Online News

Lifestyle

മഹാകുംഭമേള നടന്ന പ്രയാഗ്‌രാജിലെ ശുചീകരണ പ്രവർത്തനങ്ങൾ 15 ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന് ഉത്തർപ്രദേശ്

മഹാകുംഭമേള നടന്ന പ്രയാഗ്‌രാജിലെ ശുചീകരണ പ്രവർത്തനങ്ങൾ 15 ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്ന് ഉത്തർപ്രദേശ് സർക്കാർ. 15,000 ശുചീകരണ തൊഴിലാളികളും 2,000 ഗംഗ സേവ് ദൂതുകളും ശുചീകരണത്തിൽ പങ്കുചേരും. മഹാകുംഭമേളയുടെ ഭാഗമായുണ്ടായ മാലിന്യങ്ങൾ പ്രയാഗ്‌രാജ് ജില്ലയിലെ നൈനിയിലുള്ള ബസ്വാർ പ്ലാന്റിലായിരിക്കും സംസ്‌കരിക്കുക. താത്കാലികമായി സ്ഥാപിച്ച പൈപ്പുകളും തെരുവുവെളിച്ചത്തിനുള്ള സംവിധാനങ്ങളും ടെന്റുകളും പവലിയനുകളും ഇതിനോടകം നീക്കം ചെയ്യ്ത് കഴിഞ്ഞു. താത്കാലികമായി സ്ഥാപിച്ച ശൗചാലയങ്ങൾ അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നീക്കംചെയ്യും. മഹാശിവരാത്രി ദിവസമായിരുന്ന കഴിഞ്ഞ ബുധനാഴ്ചയാണ് മഹാകുംഭമേളയ്ക്ക് സമാപനമായത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച […]

Lifestyle

കേരളത്തിലെ നേതാക്കളെല്ലാം ഒരുമിച്ചുനിൽക്കുന്ന ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി

ശശി തരൂർ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പരസ്യമായി പ്രസ്താവനകൾ നടത്തിയതിന് പിന്നാലെ കേരളത്തിലെ നേതാക്കളെല്ലാം ഒരുമിച്ചുനിൽക്കുന്ന ചിത്രം പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഡൽഹിയിൽ കേരളത്തിൽനിന്നുള്ള നേതാക്കളുടെ യോഗത്തിന് പിന്നാലെയാണ് രാഹുൽഗാന്ധി വ്യത്യസ്തമായ ചിത്രം സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചത്. മുന്നിലുള്ള ലക്ഷ്യത്തിന്റെ വെളിച്ചത്തിൽ അവർ ഒന്നായി നിലകൊള്ളുന്നു, ടീം കേരള’ എന്ന കുറിപ്പോടെയാണ് രാഹുൽഗാന്ധി ചിത്രം പോസ്റ്റ് ചെയ്യിതിരിക്കുന്നത്. ഡൽഹിയിലെ യോഗത്തിന് ശേഷം നേതാക്കൾ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇവരുടെ പിറകിൽനിന്ന് പകർത്തിയ ചിത്രമായിരുന്നു അത് . കെ.സുധാകരൻ, […]

Lifestyle

വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി. സ്ഥാപിച്ച സ്റ്റേഷനുകൾ ഭൂരിപക്ഷവും പ്രയോജനരഹിതം

വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി. സ്ഥാപിച്ച സ്റ്റേഷനുകൾ ഭൂരിപക്ഷവും പ്രയോജനരഹിതം. പുതിയ വാഹനങ്ങളുടെ ബാറ്ററി സംഭരണശേഷിക്കനുസൃതമായി ചാർജിങ്ങിന് സ്റ്റേഷനുകൾ നവീകരിക്കാത്തതാണു ബുദ്ധിമുട്ട്. സംസ്ഥാനത്ത് രണ്ടുലക്ഷത്തോളം വൈദ്യുത വാഹനങ്ങൾ ഉണ്ട്. കെ.എസ്.ഇ.ബി.യാണ് ചാർജിങ് സ്റ്റേഷനുകളുടെ സംസ്ഥാനത്തെ നോഡൽ ഏജൻസി. ഇതിന്റെയടിസ്ഥാനത്തിൽ, 63 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും 1,169 പോൾ മൗണ്ടഡ് ചാർജിങ് സ്റ്റേഷനുകളും സ്ഥാപിച്ചു. എന്നാൽ, പുതിയ വാഹനങ്ങൾ ചാർജ് ചെയ്യാൻ ഇവ പ്രാപ്തമല്ല . അടുത്തിടെ സർക്കാരിന്റെ വൈദ്യുത വാഹനങ്ങൾക്കുൾപ്പെടെ ചാർജ് ചെയ്യാൻ പറ്റാത്ത ഗതികേടുണ്ടായി. ഇത്തരം […]

Lifestyle

വെടിക്കെട്ടു നടക്കുമ്പോൾ ആനയ്ക്കു കൂച്ചുവിലങ്ങിട്ടില്ലെങ്കിൽ ഓടുമെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നതെന്തിനെന്നു ഹൈക്കോടതി

വെടിക്കെട്ടു നടക്കുമ്പോൾ ആനയ്ക്കു കൂച്ചുവിലങ്ങിട്ടില്ലെങ്കിൽ ഓടുമെങ്കിൽ ഇങ്ങനെയുള്ള സ്ഥലത്തേക്കു കൊണ്ടുപോകുന്നതെന്തിനെന്നു ഹൈക്കോടതി. കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞതു സംബന്ധിച്ച ഗുരുവായൂർ ദേവസ്വം വെറ്ററിനറി സർജന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണു ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം ചോദ്യം ചെയ്യ്തത്. വെടിക്കെട്ടുള്ള സ്ഥലത്തു കൂച്ചുവിലങ്ങില്ലാതെ ആനകളെ നിർത്തിയാൽ ആനകൾ അസ്വസ്ഥരാകുമെന്ന റിപ്പോർട്ടിലുള്ളതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാരിനും ഗുരുവായൂർ ദേവസ്വം ബോർഡിനും നിർദേശം […]

Lifestyle

സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം വെട്ടിക്കുറയ്ക്കാൻ നീക്കവുമായി നരേന്ദ്ര മോദി സർക്കാർ

സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം വെട്ടിക്കുറയ്ക്കാൻ നീക്കവുമായി നരേന്ദ്ര മോദി സർക്കാർ. 2026-27 സാമ്പത്തിക വർഷം മുതൽ ഇതു വെട്ടിക്കുറച്ചേക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിലവിൽ കേന്ദ്രം പിരിക്കുന്ന നികുതിയിൽ 41 ശതമാനമാണ് സംസ്ഥാനങ്ങളുമായി പങ്കുവെക്കാറുള്ളത്. ഇത് 40 ശതമാനത്തിലേക്കെങ്കിലും കുറയ്ക്കാനാണ് ആലോചന. നികുതിവിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് കേരളം ആവശ്യപ്പെട്ടത് അടുത്തിടെയാണ്. 20 ശതമാനം മാത്രമായിരുന്നു 1980ൽ വിഹിതം. ഇതാണ് പിന്നീട് 41 ശതമാനത്തിലേക്ക് ഉയർത്തിയത്. വിഹിതം ഒരു ശതമാനം കുറച്ചാൽ വർഷം ശരാശരി 35,000 കോടി രൂപ […]

Lifestyle

അർഹതപ്പെട്ട പണം ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടാൽ പലിശ രൂപത്തിൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു സുപ്രീം

അർഹതപ്പെട്ട പണം ഉപയോഗിക്കുന്നതിൽ തടസ്സം നേരിട്ടാൽ പലിശ രൂപത്തിൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നു സുപ്രീം കോടതി . റവന്യു വകുപ്പു പിരിച്ച അധികത്തുകയോ നികുതിയോ അന്യായമായി കൈവശം വച്ചാൽ ന്യായമായ പലിശ സഹിതം പണം മടക്കി നൽകാൻ സർക്കാരിനു ബാധ്യതയുണ്ടെന്നു ജഡ്ജിമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവർ കൂട്ടിച്ചേർത്തു.സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ടു വാങ്ങിയ 28.10 ലക്ഷം രൂപയുടെ ഇ–സ്റ്റാംപ് ഏജന്റ് നഷ്ടപ്പെടുത്തിയതിനെ തുടർന്നുണ്ടായ കേസിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്രയും പണം മുടക്കി വാങ്ങിയ ഇ സ്റ്റാംപ് ഉപയോഗിക്കാൻ കഴിയാതെ […]

Lifestyle

ചൂരൽമല ദുരന്തത്തിന് ആറു മാസത്തിനു ശേഷം പുനരധിവാസത്തിനു വായ്പയായി പണമനുവദിച്ച നടപടി നീതികേടും

ചൂരൽമല ദുരന്തത്തിന് ആറു മാസത്തിനു ശേഷം പുനരധിവാസത്തിനു വായ്പയായി പണമനുവദിച്ച നടപടി നീതികേടും മനുഷ്യത്വരഹിതവുമെന്നു പ്രധാനമന്ത്രിക്ക് കത്ത് അയച്ച് കുറ്റപ്പെടുത്തി പ്രിയങ്ക ഗാന്ധി എംപി. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന വായ്പ ദുരിതാശ്വാസമായി മാറ്റണമെന്നും സമയപരിധി നീട്ടണമെന്നും കത്തിൽ പ്രിയങ്ക ആവശ്യപ്പെട്ടു. 298 പേർ മരിക്കുകയും എല്ലാ അടിസ്ഥാന സൗകര്യങ്ങളും തകരുകയും ചെയ്ത ദുരന്തഭൂമിയിൽ പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ പ്രതീക്ഷയോടെയാണു കണ്ടത്. ഈ ദുരന്തത്തെ അതിജീവിക്കാൻ അസാമാന്യ ധൈര്യം വയനാട്ടിലെ ജനങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായമില്ലാതെ കഴിയില്ല. […]

Lifestyle

രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി സാർവത്രിക പെൻഷൻ പദ്ധതി കേന്ദ്രസർക്കാർ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്

രാജ്യത്തെ എല്ലാ പൗരന്മാർക്കുമായി സാർവത്രിക പെൻഷൻ പദ്ധതി കേന്ദ്രസർക്കാർ കൊണ്ടുവരാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്തെ നിർമാണ തൊഴിലാളികൾ, വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ളവർക്ക് സമഗ്രമായ പെൻഷൻ പദ്ധതികളില്ല. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതിക്കുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം. കേന്ദ്ര തൊഴിൽ‌ മന്ത്രാലയം ഇതുസംബന്ധിച്ച പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. സ്വയം തൊഴിൽ ചെയ്യുന്നവരും ശമ്പളവരുമാനക്കാരും പുതിയ പദ്ധതിയുടെ ഭാഗമാകുമെന്നാണ് കരുതുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യിതു. പുതിയ പെൻഷൻ പദ്ധതിയുടെ ഭാഗമാകുന്നവർക്ക് നിശ്ചിത തുക അടച്ച് 60 വയസാകുമ്പോൾ മാസം നിശ്ചിത തുക […]

Lifestyle

പാതയോരങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ച്

പാതയോരങ്ങൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി. നേരത്തെ സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കുലർ നൽകിരിക്കണം. തുടർന്ന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഒരുമാസത്തിനകം ഹൈക്കോടതിയിൽ സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു. പന്തളം മന്നം ഷുഗർമില്ലിന് മുന്നിൽ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘടനകൾ അനധികൃതമായി സ്ഥാപിച്ച […]

Lifestyle

ശശി തരൂരുമായുള്ള വിവാദ പോഡ്കാസ്റ്റിന്റെ പൂർണ രൂപം പുറത്ത്

ശശി തരൂരുമായുള്ള വിവാദ പോഡ്കാസ്റ്റിന്റെ പൂർണ രൂപം പുറത്ത് . സങ്കുചിത രാഷ്ട്രീയ ചിന്ത തനിക്കില്ലെന്ന് ശശി തരൂർ വ്യക്തമാക്കി . എതിരാളികൾ നല്ല കാര്യങ്ങൾ ചെയ്താൽ പിന്തുണ നൽകണം. വിദേശകാര്യനയത്തിലും തന്റെ നിലപാട് കോൺഗ്രസ് പാർട്ടി തേടാറില്ല. തന്നെ പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിക്ക് തോന്നിയിട്ടില്ലെന്നും അതവർക്ക് തീരുമാനിക്കാമെന്നും ശശി തരൂർ കുട്ടിച്ചർത്തു . ബിജെപിയിലേക്ക് പോകാൻ ആലോചനയില്ലെന്നും തൻറെ വിശ്വാസങ്ങളോട് ചേർന്ന് നില്ക്കുന്ന പാർട്ടിയല്ലെന്നും തരൂർ വ്യക്തമാക്കി. ആരെയും ഭയമില്ല. കോൺഗ്രസാണ് തന്നെ രാഷ്ട്രീയത്തിലെത്തിച്ചത്. കേരളത്തിന്റെയും ഭാരതത്തിന്റെയും […]