News
കർഷകസമര വിഷയത്തിൽ സുപ്രീം കോടതി വിധി സർക്കാർ അനുസരിക്കുമെന്നും അതനുസരിച്ചുള്ള നടപടിയെടുക്കുമെന്നും കേന്ദ്ര
ന്യൂഡൽഹി: കർഷകസമര വിഷയത്തിൽ സുപ്രീം കോടതി വിധി സർക്കാർ അനുസരിക്കുമെന്നും അതനുസരിച്ചുള്ള നടപടിയെടുക്കുമെന്നും കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാൻ. കർഷക സമര നേതാവ് ജഗ്‌ജിത് സിങ് ദല്ലേവാളിന്റെ നിരാഹാര സമരം തീർപ്പാക്കാൻ ചർച്ച നടത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഒരു മാസത്തിലേറെയായി നിരാഹാരമനുഷ്ഠിക്കുന്ന ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയിലേക്കു മാറ്റുന്നതിന് പഞ്ചാബ് സർക്കാരിനു സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു.