Tags :village for the elite of the Mundakai-Churalmala disaster-affected area.

News

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശത്തെ ഉന്നതിക്കാർക്ക് പുതിയ വില്ലേജിൽ വീട് ഒരുക്കും

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിത പ്രദേശങ്ങളിലെ ഉന്നതിക്കാർക്ക് വെള്ളരിമല പുതിയവില്ലേജ് പരിസരത്ത് സ്വപ്ന ഭവനങ്ങൾ ഒരുക്കും. മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളരിമല വില്ലേജിൽ സർവ്വെ നമ്പർ 126 -ൽ ഉൾപ്പെട്ട അഞ്ച് ഹെക്ടർ ഭൂമിയിലാണ് സർക്കാർ പുനരധിവാസം സാധ്യമാക്കുന്നത്. വനം വകുപ്പ് നിക്ഷിപ്ത വന ഭൂമിയായി ഏറ്റെടുത്ത പുതിയ വില്ലേജ് പരിസരത്തെ 15 ഏക്കറിലാണ് ഉന്നതികാർക്ക് വീട് നിർമിക്കുക. പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട്, പുതിയ വില്ലേജ് ഉന്നതികളിലെ 13 കുടുംബങ്ങളെയാണ് ഈ വീടുകളിൽ പുനരധിവസിപ്പിക്കുക. പുഞ്ചിരിമട്ടം ഉന്നതിയിലെ അഞ്ചു കുടുംബങ്ങളിലെ 16 അംഗങ്ങളും […]