എൻഡിഎ സർക്കാരിന്റെ പതിനൊന്നുവർഷത്തെ ഭരണകാലത്ത് നടത്തിയത് സ്വർണലിപികളിൽ രേഖപ്പെടുത്താവുന്നത്
ന്യൂഡൽഹി: എൻഡിഎ സർക്കാരിന്റെ പതിനൊന്നുവർഷത്തെ ഭരണകാലത്ത് നടത്തിയത് സ്വർണലിപികളിൽ രേഖപ്പെടുത്താവുന്ന പ്രവർത്തനങ്ങളെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ. മൂന്നാം മോദിസർക്കാരിന്റെ ഒന്നാംവാർഷികത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പത്രസമ്മേളനത്തിൽ സംസാരിക്കവെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്. 2014-നുമുൻപ് യുപിഎ ഭരണകാലത്ത് അഴിമതിയും പ്രീണനരാഷ്ട്രീയവുമാണ് രാജ്യത്താകെ നിറഞ്ഞിരുന്നത്. മോദി വന്നശേഷം അതാകെ മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാവരിലേക്കും വികസനമെത്തിക്കാൻ എൻഡിഎ സർക്കാർ ശ്രമിച്ചു. ഭാവിയിലേക്കുള്ള അടിത്തറയാണ് ഈ പതിറ്റാണ്ട്. വികസിതഭാരതം മുന്നിൽക്കാണുന്നതാണ് സർക്കാരിന്റെ നയങ്ങളെല്ലാം. സാമ്പത്തികരംഗത്തും പുരോഗതിയാണ്. ഭീകരവാദത്തോട് […]