മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 530 കോടി രൂപ കേരളത്തിന് നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

 മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 530 കോടി രൂപ കേരളത്തിന് നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി: മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 530 കോടി രൂപ കേരളത്തിന് നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുനരധിവാസത്തിനായി 2,219 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതിൽ 530 കോടി രൂപ ഇതുവരെ നൽകിയെന്ന് അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി. തുടർസഹായം മാനദണ്ഡങ്ങൾ അനുസരിച്ച് നൽകുമെന്നും അമിത് ഷാ പറഞ്ഞു. ദുരന്ത സമയത്ത് ദേശീയ ദുരന്ത നിവാരണ ഫണ്ട് ( എൻ.ഡി.ആർ.എഫ്) വഴി 215 കോടി രൂപ നൽകി. മന്ത്രിതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപ കൂടി നൽകി. ദുരന്തമേഖലയിലെ അവശിഷ്ടങ്ങൾ മാറ്റാനായി നൽകിയ 36 കോടി രൂപ കേരളം ഇതുവരെ ചെലവഴിച്ചിട്ടില്ലെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. വിഷയങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്നും എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ തുല്യപരിഗണനയാണ് നൽകുന്നതെന്നും അമിത് ഷാ പറഞ്ഞു.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *