പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി : പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽവച്ചാണ് കൂടിക്കാഴ്ച നടത്തിയത്. സംയുക്ത സേനാമേധാവി ജനറൽ അനിൽ ചൗഹാനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് പ്രതിരോധമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണു കൂടിക്കാഴ്ച. ജമ്മു കശ്മീരിലെ സുരക്ഷ വിലയിരുത്താനും തുടർ സൈനിക നടപടികളെ കുറിച്ചു ചർച്ചചെയ്യാനുമാണ് കൂടിക്കാഴ്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. കറാച്ചി തീരത്ത് പാക്കിസ്ഥാൻ കൂടുതൽ സൈനിക വിന്യാസം നടത്തുന്നതായി വിവരങ്ങൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ കൂടിക്കാഴ്ച സുപ്രധാനമാണ്.