ബൗദ്ധിക വെല്ലുവിളി നേരിടുന്ന ബഡ്‌സ്, ബി ആർ സി വിദ്യാലയങ്ങളിലെ കുട്ടികളുടെ കലോത്സവം തില്ലാന 2026 ന് തുടക്കമായി. ചട്ടുകപ്പാറ ആരൂഡം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി സുലേഖ അധ്യക്ഷയായി. കുട്ടികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കുക, കലാമത്സരങ്ങൾക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തില്ലാന സംഘടിപ്പിക്കുന്നത്. തില്ലാനയുടെ ഏഴാമത് പതിപ്പിനാണ് ആരൂഡം വേദിയൊരുക്കിയത്. 450 കലാകാരന്മാർ വിവിധ കലാ മത്സരങ്ങളിലായ് മത്സരിക്കുന്നുണ്ട്. […]
