കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ നാലു പ്രതികളുടെ ശിക്ഷവിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സി.പി.എം. നേതാവും ഉദുമ മുന്‍ എം.എല്‍.എ.യുമായ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാലുപ്രതികളുടെ ശിക്ഷയ്ക്കാണ് ഹൈക്കോടതി സ്‌റ്റേ നല്‍കിയത്. അഞ്ചുവര്‍ഷം തടവിനാണ് ഇവരെ സിബിഐ കോടതി ശിക്ഷിച്ചിരുന്നത്. പോലീസ് കസ്റ്റഡിയില്‍ നിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടു പോയിയെന്ന കുറ്റമാണ് കെ.വി.കുഞ്ഞിരമാന്‍, കെ.മണികണ്ഠന്‍, വെളുത്തോളി രാഘവന്‍, കെ.വിഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഇവരുടെ അപ്പീല്‍ സ്വീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. […]