Online News

Lifestyle

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് ഇന്ത്യയിൽ പ്രവർത്തനാനുമതി ഏറക്കുറെ ഉറപ്പായെന്നു

ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് ഇന്ത്യയിൽ പ്രവർത്തനാനുമതി ഏറക്കുറെ ഉറപ്പായെന്നു വ്യക്തമാക്കുന്നതായിരുന്നു കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ സമൂഹമാധ്യമ ഇടപെടൽ. സ്റ്റാർലിങ്കിന് ഇന്ത്യയിലേക്കു സ്വാഗതമോതി അദ്ദേഹം വ്യാഴാഴ്ച രാത്രിയോടെയാണ് പോസ്റ്റ് ചെയ്തത്. വിദൂരമേഖലകളിലെ റെയിൽ പദ്ധതികൾക്ക് സ്റ്റാർലിങ്ക് കവറേജ് സഹായകരമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പുലർച്ചെയോടെ പോസ്റ്റ് പിൻവലിച്ചു. സ്റ്റാർലിങ്കിന് രാജ്യത്ത് ഔദ്യോഗിക അനുമതി നൽകുന്നതിനു മുൻപ് ഒരു കേന്ദ്രമന്ത്രിക്ക് എങ്ങനെ സ്വാഗതം പറയാനാകുമെന്ന ചോദ്യമുയർന്നിരുന്നു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനായ […]

Lifestyle

പരോളിലിറങ്ങുന്ന തടവുകാരെയും ജാമ്യത്തിലിറങ്ങുന്ന പ്രതികളെയും നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നതു

പരോളിലിറങ്ങുന്ന തടവുകാരെയും ജാമ്യത്തിലിറങ്ങുന്ന പ്രതികളെയും നിരീക്ഷിക്കാൻ ജിപിഎസ് സംവിധാനമുള്ള ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗപ്പെടുത്തുന്നതു പരിഗണിക്കാമെന്ന് ആഭ്യന്തരമന്ത്രാലയ പാർലമെന്ററി സ്ഥിരം സമിതിയുടെ ശുപാർശ. ഒഡീഷയിൽ നിലവിൽ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പദ്ധതി നടപ്പാക്കുമ്പോൾ മനുഷ്യാവകാശ ലംഘനമുണ്ടാകരുതെന്നും അന്തേവാസികളുടെ സമ്മതത്തോടെ മാത്രമേ നടപ്പാക്കാവൂ എന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. തടവുകാരുടെ പുനരധിവാസത്തിനും ക്ഷേമത്തിനുള്ള തുക നിലവിൽ തീരെ കുറവാണെന്നും ആകെ ചെലവിന്റെ 7% എങ്കിലും ഇതിനു നീക്കിവയ്ക്കണമെന്നും കേരളം, സ്ഥിരം സമിതിയെ അറിയിച്ചു. ദരിദ്രരായ തടവുകാർക്കു ജാമ്യത്തിനോ പിഴയടയ്ക്കാനോ വേണ്ട തുക […]

Lifestyle

പോക്സോ പോലുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിന്റെപേരിൽ റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി

പോക്സോ പോലുള്ള ഗൗരവകരമായ കുറ്റകൃത്യങ്ങൾ ഒത്തുതീർപ്പിന്റെപേരിൽ റദ്ദാക്കാനാകില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. കോഴിക്കോട് സ്വദേശി ഡോക്ടർ പി.വി. നാരായണൻ ഫയൽചെയ്ത ഹർജി തള്ളിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ഉത്തരവ്. കോഴിക്കോട് നല്ലളം പോലീസ് രജിസ്റ്റർചെയ്ത കേസിൽ പ്രതിയാണ് ഡോക്ടർ. 2016-ൽ ഡോക്ടറുടെയടുത്ത് ചികിത്സതേടിയെത്തിയ പെൺകുട്ടിക്കുനേരേയാണ് ലൈംഗികാതിക്രമമുണ്ടായത്. ചൈൽഡ് ലൈൻ കൗൺസിലർക്ക് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പെൺകുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഡോക്ടർ ലൈംഗിക ഉദ്ദേശ്യത്തോടെ സ്പർശിച്ചു എന്നായിരുന്നു മൊഴി. എന്നാൽ, ഇത് തെറ്റാണെന്നും പെൺകുട്ടി തെറ്റിദ്ധരിച്ചതാണെന്നുമായിരുന്നു ഹർജിയിലെ […]

Lifestyle

ആശമാർക്ക് അനുകൂലമായ രീതിയിൽ നല്ലത് സംഭവിക്കട്ടേയെന്ന നിലപാടാണ് തനിക്കുള്ളതെന്ന് തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി

ആശമാർക്ക് അനുകൂലമായ രീതിയിൽ നല്ലത് സംഭവിക്കട്ടേയെന്ന നിലപാടാണ് തനിക്കുള്ളതെന്ന് തുറന്ന് പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബുധനാഴ്ച രാവിലെ ആറ്റുകാൽ ക്ഷേത്രദർശനത്തിനുള്ള യാത്രയ്ക്കിടെ സമരപ്പന്തൽ സന്ദർശിച്ച് അദ്ദേഹം വ്യക്തമാക്കി.വർഷങ്ങളായി തുടരുന്ന സാമൂഹിക പ്രവർത്തനം തന്നെയാണ് ആശമാരുടെ കാര്യത്തിലും താൻചെയ്യുന്നത്. കേന്ദ്രമന്ത്രിയായതിനുശേഷം പാർട്ടിയുടെ പിന്തുണയും ഒപ്പമുണ്ട്. സംസ്ഥാന സർക്കാരിനെയോ മറ്റാരെയുമോ കുറ്റപ്പെടുത്താനില്ല. സമരം ഉടൻ ഒത്തുതീർപ്പാക്കാൻ പണം കായ്ക്കുന്ന മരമൊന്നും ആരുടെയും കൈയിലില്ല. എല്ലാറ്റിനും സമയമെടുക്കും. രാഷ്ട്രീയ കലർപ്പില്ലാതെ ചെയ്യാൻ കഴിയുന്നത് താൻ ചെയ്യുന്നു. അതിന്റെ ഫല സൂചനകൾ […]

Lifestyle

ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അതിവേഗറെയിൽപ്പാതയും മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തി

ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അതിവേഗറെയിൽപ്പാതയും മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തി. കെ-റെയിൽ സമർപ്പിച്ച പദ്ധതിരേഖയോട് സംസ്ഥാന ബിജെപി നേതൃത്വമുൾപ്പെടെ എതിർപ്പറിയിച്ചതിനാൽ മെട്രോമാൻ ഇ. ശ്രീധരൻ സമർപ്പിച്ച ബദൽപദ്ധതിയായാലും അംഗീകരിച്ചുകിട്ടണമെന്നാണ് ആവശ്യം. ഇക്കാര്യം പരിശോധിച്ച് നടപടി വേഗത്തിലാക്കാമെന്ന് ധനമന്ത്രി നിർദ്ദേശിച്ചു. വന്ദേഭാരത് എക്‌സ്പ്രസിന് കേരളത്തിൽ ലഭിച്ച സ്വീകാര്യത അതിവേഗ റെയിൽപദ്ധതിയുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നുവെന്നാണ് സംസ്ഥാനസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതിവേഗ റെയിൽപദ്ധതിക്കുള്ള അംഗീകാരത്തോടൊപ്പം ദേശീയപാതാ വികസനവും കൂടിയാകുമ്പോൾ ഇടതുസർക്കാരിന് കേരളത്തിൽ മൂന്നാമതും ഭരണം സാധ്യമാകുമെന്നാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും […]

Lifestyle

അനുഗ്രഹവരദായിനിയായ ആറ്റുകാലമ്മയുടെ കാൽക്കൽ സ്വയംസമർപ്പിച്ച്, പൊങ്കാലയടുപ്പിൽനിന്ന് മനസ്സുകളിലേയ്ക്ക് ഭക്തിയുടെ അഗ്നിപകർന്ന് ആറ്റുകാൽ പൊങ്കാല

അനുഗ്രഹവരദായിനിയായ ആറ്റുകാലമ്മയുടെ കാൽക്കൽ സ്വയംസമർപ്പിച്ച്, പൊങ്കാലയടുപ്പിൽനിന്ന് മനസ്സുകളിലേയ്ക്ക് ഭക്തിയുടെ അഗ്നിപകർന്ന് ആറ്റുകാൽ പൊങ്കാല. രാവിലെ 10.15-ന് ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കം കുറിച്ചു. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി. മുരളീധരൻ നമ്പൂതിരിയാണ് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നിപകർന്ന് നൽകിയത്. തുടർന്ന് ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും അവിടെനിന്ന് ഭക്തർ ഒരുക്കിയ അടുപ്പുകളിലേയ്ക്കും പകർന്നു കൊടുത്തു. ആധികളെ അഗ്നിനാളങ്ങൾക്ക് വിട്ടുകൊടുത്ത്, ഭക്തിയുടെ പൊങ്കാല നിവേദിക്കുന്നതിന് ആയിരങ്ങളാണ് കടുത്ത ചൂടിനെയും അവഗണിച്ച് കാത്തിരിക്കുന്നത്. […]

Lifestyle

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നതു കടൽ നികത്തിയായിരിക്കുമെന്നു തുറമുഖ

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിനായി ഭൂമി കണ്ടെത്തുന്നതു കടൽ നികത്തിയായിരിക്കുമെന്നു തുറമുഖ കമ്പനി വ്യക്തമാക്കി. എന്നാൽ സ്വകാര്യ ഭൂമി ഏറ്റെടുക്കില്ല. വികസനത്തിന്റെ ഭാഗമായി കണ്ടെയ്നർ ടെർമിനൽ 1,200 മീറ്റർ കൂടി ദീർഘിപ്പിച്ച് ആകെ 2000 മീറ്റർ ആക്കും. ഇതിന്റെ ഭാഗമായി, 30 ലക്ഷം ടിഇയു വരെ വാർഷിക ശേഷിയുള്ള കണ്ടെയ്നർ യാർഡ് നിർമിക്കാൻ ആവശ്യമായ 77.17 ഹെക്ടർ ഭൂമിയാണ് ഡ്രെജിങ്ങിലൂടെ കടൽ നികത്തി കണ്ടത്തുക. ആദ്യഘട്ടത്തിൽ തുറമുഖ നിർമാണത്തിനായി 63 ഹെക്ടർ ഭൂമി കടൽ നികത്തി […]

Lifestyle

മൂന്നാമതും കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് വിജയനഗരത്തിൽ

മൂന്നാമതും കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് വിജയനഗരത്തിൽ നിന്നുള്ള ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡു. ആൺകുട്ടിക്ക് ജന്മം നൽകുന്നവർക്ക് പശുവിനെ സമ്മാനമായി നൽകുമെന്നും അപ്പള നായിഡു പ്രഖ്യാപിച്ചു. സമ്മാനത്തുക തന്റെ ശമ്പളത്തിൽ നിന്നെടുക്കുമെന്ന് എംപി വ്യക്തമാക്കി. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച വിജയ നഗരത്തിൽ നടന്ന ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നായിഡുവിന്റെ ഈ പ്രഖ്യാപനം. നായിഡുവിന്റെ പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ടിഡിപി നേതാക്കളും പ്രവർത്തകരും ഇത് […]

Lifestyle

പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിവാകാൻ മതസ്ഥാപനങ്ങൾക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്ന് മദ്രാസ് ഹൈക്കോടതി

പൊതു ആവശ്യങ്ങൾക്ക് ഭൂമി ഏറ്റെടുക്കുന്നതിൽനിന്ന് ഒഴിവാകാൻ മതസ്ഥാപനങ്ങൾക്ക് പ്രത്യേക അവകാശമൊന്നുമില്ലെന്ന് മദ്രാസ് ഹൈക്കോടതി . ജനലക്ഷങ്ങൾക്ക് പ്രയോജനപ്പെടുന്ന മെട്രോ റെയിൽ പദ്ധതിക്കുവേണ്ടി ക്ഷേത്രഭൂമി ഏറ്റെടുത്താൽ ദൈവാനുഗ്രഹം ലഭിക്കുകയേയുള്ളൂവെന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ ബെഞ്ച് ചൊവ്വാഴ്ച വ്യക്തമാക്കി. മെട്രോ റെയിൽ നിർമാണത്തിനു വേണ്ടി രണ്ടു ക്ഷേത്രങ്ങളുടെ ഭൂമി ഏറ്റെടുക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകാൻ ചെന്നൈ മെട്രോ റെയിൽ കോർപ്പറേഷന് അനുമതി നൽകിക്കൊണ്ടാണ് ഹൈക്കോടതി വിധി. ക്ഷേത്രഭൂമി ഒഴിവാക്കുന്നതിനായി പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയുടെ പുതിയ കെട്ടിടമടങ്ങുന്ന സ്ഥലം ഏറ്റെടുക്കാനുള്ള ബദൽനീക്കം കോടതി […]

Lifestyle

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനെ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഡൽഹി എയിംസിലെത്തി ഉപരാഷ്ട്രപതി ജ​ഗ്ദീപ് ധൻകറിനെ സന്ദർശിച്ചത്. എത്രയും വേ​ഗം അദ്ദേഹം സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നതായി സന്ദർശനത്തിന് ശേഷം നരേന്ദ്രമോ​ദി എക്സിൽ കുറിച്ചു. ആശുപത്രി സന്ദർശിച്ച് ഉപരാഷ്ട്രപതിയുടെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചു. അദ്ദേഹം വേ​ഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുന്നു, പ്രധാനമന്ത്രി എക്സിൽ വ്യക്തമാക്കി. ഞായറാഴ്ച പുലർച്ചെ രണ്ടിനാണ് ആരോ​ഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഉപരാഷ്ട്രപതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച […]