Online News

News

കണ്ണൂർ പുഷ്പോത്സവത്തിന് സമാപനം

കണ്ണൂർ പുഷ്പോത്സവം പോലെയുള്ള ജനകീയ മുന്നേറ്റങ്ങൾ സമൂഹത്തിൽ മാനവികതയും മനുഷ്യസ്നേഹവും പകരുന്നവയെന്ന് മ്യൂസിയം രജിസ്ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ പുഷ്പോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. പുഷ്‌പോത്സവത്തിന് ജനങ്ങൾ നൽകുന്ന പിന്തുണ മാതൃകപരമാണ്. ഇത്തരം കൂട്ടായ്മകൾ ജാതി, മത, രാഷ്ട്രീയ, സങ്കുചിത ചിന്തകൾക്ക് അതീതമായ സന്ദേശം സമൂഹത്തിന് നൽകുമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ അഗ്രിഹോർട്ടികൾച്ചറൽ സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോ. കെ. വത്സല അധ്യക്ഷയായി. പുഷ്‌പോത്സവത്തിന്റെ ഭാഗമായി […]

News

കലോത്സവം ‘തില്ലാന 2026’ ന് തുടക്കമായി

ബൗദ്ധിക വെല്ലുവിളി നേരിടുന്ന ബഡ്‌സ്, ബി ആർ സി വിദ്യാലയങ്ങളിലെ കുട്ടികളുടെ കലോത്സവം തില്ലാന 2026 ന് തുടക്കമായി. ചട്ടുകപ്പാറ ആരൂഡം ജില്ലാ പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.ബിനോയ്‌ കുര്യൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി സുലേഖ അധ്യക്ഷയായി. കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുക, കലാമത്സരങ്ങൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തില്ലാന സംഘടിപ്പിക്കുന്നത്. തില്ലാനയുടെ ഏഴാമത് പതിപ്പിനാണ് ആരൂഡം വേദിയൊരുക്കിയത്. 450 കലാകാരന്മാർ വിവിധ കലാ മത്സരങ്ങളിലായ് മത്സരിക്കുന്നുണ്ട്. […]

News

കേരളത്തെ അടുത്തറിഞ്ഞ് സി.എം മെഗാ ക്വിസ്

കേരളത്തിന്റെ ഇന്നലെയും ഇന്നും നാളെയുമൊക്കെ ചോദ്യങ്ങളായി മുന്നിൽ തെളിഞ്ഞപ്പോൾ ഉത്തരത്തിനായി അവർക്ക് അധികം ആലോചിക്കേണ്ടിയിരുന്നില്ല. പുരാതനകാലം, നവോത്ഥാനം, കല, സാഹിത്യം, സ്‌പോർട്, ഭാവി കേരളത്തിനായുള്ള പദ്ധതികൾ തുടങ്ങിയവയെക്കുറിച്ചെല്ലാം പുതു തലമുറയ്ക്കുള്ള അറിവു വിളിച്ചോതുന്നതായിരുന്നു ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ കേസിന്റെ കോട്ടയം ജില്ലാതല മത്സരങ്ങൾ. ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ്,പൊതു വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവ സംയുക്തമായി കോട്ടയം ബി സി എം കോളജിലാണ് സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ സംഘടിപ്പിച്ചത്. സ്‌കൂൾ വിഭാഗത്തിൽ […]

News

ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെല്ലോഷിപ്പ് ഫോർ മൈനോരിറ്റീസ്’ പദ്ധതിയ്ക്ക് തുടക്കം

‘ചീഫ് മിനിസ്റ്റേഴ്സ് റിസർച്ച് ഫെല്ലോഷിപ്പ് ഫോർ മൈനോരിറ്റിസ്’ പദ്ധതിയുടെ ഉദ്ഘാടനവും ഫെല്ലോഷിപ്പ് വിതരണവും ന്യൂനപക്ഷ ക്ഷേമ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. കഴിഞ്ഞ 10 വർഷംകൊണ്ട് ന്യൂനപക്ഷക്ഷേമ പ്രവർത്തനങ്ങൾക്കായി 600 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചതെന്ന് മന്ത്രി പറഞ്ഞു. 2026-27 ലെ ബജറ്റിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് 95 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2025-26 ബജറ്റിൽ 82 കോടി രൂപയും 2024-25 ബജറ്റിൽ 74 കോടി രൂപയും അനുവദിച്ചിരുന്നു. ഈ വകയിരുത്തിയതിൽ 64 കോടി രൂപയും […]

News

കേരള സവാരി’ ഓടി നേടിയത് 27.58 കോടി

സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്‌സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’യിൽ ഡ്രൈവർമാർ സവാരി ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം. ഇതുവരെ 11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി. സർക്കാർ അംഗീകൃത ഓട്ടോ, ടാക്‌സി നിരക്കുകളിൽ, അധിക ചാർജുകളോ, സർജ് പ്രൈസിംഗോ ഇല്ലാതെയാണ് കേരള സവാരി പ്ലാറ്റ്‌ഫോം പ്രവർത്തിക്കുന്നത്. യാതൊരുവിധ കമ്മീഷനും ഈടാക്കാത്തതിനാൽ സവാരിയിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണ്ണമായും ഡ്രൈവർമാർക്ക് ലഭിക്കും. 2025 നവംബറിൽ തൊഴിൽ വകുപ്പിന് കീഴിൽ ആരംഭിച്ച പദ്ധതിയിൽ മൊത്തം 25,000-ത്തിലധികം ഡ്രൈവർമാർ കേരള സവാരിയിൽ ഓൺബോർഡ് ചെയ്തിട്ടുണ്ട്. നിലവിൽ […]

News

സിലബസ് ലഘൂകരണം ഗൗരവമായി ചർച്ച ചെയ്യും: മന്ത്രി വി. ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂൾ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ സംസ്ഥാന കരിക്കുലം കമ്മിറ്റി വിശദമായ ചർച്ചകൾ നടത്തി ഉടൻ തീരുമാനമെടുക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികളുടെ പഠനഭാരം ശാസ്ത്രീയമായി പരിശോധിച്ച് മാത്രമേ മാറ്റം വരുത്തുകയുള്ളൂവെന്ന് മന്ത്രി വ്യക്തമാക്കി. കേവലം പുസ്തകസഞ്ചിയുടെ ഭാരം കുറയ്ക്കൽ മാത്രമല്ല, മറിച്ച് മാനസികമായ ഭാരം കൂടി കുറയ്ക്കാനുള്ള സർക്കാരിന്റെ ആത്മാർത്ഥമായ ഇടപെടലിന്റെ ഭാഗമാണ് ഇതെന്ന് മന്ത്രി പറഞ്ഞു. കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്ന ‘ഇവോൾവിങ് ടെക്സ്റ്റ്’ എന്ന ആശയമാണ് പാഠ്യപദ്ധതി ചട്ടക്കൂടിൽ സർക്കാർ മുന്നോട്ട് വെക്കുന്നത്. […]

News

പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക് വിപ്ലവം: അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകള്‍ വിതരണം ചെയ്തു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ റോബോട്ടിക്‌സ് പഠനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ ഹൈസ്‌കൂളുകളിലേക്കും കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ) വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. ആറ് സ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്ക് കിറ്റുകൾ നൽകി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വഴി ആകെ 2500 അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകളാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ സ്‌കൂളുകളിൽ […]

News

എസ്‌കലേറ വനിതോത്സവം ഫെബ്രുവരി 3 മുതൽ 9 വരെ കനകക്കുന്നിൽ

ജിവിതത്തിൽ തളർന്ന് പോകുന്നവർക്ക് പ്രചോദനമാകാനാണ് എസ്‌കലേറ വനിതോത്സവം സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ രണ്ട് വർഷവും വിജയകരമായി നടത്തിയ പരിപാടിയാണിത്. സ്ത്രീ സംരംഭകത്വം, സ്ത്രീകളുടെ സൃഷ്ടിപരത, നേതൃശേഷി എന്നിവയെ പിന്തുണക്കുന്നതിനും ശക്തി പകരുന്നതിനും വേണ്ടിയാണ് സംസ്ഥാന വനിതാ ശിശു വികസന വകുപ്പും വനിതാ വികസന കോർപ്പറേഷനും ചേർന്ന് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെയും പരിപാടികളിലൂടെയും സൃഷ്ടിച്ച സ്ത്രീ മുന്നേറ്റമാണ് ‘കരുത്താർന്ന പെൺചുവടുകൾ കരുതലോടെ കേരളം’ എന്ന ആശയം […]

News

കെ ജി ശങ്കരപ്പിള്ളയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു

രാഷ്ട്രീയത്തിന് അതീതമായി സാഹിത്യത്തിന്റെ ഗുണമേൻമയ്ക്കാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഴുത്തുകാർക്ക് ആവിഷ്‌കാര സ്വാതന്ത്ര്യ നിഷേധവും പുസ്തക നിരോധനങ്ങളും സിനിമകൾക്ക് ഏർപ്പെടുത്തുന്ന തടസ്സങ്ങളും സമകാലിക ഇന്ത്യയിൽ അരങ്ങേറുമ്പോൾ പ്രതികരിക്കുന്ന കവികളെയാണ് കാലം ആവശ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ 2025 ലെ എഴുത്തച്ഛൻ പുരസ്‌കാരം കെ ജി ശങ്കരപ്പിളളയ്ക്ക് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു ലക്ഷം രൂപയും ശിൽപവും പ്രശസ്ത്രിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന്റെ ജനായത്തവൽക്കരണത്തിന് തുടക്കം കുറിച്ചത് എഴുത്തച്ഛനാണ്. സാഹിത്യം […]