ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാർലമെന്റിന്റെ ഈ സമ്മേളനകാലത്തു തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

 ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാർലമെന്റിന്റെ ഈ സമ്മേളനകാലത്തു തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

ഡൽഹി: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനുള്ള ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്ല് പാർലമെന്റിന്റെ ഈ സമ്മേളനകാലത്തു തന്നെ കേന്ദ്രസർക്കാർ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ബില്ലിൽ സമവായമുണ്ടാക്കാൻ സർക്കാർ ഇപ്പോൾ ആ​ഗ്രഹിക്കുന്നതായും വിശദമായ ചർച്ചകൾക്കായി ജോയിന്റ് പാർലിമെന്ററി കമ്മിറ്റിക്ക് കൈമാറിയേക്കാമെന്നുമാണ് പ്രമുഖ മാധ്യമം റിപ്പോർട്ടു ചെയ്യുന്നത്. മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജെ.പി.സി. ചർച്ച നടത്തും. എല്ലാ സംസ്ഥാനങ്ങളിലേയും നിയമസഭാ സ്പീക്കറുമാരേയും സൈദ്ധാന്തികരേയും ചർച്ചയുടെ ഭാ​ഗമാക്കുമെന്നും സാധാരണക്കാരായ പൗരന്മാരുടെ അഭിപ്രായം തേടുമെന്നും സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടിൽ പറയുന്നു. അതേസമയം’ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ആശയം അപ്രായോഗികമാണെന്നാണ് കോൺ​ഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ കക്ഷികളുടെ വാ​ദം. ഒരേസമയം തിരഞ്ഞെടുപ്പെന്ന ആശയം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

Online News

Related post

Leave a Reply

Your email address will not be published. Required fields are marked *