Online News

Lifestyle

ഗുജറാത്തിലെ ചില കോൺഗ്രസ് നേതാക്കൾ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി എംപി

ഗാന്ധിനഗര്‍: ഗുജറാത്തിലെ ചില കോൺഗ്രസ് നേതാക്കൾ ബിജെപിക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി എംപി. എതിര്‍ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അതുമായി ബന്ധപ്പെട്ട് വേണ്ടിവന്നാൽ 30-40 കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലിന്റെ പരാമര്‍ശം ഗുജറാത്തില്‍ സ്വന്തം പാര്‍ട്ടിയെ ട്രോളുന്ന വിധത്തിലുള്ളതാണെന്ന് ബിജെപി പ്രതികരിച്ചു. 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഗുജറാത്ത് സന്ദര്‍ശനത്തിന്റെ രണ്ടാംദിവസമായ ശനിയാഴ്ചയാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുല്‍ ഗാന്ധി പാര്‍ട്ടിയിലെ ചില […]

Lifestyle

ആശാ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി

ന്യൂഡല്‍ഹി: ആശാ വര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കി. കേരളത്തിലെ ആശാ വര്‍ക്കര്‍മാര്‍ക്കുള്ള എല്ലാ കുടിശ്ശികയും നല്‍കിക്കഴിഞ്ഞതാണെന്നും പണവിനിയോഗം സംബന്ധിച്ച കണക്കുകള്‍ കേരളം സമര്‍പ്പിച്ചിട്ടില്ലെന്നും ജെ.പി. നദ്ദ പാര്‍ലമെന്റില്‍ ചൂണ്ടിക്കാട്ടി. ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാനുള്ള നടപടിയുണ്ടോ എന്നും ഇതിൽ കേരളത്തിന് കുടിശ്ശിക നല്‍കാനുണ്ടോ എന്നുമുള്ള പി. സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി ജെ.പി. നദ്ദ.

Uncategorized

കെ-സ്മാര്‍ട്ട് വഴിയുള്ള തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ക്ക് അധികഫീസുമായി സര്‍ക്കാര്‍

കെ-സ്മാര്‍ട്ട് വഴിയുള്ള തദ്ദേശവകുപ്പിന്റെ സേവനങ്ങള്‍ക്ക് അധികഫീസുമായി സര്‍ക്കാര്‍. ഓരോസേവനത്തിനും അഞ്ചും പത്തും രൂപവീതം ഡിജിറ്റല്‍ ചെലവായി ഈടാക്കാനാണ് പുതിയ തീരുമാനം. വിവിധരേഖകള്‍ക്കുള്ള തുകയൊഴിച്ച് ഇതുവരെ കെ-സ്മാര്‍ട്ട് സേവനങ്ങള്‍ക്ക് ഫീസീടാക്കിയിരുന്നില്ല. തദ്ദേശവകുപ്പിനു കീഴിലെ ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് കെ-സ്മാര്‍ട്ട് കൈകാര്യംചെയ്യുന്നത്. സെര്‍വര്‍ സൂക്ഷിപ്പ്, മൊഡ്യൂള്‍ വികസിപ്പിക്കല്‍, സാങ്കേതിക ഓഫീസര്‍മാരെ നിയമിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീമമായ ചെലവുവരുന്നതിനാലാണ് ‘ഫീസീടാക്കാനുള്ള തീരുമാനം. അക്ഷയകേന്ദ്രങ്ങള്‍വഴി അപേക്ഷിക്കുന്നവര്‍ക്ക് അവരുടെ സേവനഫീസിനുപുറമേ, ഡിജിറ്റല്‍ ചെലവിനുള്ള ഫീസ് വേറെയും നൽകണം.

Lifestyle

അഭിഭാഷകയോട് ജഡ്ജി മോശമായി സംസാരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതിര്‍ന്ന അഭിഭാഷകനെതിരേ നടപടിയുമായി ഹൈക്കോടതി

അഭിഭാഷകയോട് ജഡ്ജി മോശമായി സംസാരിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുതിര്‍ന്ന അഭിഭാഷകനെതിരേ നടപടിയുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ രംഗത്ത്. അസോസിയേഷന്റെ അനുമതിയില്ലാതെ ഈ വിഷയം ചര്‍ച്ചചെയ്തതിന് അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തെ സസ്‌പെന്‍ഡ് ചെയ്തു. കേസ് പരിഗണിക്കുന്നതിനിടെ അഭിഭാഷകയോട് മോശമായി പെരുമാറിയെന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീനെതിരേ പരാതി ഉയര്‍ന്നത്. തുടര്‍ന്ന് ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറിന്റെ ചേംബറില്‍വെച്ചാണ് ബദറുദ്ദീന്‍ അഭിഭാഷകയോട് ഖേദം പ്രകടിപ്പിച്ചു. തന്റെ ഭാഗവും അദ്ദേഹം വിശദീകരിച്ചിരുന്നു. അസോസിയേഷനെ അറിയിക്കാതെയാണ് ജോര്‍ജ് പൂന്തോട്ടം ചര്‍ച്ച നടത്തിയതെന്നാണ് അസോസിയേഷന്റെ ആരോപണം. […]

Lifestyle

കോൺഗ്രസ് നേതാവായിരിക്കുകയും ബിജെപിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ പാർട്ടിയിൽനിന്നു പുറത്താക്കിയുള്ള ശുദ്ധീകരണമാണ് ഗുജറാത്തിൽ തന്റെ

കോൺഗ്രസ് നേതാവായിരിക്കുകയും ബിജെപിക്കായി പ്രവർത്തിക്കുകയും ചെയ്യുന്നവരെ പാർട്ടിയിൽനിന്നു പുറത്താക്കിയുള്ള ശുദ്ധീകരണമാണ് ഗുജറാത്തിൽ തന്റെ അടിയന്തര ലക്ഷ്യമെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെ ബി ടീമിനെയല്ല ജനങ്ങൾക്കു വേണ്ടതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. സംസ്ഥാനത്തു കോൺഗ്രസിനു രക്ഷപ്പെടണമെങ്കിൽ പത്തുനാൽപതു നേതാക്കളെ പുറത്താക്കാതെ രക്ഷയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിൽ, ബ്ലോക്ക്, ഡിസിസി, രാഷ്ട്രീയകാര്യ സമിതി എന്നീ തട്ടുകളിലുള്ള നേതാക്കളുമായി മാരത്തൺ ചർച്ച നടത്തിയ ശേഷമാണു പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ രാഹുലിന്റെ അസാധാരണ പ്രഖ്യാപനം. തന്റെ മുന്നിലിരിക്കുന്ന നേതാക്കളിൽ രണ്ടു […]

Lifestyle

രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തിലെന്ന് സാമ്പത്തിക അവലോകന രേഖ

രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തിലെന്ന് സാമ്പത്തിക അവലോകന രേഖ. കേരളത്തില്‍ തൊഴില്‍ചെയ്യുന്ന സ്ത്രീകളില്‍ പകുതിയോളം പേരും സ്ഥിരം വരുമാനക്കാരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022-23ല്‍ ഇന്ത്യയില്‍ സ്ഥിരംവേതനമുള്ള സ്ത്രീകള്‍ 18.6 ശതമാനമാണെങ്കില്‍ കേരളത്തില്‍ 47.4 ശതമാനമാണ്. 2023-24ല്‍ ഇന്ത്യയില്‍ 18.5-ഉം കേരളത്തില്‍ 49.7 ശതമാനവുമാണ്. ദിവസക്കൂലിക്കാര്‍ 2022-23ല്‍ ഇന്ത്യയില്‍ 17.1 ശതമാനവും കേരളത്തില്‍ 16.7 ശതമാനവുമാണ്. 2023-24ല്‍ 14.9 ശതമാനവും കേരളത്തില്‍ 16.4 ശതമാനവുമാണ്. ചെറിയതോതിലുള്ള ദിവസക്കൂലിക്കാരായ സ്ത്രീകളും കേരളത്തിലുണ്ടെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, സംഘടിത […]

Lifestyle

അന്തരിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് രാജ്ഘട്ടിനടുത്ത് രാഷ്ട്രീയ സ്മൃതിസ്ഥലില്‍ സ്മാരകമുയരും

അന്തരിച്ച മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് രാജ്ഘട്ടിനടുത്ത് രാഷ്ട്രീയ സ്മൃതിസ്ഥലില്‍ സ്മാരകമുയരും. ഇവിടെ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയ 900 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് സ്മാരകനിര്‍മാണത്തിന് സമ്മതമാണെന്ന് മന്‍മോഹന്റെ കുടുംബാംഗങ്ങള്‍ സർക്കാരിനോട് വ്യക്തമാക്കി.. അദ്ദേഹത്തിന്റെ ഭാര്യ ഗുര്‍ശരണ്‍ കൗറും മക്കളായ ഉപീന്ദര്‍ സിങ്ങും ദമന്‍ സിങ്ങും കഴിഞ്ഞയാഴ്ച സ്ഥലം സദർശിച്ചു. തുടര്‍ന്ന് സര്‍ക്കാരിന് അവര്‍ ഔദ്യോഗികമായി സമ്മതപത്രം കൈമാറി. യമുനാതീരത്തെ നിഗംബോധ്ഘട്ടിലാണ് മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാരം നടത്തിയത്. രാഷ്ട്രീയ സ്മൃതിസ്ഥല്‍ സമാധി കോംപ്ലക്സില്‍ രണ്ട് പ്ലോട്ടുകളാണ് ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നത്. ഇതിലൊന്ന്, അന്തരിച്ച […]

Lifestyle

വനിതാ ദിനത്തിൽ ആശവർക്കർമാർക്ക് വേണ്ട് ശബ്ദം ഉയർത്തി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

വനിതാ ദിനത്തിൽ ആശവർക്കർമാർക്ക് വേണ്ട് ശബ്ദം ഉയർത്തി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജീവിക്കാൻ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവർക്കർമാർക്ക് അർഹതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ത്രീ എന്ന കാരണം കൊണ്ട് അത് നിഷേധിക്കരുത്. അത് നിഷേധിക്കാതിരിക്കുമ്പോൾ മാത്രമാണ് വനിതാദിനം സാധ്യമാകുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു .പാട്രിയാർക്കലായ ഒരു ലോകത്ത് സ്ത്രീകൾക്കും തുല്യാവകാശങ്ങൾ കൊണ്ടുവരാനുള്ള ആധുനിക മനുഷ്യന്റെ ശ്രമങ്ങൾ ഇന്ന് വളരെയേറെ മുൻപന്തിയിലെത്തിയിരിക്കുന്നു. വിവേചനങ്ങൾ അസാധാരണമായി കുറഞ്ഞുവരുന്ന ഒരു ലോകത്താണ് നമ്മൾ ജീവിക്കുന്നത് എങ്കിലും പൂർണ വിമുക്തി ഇനിയും […]

Lifestyle

വനം പോലെയുള്ള പ്രദേശങ്ങൾ, തരംതിരിക്കാത്തവ, കമ്യൂണിറ്റി വനം എന്നിവയുടെ വിശദമായ ഭൂരേഖ തയാറാക്കുന്നതിനുള്ള

വനം പോലെയുള്ള പ്രദേശങ്ങൾ, തരംതിരിക്കാത്തവ, കമ്യൂണിറ്റി വനം എന്നിവയുടെ വിശദമായ ഭൂരേഖ തയാറാക്കുന്നതിനുള്ള വിദഗ്ധസമിതി ഒരു മാസത്തിനുള്ളിൽ രൂപീകരിക്കണമെന്നു സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. ഈ സമിതികൾ 6 മാസത്തിനുള്ളിൽ ഭൂരേഖ തയാറാക്കുന്ന നടപടികൾ പൂർത്തിയാക്കണമെന്നും ജഡ്ജിമാരായ ബി.ആർ.ഗവായി, എ.ജി.മസി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഇതിനുള്ള നടപടിക്രമം പൂർത്തിയാക്കി കേന്ദ്ര സർക്കാരിനാണ് റിപ്പോർട്ട് നൽകേണ്ടത്. ഇതു ക്രോഡീകരിച്ചു കേന്ദ്രം സുപ്രീം കോടതിക്കു കൈമാറണം. 2023ലെ വനസംരക്ഷണ നിയമത്തിലെ വിവാദ വ്യവസ്ഥകൾ ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു […]

Lifestyle

പർട്ടിയിലെ പിളർപ്പ് ഉൾപ്പെടെയുള്ള കാരണങ്ങളെ തുടർന്ന് കൈവിട്ടുപോയ സ്വത്ത്തിരിച്ചുപിടിക്കാൻ കോൺഗ്രസ് പദ്ധതിയിടുന്നു

പർട്ടിയിലെ പിളർപ്പ് ഉൾപ്പെടെയുള്ള കാരണങ്ങളെ തുടർന്ന് കൈവിട്ടുപോയ സ്വത്ത്തിരിച്ചുപിടിക്കാൻ കോൺഗ്രസ് പദ്ധതിയിടുന്നു. ബെംഗളൂരു റേസ് കോഴ്സ് റോഡിലെ 49,770 ചതുരശ്ര അടി മന്ദിരം ജെഡിഎസിൽ നിന്നു തിരിച്ചുപിടിക്കാൻ സഹായിച്ച 2014–ലെ സുപ്രീം കോടതി ഉത്തരവ് ആയുധമാക്കി ഇക്കാര്യത്തിൽ ശക്തമായ നിയമപോരാട്ടത്തിനാണ് പാർട്ടി തീരുമാനം. വിധി വന്നു 10 വർഷത്തിനു ശേഷമാണ് ഫലപ്രദമായ ഇടപെടലുകൾക്ക് പാർട്ടി തയാറെടുക്കുന്നത്. പാർട്ടിയുടെ പുതിയ ദേശീയ ആസ്ഥാന മന്ദിരമായ ‘ഇന്ദിരാഭവന്റെ’ ഉദ്ഘാടന വേദിയിൽ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇതു സംബന്ധിച്ച സൂചന നൽകിയിരുന്നു.1969–ൽ […]