Tags :wild boar

News

സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമെന്ന് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്നും വിളകൾ നശിപ്പിക്കുന്നതിനു പുറമെ മനുഷ്യരുടെ ജീവനും ഭീഷണിയാകുന്നുണ്ടെന്നും ഹൈക്കോടതി. കാട്ടുപന്നി ശല്യം നേരിടാൻ നടപടി വേണം. ഇക്കാര്യത്തിൽ എന്താണ് നയമെന്ന് അറിയിക്കണമെന്ന് വനംവകുപ്പ് സെക്രട്ടറിക്ക് കോടതി നിർ‍ദേശം നൽകി. ജനവാസ മേഖലയില്‍ കയറി വിളകളും മറ്റും നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാം. ഇത്തരം സാഹചര്യങ്ങൾ വെടിവയ്ക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേധാവിക്ക് അധികാരം നൽകിയിട്ടുണ്ടെങ്കിലും യോഗ്യത എന്താണെന്ന് നിശ്ചയിച്ചിട്ടില്ല എന്ന് കോടതി വ്യക്തമാക്കി. പലപ്പോഴും […]