേസിലെ ഉത്തരവു കേരളത്തിനു ബാധകമാകില്ലെന്നു കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ നിലപാട് എടുത്തിരുന്നു. തുടർന്നാണ് ഇക്കാര്യം പരിശോധിക്കാമെന്നു ജഡ്ജിമാരായ പി.എസ്.നരസിംഹ, ജ്യോമല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. തുടർന്ന് കേരളത്തിന്റെ ഹർജികൾ മേയ് 6നു മാറ്റി. കേരളത്തിന്റെ ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ നിന്നു വ്യത്യസ്തമാണ് തമിഴ്നാടിന്റെ കേസിലെ […]

Uncategorized

പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ചും സംഭവത്തിൽ കടുത്ത വേദന രേഖപ്പെടുത്തിയും സുപ്രീം കോടതിയുടെ ഫുൾകോർട്ട്

ന്യൂഡൽഹി ∙ പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ചും സംഭവത്തിൽ കടുത്ത വേദന രേഖപ്പെടുത്തിയും സുപ്രീം കോടതിയുടെ ഫുൾകോർട്ട് പ്രമേയം പാസാക്കി. കൊല്ലപ്പെട്ടവർക്ക് ആദരമർപ്പിച്ച് ജഡ്ജിമാരും അഭിഭാഷകരും റജിസ്ട്രി ജീവനക്കാരും 2 മിനിറ്റ് എഴുന്നേറ്റുനിന്ന് മൗനമാചരിച്ചു. പരുക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ച കോടതി, സംഭവത്തിന് ഇരയായവർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം രാജ്യം നിലകൊള്ളുന്നതായും പറഞ്ഞു. സംഭവത്തെ അപലപിച്ച് സുപ്രീം കോടതിയിലെ അഡ്വക്കറ്റ് ഓൺ റെക്കോർഡ് അസോസിയേഷനും പ്രമേയം പാസാക്കിയതായി അധ്യക്ഷൻ വിപിൻ നായർ വ്യക്തമാക്കി. ഇന്നലെ സുപ്രീം കോടതിയുടെ മുന്നിൽ […]

News

പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ഹീനമായ കൃത്യത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരുമെന്നും വെറുതേ വിടില്ലെന്നും നരേന്ദ്ര മോദി സാമൂഹികമാധ്യമത്തിലൂടെ പ്രതികരിച്ചു. ഭീകരാക്രമണത്തില്‍ മൃതിയടഞ്ഞവരുടെ കുടുംബങ്ങളോട് അദ്ദേഹം അനുശോചനമറിയിച്ചു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരോടും അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഇത്രയും ഹീനമായ കൃത്യം നടത്തിയവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും…അവരെ ഒരുതരത്തിലും […]

News

പഹൽഗാമിലുണ്ടായ ഭീകരാക്രമണം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് പാക്ക് വ്യോമപാത ഒഴിവാക്കി

ന്യൂഡൽഹി: പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടർന്ന് സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത് പാക്ക് വ്യോമപാത ഒഴിവാക്കിയെന്ന് റിപ്പോർട്ട്. ഡൽഹിയിൽനിന്ന് സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് മോദി സ‍ഞ്ചരിച്ചത് പാക് വ്യോമപാത ഉപയോഗിച്ചായിരുന്നു. എന്നാൽ തിരികെ ഇന്ത്യയിലേക്കുള്ള യാത്രയിൽ ഇത് ഒഴിവാക്കുകയായിരുന്നു. അറബിക്കടലിനു മുകളിലൂടെ പറന്ന് ഗുജറാത്ത് ഭാഗം വഴിയാണ് നരേന്ദ്ര മോദി ഇന്നു പുലർച്ചെ ഡൽഹിയിലെത്തിയത്. പാക്കിസ്ഥാൻ വഴിയുള്ളതിനേക്കാൾ ദൂരമുള്ളതാണ് ഗുജറാത്ത് വഴിയുള്ള യാത്ര. എങ്കിലും വിദേശ രാജ്യത്തിന്റെ വ്യോമപാതകൾ ഉപയോഗിക്കുമ്പോഴുള്ള ഔപചാരികതകളും ക്ലിയറൻസുകൾ […]

News

വയനാട് ദുരന്തബാധിതരുടെ പുനരധിവാസം; ഭൂമി ഏറ്റെടുക്കല്‍ തടയണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനു ടൗണ്‍ഷിപ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ തടയണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ സുബ്രമണ്യം പ്രസാദ്, ഹരീഷ് വൈദ്യനാഥന്‍ ശങ്കര്‍ തുടങ്ങിയവർ അടങ്ങിയ ബെഞ്ച് തള്ളിയത്. എസ്റ്റേറ്റ് സര്‍ക്കാരിന് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് എസ്റ്റേറ്റ് ഉടമകള്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത് ആണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തര്‍ക്കം നഷ്ടപരിഹാര തുകയെ കുറച്ച് മാത്രമാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു. എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ 78.73 […]

News

അന്തിമ വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ; മുനമ്പം കേസിൽ വാദം കേൾക്കുന്നത് വഖഫ്

കോഴിക്കോട്: അന്തിമ വിധി പറയുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ മുനമ്പം കേസിൽ വാദം കേൾക്കുന്നത് വഖഫ് ട്രൈബ്യൂണൽ മാറ്റിവച്ചു. മേയ് 26 വരെ ഹൈക്കോടതി സ്റ്റേ നിലനിൽക്കെ മേയ് 19നു ട്രൈബ്യൂണലിൽ നിന്നു സ്ഥലം മാറി പോകുന്ന താൻ വാദം കേൾക്കുന്നതിൽ യുക്തിയില്ല എന്നും വ്യക്തമാക്കിയാണ് വഖഫ് ട്രൈബ്യൂണൽ ചെയർമാൻ രാജൻ തട്ടിൽ വാദം കേൾക്കുന്നത് മേയ് 27ലേക്കു നീട്ടിവച്ചത്. ഫാറൂഖ് കോളജിന്റെ മുനമ്പത്തെ ഭൂമി വഖഫല്ലെന്നും ഭൂമി വഖഫ് ബോർഡ് ഏറ്റെടുത്തത് നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. ഫാറൂഖ് […]

News

സ്കൂളുകളിൽ ത്രിഭാഷാ പദ്ധതി; തീരുമാനത്തിനെതിരേ കൂടുതൽ പ്രതിപക്ഷകക്ഷികൾ

മുംബൈ: സ്കൂളുകളിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കാനുള്ള മഹാരാഷ്ട്രസർക്കാർ തീരുമാനത്തിനെതിരേ കൂടുതൽ പ്രതിപക്ഷകക്ഷികൾ രംഗത്ത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ ഹിന്ദിവിരുദ്ധവികാരം സംസ്ഥാനത്ത് ശക്തിപ്പെടുമോയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. ഒന്നുമുതൽ 5 വരെയുള്ള ക്ലാസുകളിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തെ എതിർക്കുമെന്ന് ശരദ് പവാർ വിഭാഗം എൻസിപിയും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും ചൂണ്ടിക്കാട്ടി. ഭാഷയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് ബിജെപിയുടേതെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സുപ്രിയ സുലെ എംപിയും പ്രതികരിച്ചു. രാജ് താക്കറെയുടെ എംഎൻഎസും കോൺഗ്രസും ത്രിഭാഷാ […]

News

സുപ്രീംകോടതി വിധിക്കെതിരേ ബിജെപി എംപിയുടെ രൂക്ഷപരാമര്‍ശം: കോടതിയലക്ഷ്യ നടപടിയെടുക്കുന്നതിന് അനുമതി ആവശ്യപ്പെട്ട് എജിയ്ക്ക്

ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിക്കെതിരേ രൂക്ഷപരാമര്‍ശങ്ങളുന്നയിച്ച ബിജെപി എംപി നിഷികാന്ത് ദുബെയ്ക്കെതിരേ കോടതിയലക്ഷ്യ നടപടി യെടുക്കുന്നതിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിന് കത്ത്. അഭിഭാഷകനായ അനസ് തന്‍വീറാണ് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിക്ക് കത്തെഴുതിയത്. വഖഫ് ഭേദഗതി നിയമം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരായി ഝാര്‍ഖണ്ഡില്‍നിന്നുള്ള എംപിയായ നിഷികാന്ത് ദുബെ കടുത്ത പരാമർശങ്ങളാണ് കഴിഞ്ഞദിവസം നടത്തിയത്. ഇതിനെതിരേ പ്രതിപക്ഷവും വിവിധ കക്ഷിനേതാക്കളും രംഗത്തെത്തിയതിനു പിന്നാലെയാണ് അനസ് തന്‍വീർ കോടതിയലക്ഷ്യ നടപടിക്ക് അനുമതി തേടി കത്തെഴുതിയത്. ബിജെപി എംപി […]