ന്യൂഡൽഹി: മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ ഡ്രഡ്ജർ അഴിമതി കേസിൽ ആരോപണ വിധേയമായ ഡച്ച് കമ്പനിയെ സംബന്ധിച്ച വിവരങ്ങൾ തേടി നെതർലൻഡ്സിനെ സമീപിച്ചെന്ന് കേന്ദ്രം. ഇതിനായി നെതർലൻഡ്സ് സർക്കാരിന് ലെറ്റർ റോഗടറി (Letter Rogatory) കേന്ദ്ര ആഭ്യന്തര മന്ത്രാലയം കൈമാറിയെന്നും കേന്ദ്ര സർക്കാരിന്റെ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്. വി. രാജു സുപ്രീം കോടതിയെ അറിയിച്ചു. ഡ്രഡ്ജർ അഴിമതി കേസിലെ കൂട്ടുപ്രതിയായ ഡച്ച് കമ്പനി ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങൾ തേടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം […]