മഹാകുംഭമേളയില്‍ വന്‍ ഗതാഗതക്കുക്കെന്ന് റിപ്പോർട്ട്

മഹാകുംഭമേളയില്‍ വന്‍ ഗതാഗതക്കുക്കെന്ന് റിപ്പോർട്ട്. പ്രയാഗ്‌രാജിലേക്ക് കടക്കാൻ കഴിയാത്ത തിരക്കാണ് അനുഭവപ്പെടുന്നതെന്നാണ് മധ്യപ്രദേശിലെ മൈഹാര്‍ പോലീസ് വ്യക്തമാക്കി. 200 മുതല്‍ 300 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യമുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്നും പോലീസ് കൂട്ടിച്ചേർത്തു. തിരക്ക് കാരണം പ്രയാഗ്‌രാജ് സംഘം റെയില്‍വേ സ്റ്റേഷന്‍ ഫെബ്രുവരി 14 വരെ അടച്ചിട്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ തെറ്റായ ക്രമീകരണങ്ങളാണ് തിരക്കിന് കാരണമെന്നാരോപിച്ച് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്തെത്തി. ഗസാധാരണ തീര്‍ഥാടകര്‍ മനുഷ്യരല്ലേ? അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു. ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേളയില്‍ 43 കോടിയിലധികം ഭക്തരാണ് ത്രിവേണീ സംഗമത്തിലെത്തി പുണ്യസ്‌നാനം നടത്തിയത്. ഗതാഗതം തടസ്സപ്പെട്ടതു കാരണം നിരവധിപേർക്ക് ത്രിവേണീ സംഗമത്തിൽ സ്നാനം ചെയ്യാൻ കഴിയാത്തതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടുതന്നെ സംഘാടനത്തില്‍ തീര്‍ഥാടകരും ആശങ്കകള്‍ ഉന്നയിച്ചു. ഞായറാഴ്ച പ്രയാഗ്‌രാജില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.