Tags :The central government has decided to build a memorial for former President Pranab Mukherjee

Fashion Food

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം നിർമിക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം നിർമിക്കാൻ തീരുമാനിച്ച് കേന്ദ്രസർക്കാർ. രാജ്ഘട്ടിനോട് അടുത്താണ് സ്മാരകം നിർമിക്കുക. കുടുംബത്തെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സ്മാരകം നിർമിക്കാൻ തീരുമാനമെടുത്ത മോദി സർക്കാരിന് പ്രണബ് കുമാർ മുഖർജിയുടെ മകൾ ശർമിഷ്ഠ നന്ദി അറിയിച്ചു. സ്മാരകം നിർമിക്കാനുള്ള തീരുമാനത്തിന് ഹൃദയത്തിൽനിന്നുള്ള നന്ദി അറിയിച്ചു’’–ശർമിഷ്ഠ മുഖർജി എക്സിൽ കുറിച്ചു. 2012 മുതൽ 2017വരെ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്നു പ്രണബ് കുമാർ മുഖർജി. രാജ്യം ഭാരതരത്ന നൽകി ആദരിച്ചു. 2020ലാണ് അദ്ദേഹം അന്തരിച്ചത്.