Tags :waste management

News

നിലമ്പൂർ നഗരസഭയിൽ നിന്നുള്ള മാലിന്യം പാലക്കാട് തള്ളിയതായി ആരോപണം

പാലക്കാട്: നിലമ്പൂർ നഗരസഭയിൽ നിന്നുള്ള മാലിന്യം പാലക്കാട് തള്ളിയതായി ആരോപണം. പാലക്കാട് നഗരസഭാ പരിധിയിലെ തിരുനെല്ലായി, തങ്കം ആശുപത്രി പരിസരം എന്നിവിടങ്ങളിലാണ് മാലിന്യം തള്ളിയതെന്ന് പാലക്കാട് നഗരസഭ ആരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കാനാണ് നഗരസഭയുടെ തീരുമാനം. ശനിയാഴ്ച്ച രാത്രി 11 നും 4 നും ഇടയ്ക്കാണ് പാലക്കാട് ന​ഗരസഭയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെ തള്ളിയിരിക്കുന്നത്. ലോറിയിൽ മാലിന്യം കൊണ്ടു വരുന്നതും പ്രദേശത്ത് തള്ളുന്നതുമായ ദൃശ്യങ്ങൾ സി സി ടി വിയിലൂടെ നഗര സഭയ്ക്ക് ലഭിച്ചിട്ടുണ്ട്. […]