Tags :visit to the US

Lifestyle

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ യുഎസ് സന്ദർശനത്തിനു പോകുമ്പോൾ ഭീകരാക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ യുഎസ് സന്ദർശനത്തിനു പോകുമ്പോൾ ഭീകരാക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി മുംബൈ പൊലീസ് വ്യക്തമാക്കി .പ്രധാനമന്ത്രി യുഎസ് സന്ദർശനത്തിനു പോകുമ്പോൾ വിമാനത്തിനു നേരെ ഭീകരാക്രമണ സാധ്യതയുണ്ടെന്നായിരുന്നു മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്കു ഫോൺ കോൾ വന്നത്. തുടർ‌ന്നു നടത്തിയ അന്വേഷണത്തിൽ ചെമ്പൂർ മേഖലയിൽനിന്നാണ് പ്രതി അറസ്റ്റിലായത്. ഇയാൾ മനോദൗർ‌ബല്യമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു.