ശബരിമലയിലെ ഈ വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കാൻ മന്ത്രി വി.എൻ വാസവൻ നിർദ്ദേശം നൽകി. തീർത്ഥാടന മുന്നൊരുക്കങ്ങൾ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയേറ്റ് ദർബാർഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള അയപ്പസംഗമം, രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം എന്നിവയുടെ ഭാഗമായി ഇത്തവണ നേരത്തേതന്നെ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരുന്നു. നേരത്തേ രണ്ട് അവലോകന യോഗങ്ങൾ പൂർത്തിയാക്കി നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പിലാക്കിയിരുന്നു. ഈ വർഷം കൂടുതൽ തീർത്ഥാടകർ എത്തിച്ചേരും എന്ന നിലയിൽ വേണം ക്രമീകരണങ്ങൾ മുന്നോട്ടുകൊണ്ടു പോകേണ്ടതെന്നും അദ്ദേഹം […]
സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാർഡുകളുടെ വിഭജനം സംബന്ധിച്ച പ്രവർത്തനറിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറി. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാനായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന് റിപ്പോർട്ട് കൈമാറി. ഡീലിമിറ്റേഷൻ കമ്മീഷൻ റിപ്പോർട്ടിലുള്ള ശുപാർശകൾ സർക്കാർ അതീവ ഗൗരവത്തിൽ തന്നെ പരിഗണിക്കുമെന്ന് റിപ്പോർട്ട് ഏറ്റുവാങ്ങിക്കൊണ്ട് ചീഫ് സെക്രട്ടറി പറഞ്ഞു. ഡീലിമിറ്റേഷൻ കമ്മീഷൻ ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ക്വ്യൂഫീൽഡ് ആപ്പിലൂടെ തയ്യാറാക്കിയ തദ്ദേശസ്ഥാപനങ്ങളുടെ […]
അതിതീവ്ര ന്യൂനമർദം ( Deep Depression ) തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും മുകളിലായി ‘മോൻതാ’ (Montha) ചുഴലിക്കാറ്റായി (Cyclonic Storm) ശക്തി പ്രാപിച്ചു സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ഇത് വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 28-നു രാവിലെയോടെ ഒരു തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 28-നു വൈകുന്നേരം/രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും […]
സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 50 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ക്രിസ്മസ്, പുതുവത്സരാഘോഷ കാലത്ത് അവശ്യ നിത്യോപയോഗ സാ ധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കാനാണ് തുക ലഭ്യമാക്കുന്നത്. ഈവര്‍ഷം ബജറ്റില്‍ സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 250 കോടി രൂപയാണ് നീക്കിവച്ചിരുന്നത്. ഓണക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഈ തുക മുഴുവന്‍ അനുവദിച്ചിരുന്നു. ഇപ്പോള്‍ അധിക വിഹിതമായാണ് 50 കോടി രൂപ കൂടി അനുവദിച്ചത്. കഴിഞ്ഞവര്‍ഷം […]
സംസ്ഥാനത്തെ പൊതു-സ്വകാര്യസ്ഥാപനങ്ങള്‍, പൊതുവിടങ്ങള്‍ എന്നിവയിലെ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളുടെ മികവ് വിലയിരുത്തുന്നതിനായി ‘ഗ്രീന്‍ ലീഫ് റേറ്റിങ് സിസ്റ്റം’ ഒരുങ്ങുന്നു.തദ്ദേശ ഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തില്‍ പൊതു വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, ആരോഗ്യം, വനിത-ശിശുവികസനം, ഗതാഗതം, വിനോദസഞ്ചാരം തുടങ്ങിയ വകുപ്പുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനസമ്പര്‍ക്കം കൂടുതലുള്ളതും മാലിന്യം കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നതുമായ സ്ഥലങ്ങളാണ് റേറ്റിങ്ങിന് വിധേയമാകുന്നത്.ആദ്യ ഘട്ടത്തില്‍ വിവിധതരം വിനോദസഞ്ചാര കേന്ദ്രങ്ങള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങള്‍, […]
രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിൽ ദർശനം നടത്തി. പമ്പയിൽ നിന്നും പ്രത്യേക വാഹനത്തിൽ എത്തിയ രാഷ്ട്രപതി പതിനെട്ട്പടി കയറി സന്നിധാനത്തെത്തി. രാഷ്ട്രപതിക്കൊപ്പം മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, എഡിസി സൗരഭ് എസ് നായർ, പിഎസ്ഒ വിനയ് മാത്തൂർ എന്നിവരും പതിനെട്ടാം പടി ചവിട്ടി. സന്നിധാനത്ത് രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവന്റെ നേത്യത്വത്തിൽ പൂർണ കുംഭം നൽകി സ്വീകരിച്ചു. റവന്യു ദേവസ്വം സെക്രട്ടറി എം ജി രാജമാണിക്യം, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. […]
അതിദാരിദ്ര്യത്തെ തുടച്ചുനീക്കിക്കൊണ്ട് കേരളം ഒരിക്കൽക്കൂടി ചരിത്രം രചിക്കുകയാണ്. രാജ്യത്ത് ഈ ലക്ഷ്യം കൈവരിക്കുന്ന ആദ്യ സംസ്ഥാനം എന്ന നേട്ടത്തിനൊപ്പം ചൈനയ്ക്ക് ശേഷം ലോകത്ത് ഈ ലക്ഷ്യം കൈവരിച്ച രണ്ടാമത്തെ പ്രദേശമാവാനും കേരളത്തിന് കഴിഞ്ഞു. ഈ മഹത്തായ നേട്ടം കൈവരിച്ചതിന്റെ പ്രഖ്യാപനം നവംബർ ഒന്നിന് വൈകിട്ട് അഞ്ച് മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സംയുക്തമായി സെക്രട്ടേറിയറ്റ് […]
ഒളിമ്പിക് മാതൃകയിൽ സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്ത് ആരംഭിക്കുമ്പോൾ കുതിപ്പിന്റെ ട്രാക്കിലാണ് കേരളം. മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മാത്രം സിന്തറ്റിക് ട്രാക്ക് കണ്ടിരുന്ന കുട്ടികളല്ല ഇന്നുള്ളത്. കഴിഞ്ഞ ഒൻപത് വർഷത്തിനിടെ സംസ്ഥാനത്ത് 20 സിന്തറ്റിക് ട്രാക്കുകളാണ് കായികതാരങ്ങളുടെ പരിശീലനത്തിനും മത്സരങ്ങൾക്കുമായി സംസ്ഥാനത്ത് കായിക വകുപ്പ് നിർമിച്ചത്. ഇതോടെ ആകെ സിന്തറ്റിക് ട്രാക്കുകളുടെ എന്ന 22 ആയി. അവയിൽ പരിശീലിച്ചും മത്സരിച്ചും കയറിവന്ന പുത്തൻ താരോദയങ്ങൾക്കാണ് കേരളം കൺപാർക്കുന്നത്. നിലവിൽ 14 ജില്ലകളിലും സിന്തറ്റിക് ട്രക്കുകൾ വന്നു. പാലാ മുനിസിപ്പൽ […]
ഒളിമ്പിക്സ് മാതൃകയിൽ നടത്തുന്ന കേരള സ്‌കൂൾ കായികമേളയിൽ ആദ്യമായി തീം സോംഗ് പുറത്തിറക്കി. സ്‌കൂൾ കായിക മേള ചരിത്രത്തിൽ ആദ്യമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഗാനരചനയും സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ച് തീം സോംഗ് പുറത്തിറക്കുന്നു എന്ന സവിശേഷതയും ഇത്തവണയുണ്ട്. തിരുവനന്തപുരത്ത് പിആർ ചേംബറിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവകുട്ടിയാണ് തീം സോങ് പുറത്തിറക്കിയത്. പടുത്തുയർത്താം കായിക ലഹരി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പാലക്കാട് പൊറ്റശ്ശേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പന്ത്രണ്ടാം […]
ശബരിമല തീർഥാടകർക്ക് സൗകര്യങ്ങൾ ഉറപ്പാക്കും; കളക്ടറുടെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ വിലിരുത്തി
ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് എല്ലാ വകുപ്പുകളും ജാഗ്രത പുലർത്തണമെന്ന് കളക്ടർ നിർദേശിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും അറുനൂറിലധികം പോലീസുകാരെ ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിൽ നിയോഗിക്കും. എരുമേലിയിൽ 24 മണിക്കൂറും സ്പെഷ്യൽ കൺട്രോൾ റൂം പ്രവർത്തിക്കും. എരുമേലി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിൽ സി.സി.ടി.വി നിരീക്ഷണമുണ്ടാകും. കണമല റൂട്ടിൽ കൂടുതൽ […]
