Online News

Lifestyle

പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാർട്ടൂൺ നീക്കം ചെയ്യാൻ തമിഴ് മാധ്യമം വികടൻ അധികൃതരോട് ആവശ്യപ്പെട്ടു

പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാർട്ടൂൺ നീക്കം ചെയ്യാൻ തമിഴ് മാധ്യമം വികടൻ അധികൃതരോട് ആവശ്യപ്പെട്ടു മദ്രാസ് ഹൈക്കോടതി, മാസികയുടെ വെബ്സൈറ്റിന് ഏർപ്പെടുത്തിയ വിലക്കു നീക്കാൻ വാർത്താവിതരണ മന്ത്രാലയത്തോട് നിർദേശിച്ചു. ഉത്തരവിനു പിന്നാലെ കാർട്ടൂൺ നീക്കം ചെയ്തതായി വികടൻ വ്യക്തമാക്കി. കാർട്ടൂൺ യുഎസുമായുള്ള ഇന്ത്യയുടെ ബന്ധത്തെ ബാധിക്കുന്നതാണ് എന്ന് വാദിച്ച അഡീഷണൽ സോളിസിറ്റർ ജനറൽ, കാർട്ടൂൺ നീക്കം ചെയ്താൽ വിലക്കു നീക്കുമെന്ന് അറിയിച്ചിരുന്നു. കാർട്ടൂണിന്റെ ഉള്ളടക്കം രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കില്ലെന്ന് കോടതി ചൂണ്ടിക്കട്ടി.

Lifestyle

സംസ്ഥാനത്ത് നാളെ വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് നാളെ വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നു നിർദേശം നൽകി. തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°c വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ് എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും ഉയരും. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. […]

Lifestyle

ദീര്‍ഘകാലം ഒരുമിച്ചു ജീവിച്ച ശേഷം പങ്കാളി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീക്ക്

ദീര്‍ഘകാലം ഒരുമിച്ചു ജീവിച്ച ശേഷം പങ്കാളി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സ്ത്രീക്ക് ആരോപിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ഇത്തരം കേസുകളില്‍ ലൈംഗിക ബന്ധത്തിന് കാരണം വിവാഹവാഗ്ദാനം മാത്രമാണോ എന്നതില്‍ വ്യക്തത വരുത്താന്‍ ബുദ്ധിമുട്ടാണെന്നും കോടതി ചൂണ്ടിക്കാട്ടി.16 വര്‍ഷം ലിവിങ് റിലേഷനില്‍ ഉണ്ടായിരുന്ന പങ്കാളി തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ചുകൊണ്ട് അധ്യാപിക നല്‍കിയ കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതി ഈക്കാര്യം വ്യക്തമാക്കിയത്. 16 വര്‍ഷമായി ഒരുമിച്ച് താമസിക്കുകയായിരുന്നു പരാതിക്കാരിയായ അധ്യാപികയും പങ്കാളിയായ ബാങ്ക് ഉദ്യോഗസ്ഥനും. പങ്കാളി തനിക്ക് […]

Lifestyle

ശബരിമല തീർഥാടനത്തിന്റെ നടത്തിപ്പ് പുതിയതായി രൂപവത്കരിക്കുന്നത് വികസന അതോറിറ്റി

ശബരിമല തീർഥാടനത്തിന്റെ നടത്തിപ്പ് പുതിയതായി രൂപവത്കരിക്കുന്നത് വികസന അതോറിറ്റി. തീർഥാടനത്തിന് സർക്കാരിന്റെ വിവിധ വകുപ്പുകളുടെ ഏകോപനവും അതോറിറ്റി ഏറ്റെടുക്കും. ഇതോടെ മുഖ്യമന്ത്രി ചെയർമാനും ദേവസ്വംമന്ത്രി അധ്യക്ഷനുമായ അതോറിറ്റിക്ക്‌ ശബരിമലയിൽ കൂടുതൽ അധികാരവും ചുമതലയും വരും. ശബരിമലയിലെ വികസനപ്രവർത്തനങ്ങൾക്ക് മേൽനോട്ടംവഹിക്കുകയെന്നതാണ് അതോറിറ്റിയുടെ പ്രധാന ചുമതല. ഇതോടെ ശബരിമലയിലെ നിർമാണങ്ങളുടെ മേൽനോട്ടത്തിന് ഹൈക്കോടതി നിയോഗിച്ച ഉന്നതാധികാരസമിതിയുടെ അധികാരം പരിമിതപ്പെട്ടേക്കും.ശബരിമലയിൽ കോടതിയുടെ നിരന്തര ഇടപെടലുകളുണ്ട്. ഇതിനോട് സർക്കാരിന് യോജിപ്പില്ലെന്നുള്ള രാഷ്ട്രീയനയംകൂടി വ്യക്തമാവുകയാണിപ്പോൾ. ഇപ്പോൾ അതോറിറ്റിയുടെ കരടുചട്ടം സർക്കാരിന്റെ പരിശോധനയിലാണ്.

Lifestyle

കവിത പ്രചരിപ്പിച്ചെന്ന പേരിൽ കോൺഗ്രസ് എംപിക്കെതിരെ കേസെടുത്ത ഗുജറാത്ത് പൊലീസിനെ വിമർശിച്ച് സുപ്രീം

കവിത പ്രചരിപ്പിച്ചെന്ന പേരിൽ കോൺഗ്രസ് എംപിക്കെതിരെ കേസെടുത്ത ഗുജറാത്ത് പൊലീസിനെ വിമർശിച്ച് സുപ്രീം കോടതി. കേസെടുക്കുമ്പോൾ പൊലീസ് കവിത വായിച്ച് അർഥം മനസ്സിലാക്കണമായിരുന്നെന്നും സാമാന്യവിവരം കാട്ടേണ്ടതായിരുന്നെന്നും ജഡ്ജിമാരായ അഭയ് എസ്.ഓക്ക, ഉജ്വൽ ഭുയാൻ എന്നിവരുടെ ബെഞ്ച് കൂട്ടിച്ചേർത്തു . ഗുജറാത്തിലെ ജാംനഗറിൽ സമൂഹവിവാഹച്ചടങ്ങിനിടെ ആലപിച്ച പ്രകോപനപരമായ കവിതയുടെ വിഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിനെതിരെ കോൺഗ്രസ് രാജ്യസഭാംഗം ഇമ്രാൻ പ്രതാപ്ഗഡി നൽകിയ ഹർജി വിധി പറയാൻ മാറ്റിക്കൊണ്ടാണു കോടതിയുടെ പരാമർശം. കേസിനാസ്പദമായ കവിത സത്യത്തിൽ അഹിംസയെ പ്രോത്സാഹിപ്പിക്കുന്നതാണ്. അതിനു […]

Lifestyle

സ്വകാര്യആശുപത്രികളുടെ ഫാർമസികളിൽനിന്നോ അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിന്നോ മാത്രമേ മരുന്നു വാങ്ങാവെന്ന് സുപ്രീം

സ്വകാര്യആശുപത്രികളുടെ ഫാർമസികളിൽനിന്നോ അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിന്നോ മാത്രമേ മരുന്നു വാങ്ങാവൂ എന്നു രോഗികളെ നിർബന്ധിക്കുന്ന വിഷയത്തിൽ നയരൂപീകരണം നടത്തുന്നതു പരിഗണിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. ഇങ്ങനെ മരുന്നു വാങ്ങുമ്പോൾ നിശ്ചിത വിപണിവിലയെക്കാൾ ഉയർന്ന നിരക്കു മരുന്നുകൾക്കു നൽകേണ്ടിവരുന്നതാണു വിഷയം. ഈ വിഷയത്തിലെ പൊതുതാൽപര്യഹർജി ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ. സിങ് എന്നിവരുടെ ബെഞ്ചാണു ഇത് പരിഗണിച്ചത്. ചികിത്സാരംഗത്ത് വേണ്ടത്ര സൗകര്യം ഉണ്ടാക്കാൻ സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതുകൊണ്ടാണു സ്വകാര്യ ആശുപത്രികൾ രൂപപ്പെട്ടത്–കോടതി വ്യക്തമനാക്കി. ആശുപത്രി ഫാർമസികളിൽ […]

Lifestyle

പ്രതിഷേധിച്ചതുകൊണ്ടോ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ ഭരണഘടനാ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

പ്രതിഷേധിച്ചതുകൊണ്ടോ മുദ്രാവാക്യം വിളിച്ചതുകൊണ്ടോ ഭരണഘടനാ നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. പെരിന്തൽമണ്ണ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ഉത്തരവിട്ട ഒരു വർഷത്തെ നല്ല നടപ്പും ഇത് നടപ്പാക്കാത്തതിനുള്ള കാരണം കാണിക്കൽ നോട്ടീസും ചോദ്യം ചെയ്ത് മലപ്പുറം സ്വദേശി ഷർമിന നൽകിയ ഹരജിയിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. ബാബരി മസ്ജിദ് അനുകൂല പ്രകടനം നടത്തിയതിനുൾപ്പെടെ ഷര്‍മിനക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കൂടാതെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്‍റെ നടപടികൾ ഹൈക്കോടതി റദ്ദാക്കി. ഭരണഘടന ഉറപ്പുനല്‍കുന്ന പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യവും സമാധാനപരമായി […]

Lifestyle

കോൺഗ്രസിന്റെ പോഷക സംഘടനായ ഐഒസി , കെപിസിസിയുടെ പോഷക സംഘടനായ ഒഐസിസി എന്നിവ

കോൺഗ്രസിന്റെ പോഷക സംഘടനായ ഐഒസി , കെപിസിസിയുടെ പോഷക സംഘടനായ ഒഐസിസി എന്നിവ തമ്മിൽ ലയിക്കും. ഗൾഫ് ഒഴികെയുള്ള രാജ്യങ്ങളിൽ ഒഐസിസി പ്രവർത്തനങ്ങൾ നിർത്തി വയ്ക്കണമെന്ന എഐസിസി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുകെ ഉൾപ്പടെയുള്ള യൂറോപ്യൻ രാജ്യങ്ങളിലും യുഎസ് ഉൾപ്പടെയുള്ള പശ്ചാത്യ രാജ്യങ്ങളിലും ഒഐസിസി ഘടകങ്ങൾ ഐഒസിയിൽ ലയിക്കാൻ തയ്യാറെടുക്കുന്നത്. പ്രവാസികളായ കോൺഗ്രസ്‌ അനുഭാവികൾക്കിടയിൽ ഒരൊറ്റ സംഘടന എന്ന ലക്ഷ്യം പൂർത്തീകരിക്കാനാണ് ഈ നീക്കം. ഗൾഫ് രാജ്യങ്ങളിൽ കെപിസിസിയുടെ മേൽനോട്ടത്തിലാണ് ഒഐസിസി യൂണിറ്റുകൾ മലയാളികൾക്കിടയിൽ വ്യാപകമായുള്ളത്. എന്നാൽ യുഎസ്, […]

Lifestyle

കേരളത്തിൽ ഉൾപ്പെടെ പ്രധാന റൂട്ടുകളിൽ ട്രെയിന‍ുകളുടെ വേഗം വർധിപ്പിക്കാൻ ദക്ഷിണ റെയിൽവേ നടപടികൾ

കേരളത്തിൽ ഉൾപ്പെടെ പ്രധാന റൂട്ടുകളിൽ ട്രെയിന‍ുകളുടെ വേഗം വർധിപ്പിക്കാൻ ദക്ഷിണ റെയിൽവേ നടപടികൾ ആരംഭിച്ചു. ആർക്കോണം – ജോലാർപേട്ട്, സേലം കോയമ്പത്തൂർ, ചെന്നൈ – ഗുഡൂർ പാതകളിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പാളം ബലപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു. നിലവിൽ ഈ പാതകളിലെ പരമാവധി വേഗം മണിക്കൂറിൽ 130 കിലോമീറ്ററാണ്. വേഗം കൂടുന്നതോടെ യാത്രാസമയത്തിൽ അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ കുറവുണ്ടാകും. തമിഴ്നാട്ടിലെ പ്രധാന റൂട്ടുകളിൽ വേഗംകൂട്ടൽ നടപടി ആരംഭിച്ചിട്ട് ഏതാനും […]

Lifestyle

വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നതുവരെ

വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ഉണ്ടാകുന്നതുവരെ യാതൊരു റിക്കവറി നടപടികളും സ്വീകരിക്കരുതെന്ന തീരുമാനവുമായി ഹൈക്കോടതി. വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത് കണക്കിലെടുത്താണ് ഈ ഉത്തരവ്. ചൂരല്‍മല-മുണ്ടക്കൈ നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എസ്. ഈശ്വരന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ നിര്‍ദേശം. വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ ശുപാര്‍ശകള്‍കൂടി പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാരിനായി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ […]