മുംബൈ: സ്കൂളുകളിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കാനുള്ള മഹാരാഷ്ട്രസർക്കാർ തീരുമാനത്തിനെതിരേ കൂടുതൽ പ്രതിപക്ഷകക്ഷികൾ രംഗത്ത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേതുപോലെ ഹിന്ദിവിരുദ്ധവികാരം സംസ്ഥാനത്ത് ശക്തിപ്പെടുമോയെന്ന ആശങ്കയിലാണ് ബിജെപി നേതൃത്വം. ഒന്നുമുതൽ 5 വരെയുള്ള ക്ലാസുകളിൽ ത്രിഭാഷാ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തെ എതിർക്കുമെന്ന് ശരദ് പവാർ വിഭാഗം എൻസിപിയും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും ചൂണ്ടിക്കാട്ടി. ഭാഷയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമാണ് ബിജെപിയുടേതെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും സുപ്രിയ സുലെ എംപിയും പ്രതികരിച്ചു. രാജ് താക്കറെയുടെ എംഎൻഎസും കോൺഗ്രസും ത്രിഭാഷാ […]