Online News

Lifestyle

കോവിഡ് വാക്സീനുകളുടെ പാർശ്വഫലം ആരോപിക്കപ്പെടുന്ന മരണങ്ങളിൽ, ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നയം രൂപീകരിക്കാനാകുമോ

കോവിഡ് വാക്സീനുകളുടെ പാർശ്വഫലം ആരോപിക്കപ്പെടുന്ന മരണങ്ങളിൽ, ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നയം രൂപീകരിക്കാനാകുമോ എന്നതിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന്റെ നിലപാടു തേടി. കോവിഡ് വാക്സീനാണ് ഭർത്താവിന്റെ അകാല മരണത്തിനു കാരണമെന്നു ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള മലയാളി കെ.എ. സയ്തയുടെ ഹർജിയിലാണ് കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടിയത്. കോവിഡ് മരണങ്ങളെയും കോവിഡ് വാക്സീൻ മരണങ്ങളെയും വേർതിരിച്ച് പരിഗണിക്കേണ്ടതില്ലെന്നു വാക്കാൽ നിരീക്ഷിച്ച ജസ്റ്റിസുമാരായ വിക്രം നാഥിന്റെയും സന്ദീപ് മേത്തയുടെയും ബെഞ്ച് 3 ആഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നും നിർദേശിച്ചു. ഹർജി അടുത്തമാസം […]

Lifestyle

തെളിവു നിയമപ്രകാരം, കുട്ടിയാണെങ്കിലും സാക്ഷിമൊഴിക്കു സാധുതയുണ്ടെന്ന് സുപ്രീം കോടതി

തെളിവു നിയമപ്രകാരം, കുട്ടിയാണെങ്കിലും സാക്ഷിമൊഴിക്കു സാധുതയുണ്ടെന്ന് സുപ്രീം കോടതി. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ കുറ്റവിമുക്തനാക്കിയ വിധി റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ പരാമർശം. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ ഭർത്താവ് ശിക്ഷിക്കപ്പെട്ടത്. പ്രതി നൽകിയ വിശദീകരണങ്ങളിലെ പൊരുത്തക്കേട് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഏഴു വയസ്സുകാരിയായ മകൾ മാത്രമായിരുന്നു സാക്ഷി. അതുകൊണ്ടുതന്നെ മകളുടെ മൊഴി വിശ്വസനീയമാകുമെന്നും കോടതി കൂട്ടിച്ചേർത്തു. വിസ്തരിച്ചുള്ളതും സ്ഥിരതയുള്ളതുമാണ് പെൺകുട്ടി നൽകിയ മൊഴിയെന്നു കോടതി വ്യക്തമാക്കി.

Lifestyle

വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജ് കുറഞ്ഞു

വൈദ്യുതി ബില്ലിൽ ചുമത്തുന്ന ഇന്ധന സർചാർജ് കുറഞ്ഞു. മാർച്ചിലെ വൈദ്യുതി ബില്ലിൽ ആണ് കുറവ് ബാധകമാകുക. പ്രതിമാസ ബില്ലിങ് ഉള്ള ഉപഭോക്താക്കൾക്ക് യൂണിറ്റിന് ആറ് പൈസയും രണ്ടുമാസത്തിലൊരിക്കൽ ബില്ലിങ് ഉള്ളവർക്ക് യൂണിറ്റിന് 8 പൈസയും ആയിരിക്കും പുതിയ ഇന്ധന സർചാർജ്. നേരത്തേ ഇത് 10 പൈസയായിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങുന്നതിനു ചെലവാകുന്ന തുക തിരിച്ചുപിടിക്കാൻ കെഎസ്ഇബി സ്വന്തം നിലയ്ക്ക് ഈടാക്കിയിരുന്ന സർചാർജാണു ഇപ്പോൾ കുറഞ്ഞത്. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഉത്തരവ് പ്രകാരം ഈടാക്കിയിരുന്ന 9 പൈസ കഴിഞ്ഞമാസം […]

Lifestyle

രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകൾ കുറയ്ക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര

രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകൾ കുറയ്ക്കാൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് ചികിത്സാചെലവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .”എല്ലാ പൗരരുടേയും ചികിത്സാചെലവ് കുറയ്ക്കുന്നതിനായി നമ്മുടെ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. 2014 ൽ നമ്മുടെ സർക്കാർ അധികാരത്തിലെത്തുന്നതിനുമുൻപ് ചികിത്സാചെലവ് ഭീമമായിരുന്നു. പൗരർക്കുവേണ്ടി ചികിത്സാപരമായ ചെലവുകളിൽ കുറവുവരുത്താൻ ഞങ്ങൾ പ്രതിജ്ഞയെടുത്തിട്ടുണ്ട്. അർഹരായ എല്ലാ വ്യക്തികൾക്കും ആയുഷ്മാൻ കാർഡുകൾ അനുവദിക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സാചെലവുകൾ ആയുഷ്മാൻ കാർഡുള്ളവർക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് […]

Lifestyle

2027-ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും സംഘടനയെ ശക്തിപ്പെടുത്താനും കോണ്‍ഗ്രസ്

2027-ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങാനും സംഘടനയെ ശക്തിപ്പെടുത്താനും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. റായ്ബറേലിയിലെ വസതില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ ദളിതരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ ഉന്നയിച്ചു. 12 അംഗ പ്രതിനിധി സംഘമാണ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചതെന്ന് കോണ്‍ഗ്രസിന്റെ പട്ടികജാതി വിഭാഗം അധ്യക്ഷന്‍ സുനില്‍ കുമാര്‍ ഗൗതം വ്യക്തമാക്കി. ബി.ജെ.പി. അധികാരത്തിലെത്തിയതുമുതല്‍ പട്ടികജാതിക്കാര്‍ […]

Lifestyle

റാന്നിയില്‍ മന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി യൂത്ത് കോണ്‍ഗ്രസ്

റാന്നിയില്‍ മന്ത്രി വീണാ ജോര്‍ജിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തത് ചൂണ്ടികാട്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ കണ്ടതോടെ മന്ത്രി വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി. പോലീസ് പ്രവര്‍ത്തകരെ തടയുകയും മന്ത്രിക്ക് സുരക്ഷ ഒരുക്കാന്‍ ശ്രമിക്കുകയും ചെയ്‌തെങ്കിലും മന്ത്രി തടയുകയും പ്രതിഷേധക്കാര്‍ പറയുന്നത് കേള്‍ക്കാന്‍ തയാറാക്കുകയും ചെയ്യിതു. പിന്നാലെ പ്രവര്‍ത്തകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും പതിനഞ്ചു ദിവസമായിട്ടും ആശാ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തത് […]

Lifestyle

രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര

രാജ്യത്തെ ഓരോ പൗരന്റേയും ചികിത്സാപരമായ ചെലവുകള്‍ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ചികിത്സാചെലവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘എല്ലാ പൗരരുടേയും ചികിത്സാചെലവ് കുറയ്ക്കുന്നതിനായി നമ്മുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. 2014 ല്‍ നമ്മുടെ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നതിനുമുന്‍പ് ചികിത്സാചെലവ് ഭീമമായിരുന്നു. പൗരര്‍ക്കുവേണ്ടി ചികിത്സാപരമായ ചെലവുകളില്‍ കുറവുവരുത്താന്‍ ഞങ്ങള്‍ പ്രതിജ്ഞയെടുത്തിട്ടുണ്ട്. അര്‍ഹരായ എല്ലാ വ്യക്തികള്‍ക്കും ആയുഷ്മാന്‍ കാര്‍ഡുകള്‍ അനുവദിക്കും. അഞ്ച് ലക്ഷം രൂപ വരെയുള്ള ചികിത്സാചെലവുകള്‍ ആയുഷ്മാന്‍ കാര്‍ഡുള്ളവര്‍ക്ക് സൗജന്യമായി ലഭ്യമാകും’, […]

Lifestyle

സാധാരണക്കാരെ നിത്യജീവിതത്തില്‍ നിര്‍മിതബുദ്ധി ടൂളുകള്‍ ഉപയോഗിക്കാന്‍ പര്യാപ്തമാക്കുന്ന ഓണ്‍ലൈന്‍ പരിശീലനപദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍

സാധാരണക്കാരെ നിത്യജീവിതത്തില്‍ നിര്‍മിതബുദ്ധി ടൂളുകള്‍ ഉപയോഗിക്കാന്‍ പര്യാപ്തമാക്കുന്ന ഓണ്‍ലൈന്‍ പരിശീലനപദ്ധതിക്ക് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ തുടക്കം കുറിക്കുന്നു. നാലാഴ്ച നീളുന്ന ‘എ.ഐ. എസന്‍ഷ്യല്‍സ്’ എന്ന ഓണ്‍ലൈന്‍ കോഴ്സില്‍ വീഡിയോ ക്ലാസുകള്‍ക്കും റിസോഴ്സുകള്‍ക്കും പുറമേ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ കോണ്‍ടാക്ട് ക്ലാസും ഉണ്ടാകും. ഓഫീസ് ആവശ്യങ്ങള്‍ ഉള്‍പ്പെടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് എ.ഐ. ടൂളുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം, സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കം തയ്യാറാക്കല്‍, കല-സംഗീത-സാഹിത്യ മേഖലകളില്‍ പ്രയോജനപ്പെടുത്താവുന്ന ടൂളുകള്‍, പ്രോംപ്റ്റ് എന്‍ജിനീയറിങ്, റെസ്‌പോണ്‍സിബിള്‍ എ.ഐ. എന്നിങ്ങനെയുള്ള […]

Lifestyle

തരംമാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലുണ്ടെങ്കിൽ മുഴുവൻ സ്ഥലത്തിനും ന്യായവിലയെ അടിസ്ഥാനമാക്കി ഫീസ്

തിരുവനന്തപുരം: തരംമാറ്റാനുള്ള ഭൂമി 25 സെന്റിൽ കൂടുതലുണ്ടെങ്കിൽ മുഴുവൻ സ്ഥലത്തിനും ന്യായവിലയെ അടിസ്ഥാനമാക്കി ഫീസ് അടയ്ക്കണമെന്ന സുപ്രീംകോടതി ഉത്തരവ് കേരളത്തിലെ ആയിരക്കണക്കിനു ഭൂവുടമകളെ ബാധിക്കും. 25 സെന്റിൽ കൂടുതലും എന്നാൽ 30 സെന്റിൽ കുറവുള്ളതുമായി ഒട്ടേറെ അപേക്ഷകർ, ഇക്കാര്യത്തിൽ കോടതിയിൽനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ തരംമാറ്റം ലഭിച്ച ഭൂമിയുടെ ഫീസ് അടയ്ക്കുന്നത് നീട്ടിക്കൊണ്ടു പോയിരുന്നു. സുപ്രീംകോടതി വിധിയോടെ ഇവരെല്ലാം മുഴുവൻ സ്ഥലത്തിനും ഫീസ് അടയ്ക്കേണ്ട സ്ഥിതിയാണ്. ഒരേക്കർ വരെ ന്യായവിലയുടെ 10 ശതമാനം, അതിൽ കൂടുതലെങ്കിൽ […]

Lifestyle

ഒരു വർഷത്തിലേറെയായി പ്രത്യേക ചുമതലകൾ ഏറ്റെടുക്കാതെ എഐസിസി ജനറൽ സെക്രട്ടറി മാത്രമായി തുടരുന്ന

ന്യൂഡൽഹി: ഒരു വർഷത്തിലേറെയായി പ്രത്യേക ചുമതലകൾ ഏറ്റെടുക്കാതെ എഐസിസി ജനറൽ സെക്രട്ടറി മാത്രമായി തുടരുന്ന പ്രിയങ്ക ഗാന്ധിക്കു പുതിയ ദൗത്യം നൽകുന്നതിൽ കോൺഗ്രസിൽ ചർച്ച സജീവമായി. ഇതുമായി ബന്ധപ്പെട്ട് പ്രിയങ്ക പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി എന്നാണ് സൂചന. പ്രിയങ്ക താൽപര്യപ്പെടാതിരുന്നതോടെയാണു തീരുമാനം നീണ്ടത്. എന്നാൽ, ഇതു സംഘടനയുടെ നവീകരണ വർഷമായി പ്രഖ്യാപിച്ചിരിക്കെ, പ്രിയങ്ക പുതിയ ചുമതല ഏറ്റെടുക്കുന്നതു പാർട്ടിക്ക് ഉന്മേഷം നൽകുമെന്നു മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുകയും ചെയ്തു. രാജ്യത്തെ തിരഞ്ഞെടുപ്പുകൾക്കെല്ലാമായി പാർട്ടിയെ ഒരുക്കുന്നതിനു […]