ന്യൂഡൽഹി: പാക് പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സുരക്ഷ ശക്തമാക്കുന്നു . പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിൽ സുരക്ഷാ മുന്നൊരുക്കങ്ങൾക്ക് ആരംഭമായി. ഇതിനിടെ ഛണ്ഡീഗഢിൽ ഷെല്ലാക്രമണ മുന്നറിയിപ്പ് ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. എയർ സൈറൺ മുഴങ്ങിയതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സുരക്ഷിതയിടങ്ങളിലേക്ക് മാറി. കൂടാതെ വീട്ടിനുള്ളിൽനിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകി. ഛണ്ഡീഗഢിൽ കോളേജുകൾക്കും സ്കൂളുകൾക്കും നേരത്തെതന്നെ അവധി നൽകിയിരുന്നു. അവധിയിലുള്ള ആരോഗ്യപ്രവർത്തകരോട് തിരികെ ജോലിയിൽ പ്രവേശിക്കാനും ആവശ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലെ എല്ലാ ആശുപത്രികൾക്കും അതീവ ജാഗ്രതാ […]