Tags :Will examine whether the verdict

Lifestyle

തമിഴ്നാട് കേസിലെ വിധി കേരളത്തിന് ബാധകമോ എന്ന് പരിശോധിക്കും

ന്യൂഡൽഹി ∙ ബില്ലുകളിൽ തീരുമാനമെടുക്കുന്നതിനു രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചു തമിഴ്നാടിന്റെ കേസിൽ പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിന്റെ ഹർജികൾക്കു ബാധകമാകുമോ എന്നു സുപ്രീം കോടതി പരിശോധിക്കും. തമിഴ്നാടിന്റെ കേസിലെ ഉത്തരവു കേരളത്തിനു ബാധകമാകില്ലെന്നു കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ നിലപാട് എടുത്തിരുന്നു. തുടർന്നാണ് ഇക്കാര്യം പരിശോധിക്കാമെന്നു ജഡ്ജിമാരായ പി.എസ്.നരസിംഹ, ജ്യോമല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയത്. തുടർന്ന് കേരളത്തിന്റെ ഹർജികൾ മേയ് 6നു മാറ്റി. കേരളത്തിന്റെ ഹർജിയിൽ ഉന്നയിക്കുന്ന വിഷയങ്ങളിൽ നിന്നു വ്യത്യസ്തമാണ് തമിഴ്നാടിന്റെ കേസിലെ […]