കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ സംരംഭകര്‍ക്ക് പ്രാദേശിക വിപണി ലഭ്യമാകാന്‍ ജില്ലാതല വിപണനമേള സംഘടിപ്പിക്കുന്നു. ജില്ലാതല വിപണന മേള രണ്ട്കേന്ദ്രങ്ങളിലായാണ് നടത്തുന്നത്. ഡിസംബര്‍ 24 വരെ സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിസരത്തും ഡിസംബര്‍25 മുതല്‍ ജനുവരി ഒന്ന് വരെനടവയല്‍ ഫെസ്റ്റ് ഗ്രൗണ്ടിലുമാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലാതല മേള നബാര്‍ഡിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്. കൂടാതെ ഡിസംബര്‍ 24 വരെ കല്‍പ്പറ്റ സിന്ദൂര്‍ ടെക്സ്റ്റയില്‍സിന് സമീപവും മാനന്തവാടി നഗരസഭയ്ക്ക് സമീപം കുടുംബശ്രീ ബസാറിലുമായി […]
