Tags :Travel woes worsen as summer vacation

Lifestyle

കേരളത്തിലേക്ക് വേനല്‍ അവധിക്കാല തീവണ്ടികള്‍ അനുവദിക്കാത്തതിനാല്‍ യാത്രാ ദുരിതം കഠിനമാകുന്നു

ചെന്നൈ: കേരളത്തിലേക്ക് വേനല്‍ അവധിക്കാല തീവണ്ടികള്‍ അനുവദിക്കാത്തതിനാല്‍ യാത്രാ ദുരിതം കഠിനമാകുന്നു. ഈവര്‍ഷം പാലക്കാട് വഴി കേരളത്തിന്റെ ഇരുഭാഗത്തേക്കും പ്രത്യേക തീവണ്ടികള്‍ അനുവദിച്ചിട്ടില്ല. ഇതാദ്യമായാണ് വേനലവധിക്ക് കേരളത്തിലേക്ക് പാലക്കാട് വഴി പ്രത്യേക തീവണ്ടികള്‍ അനുവദിക്കാതിരിക്കുന്നത്. ഇത് യാത്രക്കാർക്കിടയിൽ വലിയ ബുദ്ധിമുട്ടകളാണ് ഉണ്ടാക്കുന്നത്. തെക്കന്‍ കേരളത്തിലേക്കുള്ള പല തീവണ്ടികളിലും ചില ദിവസങ്ങളില്‍ വെയ്റ്റിങ് ലിസ്റ്റില്‍ പോലും ടിക്കറ്റ് ലഭിക്കാനില്ല. മംഗളൂരുവില്‍നിന്ന് ചെന്നൈയിലേക്കുള്ള മംഗളൂരു മെയില്‍, മംഗളൂരു-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് , മംഗളൂരു-ചെന്നൈ എക്‌സ്പ്രസ് എന്നീ തീവണ്ടികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. […]