ന്യൂഡല്‍ഹി: ഭീകരര്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയവരെ വെറുതെവിടില്ലെന്നും സാധാരണക്കാരായ 26 പേരെ കൊലപ്പെടുത്തിയ ഭീകരരെ ഓരോരുത്തരെയും വേട്ടയാടുമെന്നും അദ്ദേഹം വ്യക്തമാക്കി. ”പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ആരെയും വെറുതെവിടില്ല. പഹല്‍ഗാം ആക്രമണത്തിന് പിന്നിലുള്ള ഓരോരുത്തരെയും ഞങ്ങള്‍ വേട്ടയാടും. 26 പേരെ കൊലപ്പെടുത്തിയതുകൊണ്ട് നിങ്ങള്‍ ജയിച്ചുവെന്ന് കരുതേണ്ട. നിങ്ങള്‍ ഓരോരുത്തരും ഉത്തരംപറയേണ്ടിവരും. ഇത് നരേന്ദ്രമോദി സര്‍ക്കാരാണ്. ആരെയും വെറുതെവിടില്ല. രാജ്യത്തുനിന്ന് ഭീകരവാദം വേരോടെ പിഴുതെറിയുക എന്നതാണ് ഞങ്ങളുടെ പ്രതിജ്ഞ. അത് നേടിയെടുക്കുകതന്നെ ചെയ്യും”, […]
Tags :Union Home Minister Amit Shah
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി
മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയായ തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറിയ യുഎസ് സർക്കാരിന്റെ നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ നയതന്ത്ര വിജയമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ‘‘സ്ഫോടനങ്ങൾ നടന്ന സമയത്തെ സർക്കാരുകൾക്ക് തഹാവൂർ റാണയെ തിരികെ കൊണ്ടുവരാൻ കഴിഞ്ഞില്ല എന്നു പറഞ്ഞാണ് കോൺഗ്രസിന്റെ പേരെടുത്ത് പറയാതെ അമിത് ഷായുടെ എക്സ് പോസ്റ്റ്. ‘‘ഇന്ത്യൻ ഭൂമിയോടും ജനങ്ങളോടും മോശമായി പെരുമാറിയ എല്ലാവരെയും രാജ്യത്തിന്റെ നിയമത്തിനു കീഴിൽ തിരികെ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. തഹാവൂർ […]
മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 530 കോടി രൂപ കേരളത്തിന് നൽകിയതായി
ന്യൂഡൽഹി: മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ 530 കോടി രൂപ കേരളത്തിന് നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുനരധിവാസത്തിനായി 2,219 കോടിരൂപയാണ് കേരളം ആവശ്യപ്പെട്ടത്. അതിൽ 530 കോടി രൂപ ഇതുവരെ നൽകിയെന്ന് അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കി. തുടർസഹായം മാനദണ്ഡങ്ങൾ അനുസരിച്ച് നൽകുമെന്നും അമിത് ഷാ പറഞ്ഞു. ദുരന്ത സമയത്ത് ദേശീയ ദുരന്ത നിവാരണ ഫണ്ട് ( എൻ.ഡി.ആർ.എഫ്) വഴി 215 കോടി രൂപ നൽകി. മന്ത്രിതല സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ […]