ഒരാഴ്ചയ്ക്കിടെ 28 കേസുകള്‍, മഞ്ഞപ്പിത്ത ഭീഷണിയില്‍ കളമശ്ശേരി

 ഒരാഴ്ചയ്ക്കിടെ 28 കേസുകള്‍, മഞ്ഞപ്പിത്ത ഭീഷണിയില്‍ കളമശ്ശേരി

കൊച്ചി : കളമശ്ശേരിയിൽ കൂടുതൽ പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഒരാഴ്ചക്കിടെ 28 കേസുകളാണ് സ്ഥിരീകരിച്ചത്. 10 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. പ്രതിരോധ ബോധവൽക്കരണ നടപടികൾ നഗരസഭ ഊർജിതമാക്കി. ജില്ലയിലെ കുടിവെള്ള സ്രോതസുകളിലെ പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം ഉത്തരവിട്ടു. അതേ സമയം, എറണാകുളം വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്ത രോഗം വ്യാപിക്കുകയാണ്. പ്രദേശവാസികൾക്ക് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങളുളളവരെ ചികിത്സ നൽകി നിരീക്ഷണത്തിലാക്കി കൂടുതൽ പേരിലേക്ക് രോഗം പടരാതിരിക്കാനുള്ള ശ്രമങ്ങളിലാണ് ആരോഗ്യവകുപ്പ്.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *