‘ആവേശം’ പരക്കുന്നു, ഹിറ്റുകളില്‍ ഒന്നായി

മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ഫഹദ് ഫാസിൽ നായകനായ, ജിത്തു മാധവന്റെ ‘ആവേശം’ (Aavesham) 25 ദിനങ്ങള്‍ പിന്നിടുന്നു. ഈ സീസണിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെയും ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ഫഹദ് അവതരിപ്പിച്ച രംഗണ്ണനെ തീയറ്ററുകളില്‍ മാത്രമല്ല, റീലുകളിലും പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഗ്ലോബല്‍ ചാര്‍ട്ടുകളില്‍പ്പോലും ആവേശത്തിലെ ഗാനങ്ങള്‍ ട്രെൻഡിംഗാണ്. ഈദ്- വിഷു റിലീസായി തീയറ്ററുകളിലെത്തിയ ആവേശത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരേപോലെ മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

 

Related post