ശബരിമലയിൽ നടൻ ദിലീപിന്റെ വിഐപി ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി പൊലീസ് ചീഫ് കോർഡിനേറ്റർ

 ശബരിമലയിൽ നടൻ ദിലീപിന്റെ വിഐപി ദർശനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി പൊലീസ് ചീഫ് കോർഡിനേറ്റർ

ശബരിമലയിൽ നടൻ ദിലീപിന്റെ വിഐപി ദർശനത്തിന്റെ സോപാനത്തിന് മുന്നിലെ സിസിടിവി ദൃശ്യങ്ങൾ ഹൈക്കോടതിക്ക് കൈമാറി പൊലീസ് ചീഫ് കോർഡിനേറ്റർ. ദൃശ്യം പരിശോധിച്ച കോടതി എത്ര സമയം ദിലീപ് ഹരിവരാസനം സമയത്ത് സോപാനത്തിൽ തുടർന്നുവെന്ന് ചോദ്യമുന്നയിച്ചു. ദിലീപ് സോപാനത്തിൽ തുടർന്നതിനാൽ മറ്റ് ഭക്തർക്ക് ദർശനത്തിൽ കാലതാമസമുണ്ടായെന്നും കോടതി കുറ്റപ്പെടുത്തി.
ഇത്തരം പ്രവർത്തികൾ അനുവദിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇക്കാര്യം ഉറപ്പാക്കാൻ ദേവസ്വം ബോർഡിന് നിർദേശം നൽകി. സോപാനത്തിന് മുന്നിൽ ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകരുത്. കുട്ടികൾ, പ്രായമായവർ തുടങ്ങിയവർക്ക് പ്രത്യേക പരിഗണന നൽകണം. ഇക്കാര്യം പൊലീസും ദേവസ്വം ബോർഡും ഉറപ്പാക്കണമെന്നും കോടതി ഇടക്കാല ഉത്തരവിട്ടു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *